വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: യുഎഇയില്‍ കന്നി സെഞ്ച്വറി നേടുക ആരാവും? ഈ അഞ്ച് താരങ്ങളും ഒന്നിനൊന്ന് മെച്ചം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം പാതി പിന്നിട്ടപ്പോഴേക്കും താരങ്ങളിലേക്കും കോവിഡ് വ്യാപിച്ചതോടെ പാതി വഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. കോവിഡിനിടെ 2020 സീസണ്‍ വിജയകരമായി യുഎഇയില്‍ നടത്താന്‍ സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ 2021 സീസണിന്റെ രണ്ടാം പാദവും യുഎഇയില്‍ വിജയകരമായി നടത്താമെന്ന പ്രതീക്ഷയിലാണ് ബിസിസി .

INDvENG: നാലാംദിനം തന്നെ ഇന്ത്യ നാണംകെട്ടു! ഇന്നിങ്‌സ് തോല്‍വി- ഇംഗ്ലണ്ട് ഒപ്പത്തെിINDvENG: നാലാംദിനം തന്നെ ഇന്ത്യ നാണംകെട്ടു! ഇന്നിങ്‌സ് തോല്‍വി- ഇംഗ്ലണ്ട് ഒപ്പത്തെി

1

യുഎഇയിലെ പിച്ച് ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ പിന്തുണ നല്‍കുന്നതാണ്. അതിനാല്‍ത്തന്നെ മികച്ച പ്രകടനം നടത്താന്‍ ആര്‍ക്കും സാധിക്കും. യുവബാറ്റ്‌സ്മാന്‍മാര്‍ക്ക് മികവ് തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമാണ് യുഎഇയിലുള്ളത്. 2021 സീസണിന്റെ ആദ്യ പാദത്തില്‍ സെഞ്ച്വറി നേടി യുവതാരം ദേവ്ദത്ത് പടിക്കലും ഐപിഎല്ലിലെ സെഞ്ച്വറി നേട്ടക്കാരുടെ പട്ടികയില്‍ പേരു ചേര്‍ത്ത് കഴിഞ്ഞു.

Also Read: IND vs ENG: 'ഇത് ചേതേശ്വര്‍ പുജാര 2.0', തകര്‍പ്പന്‍ പ്രകടനം, പ്രശംസിച്ച് ദീപ് ദാസ്ഗുപ്ത

2

എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം തുടര്‍ന്നിട്ടും സെഞ്ച്വറി പ്രകടനം ഇതുവരെ നടത്താന്‍ സാധിക്കാത്ത ചില താരങ്ങളുണ്ട്. എന്നാല്‍ യുഎഇയില്‍ ഇവരില്‍ നിന്ന് സെഞ്ച്വറി പ്രകടനം പ്രതീക്ഷിക്കാം. അത്തരത്തില്‍ യുഎഇയില്‍ കന്നി സെഞ്ച്വറി കുറിക്കാന്‍ കെല്‍പ്പുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: INDvENG: 'പടിക്കല്‍ കലമുടച്ച്' പുജാര, ഇന്ത്യയുടെ മറ്റൊരു താരത്തിനുമില്ലാത്ത റെക്കോര്‍ഡ്

സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്)

സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്)

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിലടക്കം ഇടം ഉറപ്പിച്ച താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെയാണ് സൂര്യകുമാര്‍ ആദ്യമായി ശ്രദ്ധ പിടിച്ചുപറ്റുന്നതെങ്കിലും മികച്ച താരമായുള്ള വളര്‍ച്ച മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷമാണ്. കരിയറിലെ ടേണിങ് പോയിന്റെന്നാണ് സൂര്യകുമാര്‍ മുംബൈയിലെത്തിയതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആധുനിക ടി20 താരങ്ങളില്‍ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് സൂര്യകുമാര്‍.

Also Read: WTC 2021: റണ്‍വേട്ടക്കാരില്‍ കുതിപ്പ് തുടര്‍ന്ന് രോഹിത് ശര്‍മ, വിരാട് കോലിക്ക് മൂന്നാം സ്ഥാനം

3

അതിവേഗം റണ്‍സുയര്‍ത്താനുള്ള മികവാണ് സൂര്യയെ വ്യത്യസ്തനാക്കുന്നത്. അന്താരാഷ്ട്ര ടി20 അരങ്ങേറ്റത്തില്‍ ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറെ നേരിട്ട ആദ്യ പന്തില്‍ത്തന്നെ സിക്‌സര്‍ പറത്തി തുടങ്ങിയ സൂര്യ ഇന്ന് ഇന്ത്യന്‍ ടീമിന്റെ വലിയ പ്രതീക്ഷയാണ്. 2020ല്‍ യുഎഇ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. 108 ഐപിഎല്ലില്‍ നിന്ന് 29.69 ശരാശരിയില്‍ 2197 റണ്‍സ് സൂര്യയുടെ പേരിലുണ്ട്. ഇതില്‍ 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 79 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. യുഎഇയില്‍ സെഞ്ച്വറി നേടാനുള്ള മികവ് സൂര്യകുമാറിനുണ്ട്.

Also Read: INDvENG: ഇതാണ് നമ്മളറിയുന്ന കോലി, പരമ്പരയില്‍ ഇങ്ങനെ കാണുന്നത് ഇതാദ്യമെന്ന് ഇന്‍സി

പൃഥ്വി ഷാ (ഡല്‍ഹി ക്യാപിറ്റല്‍സ്)

പൃഥ്വി ഷാ (ഡല്‍ഹി ക്യാപിറ്റല്‍സ്)

ഇന്ത്യയെ അണ്ടര്‍19 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് പൃഥ്വി ഷാ. 21 കാരനായ താരം വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഏത് ബൗളറേയും കടന്നാക്രമിച്ച് കളിക്കാന്‍ മികവുള്ള താരമാണ് പൃഥ്വി ഷാ. എന്നാല്‍ 2020ലെ ഐപിഎല്ലിലെ പൃഥ്വിക്ക് മികവിനൊത്ത് തിളങ്ങാനായിരുന്നില്ല. സമീപകാലത്തായി ശ്രദ്ധേയ പ്രകടനം പുറത്തെടുക്കുന്ന പൃഥ്വിക്ക് യുഎഇയില്‍ സെഞ്ച്വറി നേടാനുള്ള മികവുണ്ട്. ഇതുവരെ ഐപിഎല്ലില്‍ സെഞ്ച്വറിയെന്ന നേട്ടത്തിലേക്കെത്താന്‍ യുവതാരത്തിനായിട്ടില്ല.

Also Read: IND vs ENG: 'പ്രതിരോധിക്കാനല്ല, സ്‌കോര്‍ നേടാനുറച്ചാണ് അവന്‍ ഇറങ്ങിയത്' പുജാരയെ പ്രശംസിച്ച് രോഹിത്

4

46 ഐപിഎല്ലില്‍ നിന്ന് 24.65 ശരാശരിയില്‍ 1134 റണ്‍സ് പൃഥ്വിയുടെ പേരിലുണ്ട്. ഇതില്‍ 9 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 99 റണ്‍സാണ് പൃഥ്വിയുടെ ടോപ് സ്‌കോര്‍.2021 സീസണിന്റെ ആദ്യ പാദത്തില്‍ 308 റണ്‍സ് പൃഥ്വി നേടിയിട്ടുണ്ട്. 166.48 ആണ് സ്‌ട്രൈക്കറേറ്റ്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ ഒരു ഓവറില്‍ ആറ് ബൗണ്ടറിയടക്കം 41 പന്തില്‍ 82 റണ്‍സ് നേടിയിരുന്നു.

Also Read: IND vs ENG: ആത്മധൈര്യം വീണ്ടെടുത്ത് പുജാര, ലീഡ്‌സില്‍ നേടിയത് തന്റെ അര്‍ധസെഞ്ച്വറി

ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്)

ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്)

ഇന്ത്യക്ക് വളരെ പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളിലൊരാളാണ് ഇഷാന്‍ കിഷന്‍. ഇന്ത്യക്കായി ഏകദിന,ടി20 അരങ്ങേറ്റ മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടി അരങ്ങേറ്റം കുറിക്കാന്‍ ഇഷാന് സാധിച്ചു. പ്രതിഭാശാലിയായ താരമാണെന്ന് ഇതിനോടകം തെളിയിക്കാന്‍ 23 കാരനായ ഇഷാന് സാധിച്ചിട്ടുണ്ട്. 2020ലെ യുഎഇ ഐപിഎല്ലില്‍ 516 റണ്‍സാണ് ഇഷാന്‍ നേടിയത്. അതിനാല്‍ത്തന്നെ രണ്ടാം പാദത്തിലും ഇഷാനില്‍ പ്രതീക്ഷകളേറെ. ഇതുവരെ ഐപിഎല്ലില്‍ സെഞ്ച്വറിയെന്ന നേട്ടത്തിലേക്കെത്താന്‍ ഇഷാന് സാധിച്ചിട്ടില്ല. 2020 സീസണില്‍ 99 റണ്‍സ് നേടി അദ്ദേഹം പുറത്തായി.

Also Read: INDvENG: രണ്ടാമിന്നിങ്‌സില്‍ കോലി ആളാകെ മാറി- ബാറ്റിങിലെ വ്യത്യാസം ചൂണ്ടിക്കാട്ടി സല്‍മാന്‍ ഭട്ട്

5

56 ഐപിഎല്ലില്‍ നിന്നായി 27.32 ശരാശരിയില്‍ 1284 റണ്‍സാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കിഷന്‍ നേടിയത്. ഇതില്‍ ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.2022ലെ മെഗാ താരലേലത്തിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ഇഷാന്‍. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും പരിഗണിക്കപ്പെട്ടേക്കാം.

Also Read: IND vs ENG: 'വിചിത്രം', അംപയര്‍ റിഷഭിനോട് എന്തിന് അങ്ങനെ പറഞ്ഞു? ചോദ്യമുയര്‍ത്തി ഗവാസ്‌കര്‍

റുതുരാജ് ഗെയ്ക് വാദ് (സിഎസ്‌കെ)

റുതുരാജ് ഗെയ്ക് വാദ് (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ ഓപ്പണറാണ് റുതുരാജ് ഗെയ്ക് വാദ്. 2020ല്‍ യുഎഇയില്‍ 204 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ചവെച്ചത്. ആദ്യ മത്സരങ്ങളിലൊന്നും അവസരം ലഭിക്കാതിരുന്ന താരത്തിന് അവസാന മത്സരങ്ങളില്‍ അവസരം ലഭിച്ചപ്പോള്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടി കൈയടി നേടുകയും ചെയ്തു. ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്താന്‍ റുതുരാജിന് സാധിച്ചിരുന്നു.

Also Read: IND vs ENG: 'നാലാം ദിനം ഇന്ത്യ ആദ്യം മറികടക്കേണ്ടത് ആ വെല്ലുവിളി'- രോഹിത് ശര്‍മ പറയുന്നു

7

വമ്പനടിക്കാരനല്ലെങ്കിലും ടി20യില്‍ ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ റുതുരാജിന് സാധിച്ചേക്കും. 13 ഐപിഎല്ലില്‍ നിന്ന് 36.36 ശരാശരിയില്‍ 400 റണ്‍സാണ് റുതുരാജ് നേടിയത്.ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 75 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.ഓപ്പണിങ് ബാറ്റ്‌സ്മാനായതിനാല്‍ത്തന്നെ സെഞ്ച്വറി നേട്ടത്തിലേക്കെത്താനുള്ള അവസരം റുതുരാജിന് മുന്നിലുണ്ട്.

Also Read: INDvENG: സിക്‌സര്‍ വേട്ടയില്‍ കപിലും കടന്ന് ഹിറ്റ്മാന്‍! ഇനി മുന്നില്‍ മൂന്നു പേര്‍ മാത്രം

നിധീഷ് റാണ (കെകെആര്‍)

നിധീഷ് റാണ (കെകെആര്‍)

മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ നിധീഷ് റാണ ശ്രീലങ്കയ്‌ക്കെതിരായ അവസാന ടി20 പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയിലൂടെ വളര്‍ന്ന താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ മികവുള്ള നിധീഷ് 2020 ഐപിഎല്ലില്‍ 352 റണ്‍സാണ് നേടിയത്. 67 ഐപിഎല്‍ മത്സരം കളിച്ച് മത്സര പരിചയമുള്ള താരം 27.76 ശരാശരിയില്‍ 1638 റണ്‍സും നേടിയിട്ടുണ്ട്. ഇതില്‍ 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. യുഎഇയില്‍ തന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറി കുറിക്കാന്‍ നിധീഷിന് മികവുണ്ട്.

Story first published: Saturday, August 28, 2021, 17:48 [IST]
Other articles published on Aug 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X