For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: സിക്‌സര്‍ വേട്ടയില്‍ കപിലും കടന്ന് ഹിറ്റ്മാന്‍! ഇനി മുന്നില്‍ മൂന്നു പേര്‍ മാത്രം

ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റാണിത്

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്വന്തം ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ കരിയറില്‍ വീണ്ടുമൊരു നേട്ടം കൂടി. ഇത്തവണ സിക്‌സര്‍ വേട്ടയിലാണ് വെടിക്കെട്ട് ഓപ്പണര്‍ നാഴികക്കല്ല് പിന്നിട്ടത്. ഇംഗ്ലണ്ടിനെതിരേ ലീഡ്‌സിലെ ഹെഡിങ്‌ലേയില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനം ഇന്ത്യക്കു വേണ്ടി രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യവെയാണ് രോഹിത് വമ്പന്‍ നേട്ടം പിന്നിട്ടത്.

മല്‍സരത്തില്‍ 354 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയ ശേഷം രണ്ടാമിന്നിങ്‌സില്‍ പൊതുകയാണ് ഇന്ത്യ. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം സെഷനില്‍ ഇന്ത്യ ഒരു വിക്കറ്റിനു 73 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്തിനൊപ്പം (39) ചേതേശ്വര്‍ പുജാരയാണ് (22) ക്രീസിലുള്ളത്. ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 281 റണ്‍സ് ആവശ്യമുണ്ട്. കെഎല്‍ രാഹുലിന്റെ (8) വിക്കറ്റാണ് ആദ്യ സെഷനില്‍ ഇന്ത്യക്കു നഷ്ടമായത്.

 കപിലിനെ മറികടന്നു

കപിലിനെ മറികടന്നു

ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഒരു സിക്‌സറാണ് രോഹിത് ഇപ്പോള്‍ നേടിയിരിക്കുന്നത്. ഇതോടെ സിക്‌സര്‍ വീരന്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ അദ്ദേഹം മുന്നേറ്റം നടത്തുകയും ചെയ്തു. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കൂടുതല്‍ സിക്‌സറുകള്‍ പായിച്ച നാലാമത്തെ താരമായി മാറിയിരിക്കുകയാണ് രോഹിത്. ഇപ്പോള്‍ 62 സിക്‌സറുകളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്.
മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിനെയാണ് ഇതോടെ രോഹിത് പിന്നിലാക്കിയത്. കപിലിന്റെ സമ്പാദ്യം 61 സിക്‌സറുകളാണ്. ഇനി രോഹിത്തിനു മുന്നിലുള്ളത് മൂന്നു പേര്‍ കൂടി മാത്രമാണ്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 69 സിക്‌സറുകളുമായി രോഹിത്തിന് മുകളിലുണ്ട്. മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് (90 സിക്‌സര്‍), മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി (78) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

 അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നാമന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നാമന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയിട്ടുള്ള താരങ്ങളില്‍ മൂന്നാമന്‍ കൂടിയാണ് രോഹിത്. 439 സിക്‌സറുകളോടെയാണ് അദ്ദേഹം ഈ പൊസിഷനില്‍ നില്‍ക്കുന്നത്.
യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ലോക റെക്കോര്‍ഡ്. വിവിധ ഫോര്‍മാറ്റുകളിലായി വിന്‍ഡീസ് ടീമിന്റെ ജഴ്‌സിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 550 സിക്‌സറുകളാണ്. 476 സിക്‌സറുകളുമായി പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാഹിദ് അഫ്രീഡിയാണ് രണ്ടാംസ്ഥാനത്ത്. അഫ്രീഡിക്കൊപ്പമെത്താന്‍ ഇനി രോഹിത്തിനു വേണ്ടത് 40 സിക്‌സറുകളാണ്.
രോഹിത്തിന് പിന്നില്‍ ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ബ്രെന്‍ഡന്‍ മക്കുല്ലം (398 സിക്‌സര്‍), ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി (359 സിക്‌സര്‍) എന്നിവരാണുള്ളത്.

 പരമ്പരയില്‍ കൂടുതല്‍ സിക്‌സര്‍

പരമ്പരയില്‍ കൂടുതല്‍ സിക്‌സര്‍

ഇപ്പോള്‍ നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലും സിക്‌സര്‍ വേട്ടയില്‍ രോഹിത്താണ് നമ്പര്‍ വണ്‍. മൂന്നു സിക്‌സറുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഇരുടീമുകളിലെയും മറ്റൊരു താരവും ഒന്നില്‍ക്കൂടുതല്‍ സിക്‌സറടിച്ചിട്ടില്ല. ഇന്ത്യയുടെ കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ, റോറി ബേണ്‍സ്, സാം കറെന്‍ എന്നിവരാണ് ഓരോ സിക്‌സറുകള്‍ വീതം നേടിയത്.
അതിനിടെ പരമ്പരയിലെ ടോപ്‌സ്‌കോറര്‍മാരുടെ നിരയില്‍ മൂന്നാമതുള്ള രോഹിത് 200 റണ്‍സും പിന്നിട്ടിരിക്കുകയാണ്. മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളില്‍ നിന്നായി 211 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 507 റണ്‍സോടെ ലിസ്റ്റില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണ് 252 റണ്‍സോടെ രണ്ടാംസ്ഥാനത്ത്.

Story first published: Friday, August 27, 2021, 19:43 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+