
ചേതേശ്വര്‍ പുജാര (91),വിരാട് കോലി (45) എന്നിവര്‍ ക്രീസിലുണ്ട്. തുടക്കത്തിലേ തന്നെ കെ എല്‍ രാഹുലിനെ (8) ഇന്ത്യക്ക് നഷ്ടമായെങ്കിലും രോഹിത് ശര്‍മയും (59) പുജാരയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയേകി. രോഹിത് മടങ്ങിയ ശേഷവും കളി കൈവിടാതെ കളിച്ച പുജാരയും കോലിയും ചേര്‍ന്ന് മൂന്നാം ദിനത്തില്‍ ഇന്ത്യയെ ഭദ്രമായ നിലയിലേക്കെത്തിച്ചു.
Also Read: INDvENG: ഇന്ത്യ ലീഡ്‌സില്‍ ജയിക്കില്ല! കാരണം ഈ റെക്കോര്‍ഡ്

ഇതോടെ നാലാം ദിനം കൂടുതല്‍ ആവേശകരമായിരിക്കും. ഇപ്പോഴിതാ നാലാം ദിനത്തിലെ ഇന്ത്യയുടെ പദ്ധതികളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ആദ്യം ഇന്ത്യക്ക് മറികടക്കേണ്ടത് മുന്നിലുള്ള ലീഡാണ്. അതിന് ശേഷമാണ് മറ്റുകാര്യങ്ങളെന്നാണ് രോഹിത് മൂന്നാം ദിനത്തിന്റെ അവസാനം മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്.
Also Read: IPL 2021: രണ്ടാം പാദത്തില്‍ കളിക്കാനെത്തുന്ന പുതിയ താരങ്ങള്‍ ആരൊക്കെ? സമ്പൂര്‍ണ്ണ പട്ടിക ഇതാ

'ഞങ്ങള്‍ ഇപ്പോഴും 139 റണ്‍സിന് പിന്നിലാണ്. അതിനാല്‍ത്തന്നെ ആദ്യം ഈ തടസം ഇന്ത്യ മറികടക്കേണ്ടതായുണ്ട്. അതിന് ശേഷം ലീഡ് സൃഷ്ടിക്കണം. അതിന് ശേഷം എത്ര ഓവര്‍ ബാക്കിയുണ്ടെന്ന് നോക്കിയ ശേഷമാവും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. അതിനനുസരിച്ചാവും മറ്റ് പദ്ധതികള്‍'-രോഹിത് പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് നാലാം ദിനത്തിലെ ബാറ്റിങ് പ്രകടനം വളരെ നിര്‍ണ്ണായകമാവും. എത്ര ലീഡ് നേടുന്നു എന്നത് മത്സരത്തില്‍ പ്രധാനപ്പെട്ടതാണ്. നാലാം ദിനം മുഴുവന്‍ ബാറ്റ് ചെയ്ത് 250ന് മുകളിലേക്ക് ലീഡുയര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചാല്‍ മാത്രമെ പ്രതീക്ഷക്ക് വകയുള്ളു.
Also Read: INDvENG: സ്‌കോര്‍ബോര്‍ഡ് മറന്നേക്കൂ! ഇന്ത്യക്കു വോനിന്റെ ഉപദേശം

മോശം ഫോമിലായിരുന്ന പുജാര ഫോം കണ്ടെത്തിയത് ഇന്ത്യക്ക് വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ഫോം ഔട്ടായിരുന്ന വിരാട് കോലിയും ആത്മവിശ്വാസത്തോടെയാണ് മൂന്നാം ദിനം കളിച്ചത്. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് നാലാം ദിനം എത്ര നേരം തുടരുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അവസാന രണ്ട് ദിനം പിച്ച് കൂടുതല്‍ സ്പിന്നിനെ പിന്തുണക്കാനും സാധ്യതയുണ്ട്. അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,രവീന്ദ്ര ജഡേജ എന്നീ മൂന്ന് ബാറ്റ്‌സ്മാന്‍മാരും ഇറങ്ങാനുണ്ട്. റിഷഭിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം ഇന്ത്യ ആവിശ്യപ്പെടുന്ന സമയം കൂടിയാണിത്.
Also Read: IPL 2021: ആര്‍സിബി എന്തിന് ഈ 10 പേരെ ഒഴിവാക്കി? ടീം കൈവിട്ടുകളഞ്ഞ സൂപ്പര്‍ താരങ്ങളിതാ

ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ടാകേണ്ട പിച്ചല്ല ലീഡ്‌സിലേതെന്നും രോഹിത് ശര്‍മ അഭിപ്രായപ്പെട്ടു. 'ആദ്യ ഇന്നിങ്‌സില്‍ വളരെ മോശമായാണ് ഞങ്ങള്‍ ബാറ്റ് ചെയ്തത്. ഇംഗ്ലണ്ട് നന്നായി തന്നെ പന്തെറിഞ്ഞു. എങ്കിലും 78 റണ്‍സിലൊതുങ്ങേണ്ട പിച്ചല്ല ഇത്. ഞങ്ങളുടെ ബാറ്റിങ് മോശമായിരുന്നുവെന്ന് അംഗീകരിക്കുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഞങ്ങളുടെ പിഴവ് ശരിയാക്കാനാണ് ശ്രദ്ധിച്ചത്.
Also Read: T20 World Cup: ഇന്ത്യയെ മാത്രമല്ല പാകിസ്താന്‍ ആരെയും തീര്‍ക്കും! പ്രവചനവുമായി പാക് പേസര്‍

അതാണ് ഞങ്ങളെ ഇന്ന് ഈ നിലയിലേക്കെത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ചെറിയ പിഴവുകളാണ് സംഭവിച്ചത്. മൂന്നാം ദിനത്തിലെ മൂന്ന് സെക്ഷനിലും നന്നായിത്തന്നെ ഞങ്ങള്‍ക്ക് ബാറ്റ് ചെയ്യാനായി. നാലാം നാള്‍ ഞങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമാണ്. വിരാടും പുജാരയും ക്രീസിലുണ്ട്. മറ്റുള്ളവര്‍ക്കും മികച്ച ബാറ്റിങ് കാഴ്ചവെക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.'-രോഹിത് ശര്‍മ പറഞ്ഞു.
Also Read: കോലിക്ക് തിരിച്ചുവരാം, പക്ഷെ 'സച്ചിന്റെ പിന്നാലെ നടക്കണം', വെറുതെ പറയുന്നതല്ല, കാരണമുണ്ട്

Also Read: IND vs ENG: 'വളരെ മോശം ക്രിക്കറ്റ്, മാനസികമായി ഇന്ത്യ തളര്‍ന്നു', പ്രകടനത്തെക്കുറിച്ച് ദാസ്ഗുപ്ത
ആദ്യ ഇന്നിങ്‌സില്‍ രോഹിത് ശര്‍മ (19) ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അജിന്‍ക്യ രഹാനെ (18) റണ്‍സുമെടുത്തു. കെ എല്‍ രാഹുല്‍ (0),ചേതേശ്വര്‍ പുജാര (1),വിരാട് കോലി (7) ,റിഷഭ് പന്ത് (2) എന്നിവരെല്ലാം നിരാശപ്പെടുത്തി.


Click it and Unblock the Notifications