
ഏറ്റവും നിര്‍ഭാഗ്യമുള്ള ടീമാണ് ആര്‍സിബിയെന്ന് പറയാതിരിക്കാന്‍ വയ്യ. പല നിര്‍ണ്ണായക മത്സരങ്ങളിലും ഭാഗ്യം ടീമിനൊപ്പം നിന്നിട്ടില്ല. ആര്‍സിബിക്കൊപ്പം കളിച്ച പല സൂപ്പര്‍ താരങ്ങളും പിന്‍കാലത്തെ സൂപ്പര്‍ താരങ്ങളായി മാറിയിട്ടുണ്ട്. എന്നാല്‍ ഇവരിലെ പലര്‍ക്കും ആര്‍സിബിക്കൊപ്പം തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആര്‍സിബി ഒഴിവാക്കിക്കളഞ്ഞ 10 സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: കോലിക്ക് തിരിച്ചുവരാം, പക്ഷെ 'സച്ചിന്റെ പിന്നാലെ നടക്കണം', വെറുതെ പറയുന്നതല്ല, കാരണമുണ്ട്

സ്റ്റീവ് സ്മിത്ത്
ഓസീസ് ക്രിക്കറ്റ് താരമായ സ്റ്റീവ് സ്മിത്ത് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിട്ടുള്ള താരമാണ്. 20ാം വയസില്‍ ആര്‍സിബിക്കുവേണ്ടി കളിച്ച താരമാണ് സ്മിത്ത്. 2010ലാണ് അദ്ദേഹം ആര്‍സിബിയിലെത്തിയത്. 13.9 ലക്ഷം രൂപക്കായിരുന്നു സ്മിത്ത് ടീമിലെത്തിയത്. എന്നാല്‍ ബെഞ്ചിലിരുന്ന് വിശ്രമിക്കാനാണ് സ്മിത്തിന് ആര്‍സിബി അവസരം നല്‍കിയത്. 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയിലെത്തിയ സ്മിത്ത് പിന്നീട് റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിലും രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചു.നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് സ്റ്റീവ് സ്മിത്ത്.
Also Read: IND vs ENG: 'വളരെ മോശം ക്രിക്കറ്റ്, മാനസികമായി ഇന്ത്യ തളര്‍ന്നു', പ്രകടനത്തെക്കുറിച്ച് ദാസ്ഗുപ്ത

മോയിന്‍ അലി
സിഎസ്‌കെയ്‌ക്കൊപ്പം തല്ലിത്തകര്‍ക്കുകയാണ് ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടറായ മോയിന്‍ അലി. 2018ലാണ് മോയിന്‍ അലി ആര്‍സിബിയിലെത്തിയത്. 2019ല്‍ 27 ശരാശരിയില്‍ പ്രകടനം നടത്താന്‍ മോയിനായി. എന്നാല്‍ വലിയ അവസരങ്ങള്‍ ലഭിച്ചില്ല.ഓള്‍റൗണ്ടറായി കോളിന്‍ ഡി ഗ്രാന്റ്‌ഹോമിനാണ് കൂടുതല്‍ അവസരം ലഭിച്ചത്. 2020 സീസണിന് ശേഷം ആര്‍സിബി കൈവിട്ട താരത്തെ 2021 സീസണില്‍ സിഎസ്‌കെ സ്വന്തമാക്കി. 6 മത്സരത്തില്‍ നിന്ന് 206 റണ്‍സാണ് മോയിന്‍ നേടിയത്. അഞ്ച് വിക്കറ്റും അദ്ദേഹം നേടിയത്.
Also Read: IND vs ENG: എന്തിന് അവന് ആദ്യ ഓവര്‍ നല്‍കി? കോലി ഉത്തരം പറയണം, വിമര്‍ശിച്ച് മൈക്കല്‍ വോണ്‍

മാര്‍ക്കസ് സ്‌റ്റോയിനിസ്
ഓസീസ് മീഡിയം പേസ് ഓള്‍റൗണ്ടറായ മാര്‍ക്കസ് സ്‌റ്റോയിനിസാണ് മൂന്നാമന്‍. 2019 സീസണില്‍ 6.2 കോടിക്ക് ടീമിലെത്തിച്ച സ്‌റ്റോയിനിസിനെ വേണ്ടവിധം ആര്‍സിബി ഉപയോഗിച്ചിട്ടില്ല. 10 മത്സരത്തില്‍ നിന്ന് 211 റണ്‍സാണ് അദ്ദേഹം നേടിയത്. 135 സ്‌ട്രൈക്കറേറ്റിലും 52.75 ശരാശരിയിലുമായിരുന്നു പ്രകടനം. എന്നാല്‍ 2020 സീസണില്‍ സ്റ്റോയിനിസിനെ ആര്‍സിബി വിട്ടുകളഞ്ഞു. 4.8 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ അദ്ദേഹം 17 മത്സരത്തില്‍ നിന്ന് 352 റണ്‍സ് നേടി. 13 വിക്കറ്റും സ്വന്തം പേരിലാക്കി.
Also Read: IPL 2021: ഏഴില്‍ അഞ്ചും ജയിക്കണം! കച്ചമുറുക്കി കെകെആര്‍ യുഎഇയിലേക്കു തിരിച്ചു

ക്രിസ് മോറിസ്
ടി20 ഫോര്‍മാറ്റില്‍ വലിയ അനുഭവസമ്പത്തുള്ള പേസ് ഓള്‍റൗണ്ടറാണ് ക്രിസ് മോറിസ്. സിഎസ്‌കെയ്‌ക്കൊപ്പം ഐപിഎല്‍ യാത്ര തുടങ്ങിയ മോറിസിനെ 10 കോടിക്കാണ് ആര്‍സിബി സ്വന്തമാക്കിയത്. 9 മത്സരത്തില്‍ നിന്ന് ഏഴ് ഇക്കോണമിയില്‍ 11 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ 2021 സീസണിന് മുമ്പായി മോറിസിനെ ഒഴിവാക്കാന്‍ ആര്‍സിബി തീരുമാനിച്ചു. റെക്കോഡ് തുകയ്ക്ക് രാജസ്ഥാന്‍ താരത്തെ ടീമിലെത്തിക്കുകയും ചെയ്തു. 7 മത്സരത്തില്‍ നിന്ന് 14 വിക്കറ്റുകള്‍ ഇതിനോടകം മോറിസ് നേടിയിട്ടുണ്ട്.
Also Read: INDvENG: ബാറ്റ് ചെയ്യാനെത്തിയാല്‍ അതു മറന്നേക്കൂ, ഫോം വീണ്ടെടുക്കാന്‍ വഴി ഉപദേശിച്ച് ഇന്‍സി

ക്വിന്റന്‍ ഡീകോക്ക്
മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓപ്പണറായ ക്വിന്റന്‍ ഡീകോക്ക് ഒരിക്കല്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന താരമാണ്.2.8 കോടിക്കാണ് ആര്‍സിബി ഡീകോക്കിനെ സ്വന്തമാക്കിയത്. എട്ട് മത്സരത്തില്‍ നിന്ന് 201 റണ്‍സാണ് ഡീകോക്ക് നേടിയത്. 125 മാത്രമായിരുന്നു സ്‌ട്രൈക്കറേറ്റ്. എന്നാല്‍ പിന്നീട് മുംബൈ ഇന്ത്യന്‍സിലെത്തിയ ഡീകോക്ക് തകര്‍പ്പന്‍ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 2020ലെ യുഎഇ ഐപിഎല്ലില്‍ മുംബൈ കിരീടം നേടിയപ്പോള്‍ ക്വിന്റന്‍ ഡീകോക്കിന്റെ ബാറ്റിങ് പ്രകടനം ശ്രദ്ധേയമായിരുന്നു. ഡല്‍ഹിക്കുവേണ്ടിയും ഡീകോക്ക് കളിച്ചിട്ടുണ്ട്.
Also Read: IND vs ENG: 'ഈ ടീം അങ്ങനെ പെട്ടെന്ന് കീഴടങ്ങുതല്ല', മൂന്നാം ദിനം ഇന്ത്യ തിരിച്ചടിക്കുമെന്ന് ആകാശ്

ജാക്‌സ് കാലിസ്
ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലെ പ്രധാനിയാണ് ജാക്‌സ് കാലിസ്. ഐപിഎല്ലില്‍ താരമായും പരിശീലകനായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുള്ള ജാക്‌സ് കാലിസ് ഒരിക്കല്‍ ആര്‍സിബിക്കായി കളിച്ചിട്ടുണ്ട്. 2010 സീസണില്‍ 47.66 ശരാശരിയില്‍ 572 റണ്‍സ് അദ്ദേഹം നേടി. ആ സീസണിന്റെ ടോപ് സ്‌കോററായിരുന്നു കാലിസ്. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയ അദ്ദേഹം രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയപ്പോഴും ടീമിന്റെ നിര്‍ണ്ണായക ഭാഗമായി ഉണ്ടായിരുന്നു.
Also Read: IND vs ENG: വിമര്‍ശിക്കണോ അതോ പിന്തുണക്കണോ? ഇന്ത്യയുടെ 'വീരനായകന്‍' അര്‍ഹിക്കുന്നതെന്ത്?

ഡെയ്ല്‍ സ്‌റ്റെയിന്‍
മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍ ആര്‍സിബിക്കുവേണ്ടി കളിച്ചിട്ടുള്ള താരങ്ങളിലൊരാളാണ്. 1.3 കോടി രൂപക്കാണ് അദ്ദേഹം സ്റ്റെയിനെ ടീമിലെത്തിച്ചത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് 2010 സീസണില്‍ ഒഴിവാക്കി. ആര്‍സിബിക്കായി 28 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകള്‍ സ്‌റ്റെയിന്‍ വീഴ്ത്തി. വലിയൊരു ഇടവേളക്കുശേഷം സ്‌റ്റെയിന്‍ ആര്‍സിബിയില്‍ തിരിച്ചെത്തിയെങ്കിലും തുടര്‍ച്ചയായി പരിക്കേറ്റത് തിരിച്ചടിയായി. ഡെക്കാന്‍ ചാര്‍ജേഴ്‌സ്,ഗുജറാത്ത് ലയണ്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 95 ഐപിഎല്ലില്‍ നിന്ന് 97 വിക്കറ്റാണ് അദ്ദേഹം ആകെ നേടിയത്.
Also Read: IND vs ENG: ഇഷാന്തിന് പൂര്‍ണ്ണ ഫിറ്റ്‌നസില്ല, എന്നിട്ടും കളിപ്പിച്ചു, കോലിയുടെ പിടിവാശിയോ? വിമര്‍ശനം

ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ആര്‍സിബി കൈവിട്ടു കളഞ്ഞ പ്രധാന താരങ്ങളിലൊരാളാണ്. 2012,2013 സീസണുകളില്‍ 700 പ്ലസ് സ്‌കോര്‍ ആര്‍സിബിക്കൊപ്പം നേടാന്‍ ഗെയ്‌ലിന് സാധിച്ചിച്ചുണ്ട്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ആര്‍സിബിക്കൊപ്പമാണ് ഗെയ്ല്‍ നേടിയത്. ടീമിനൊപ്പം മികച്ച റെക്കോഡ് ഗെയ്‌ലിനുണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടു. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ്.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും കളിച്ചിട്ടുണ്ട്.
Also Read: IND vs ENG: റൂട്ട് സെഞ്ച്വറി നേടിയോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല, മത്സരഫലത്തിലാണ് കാര്യം- മുഹമ്മദ് ഷമി

ഷെയ്ന്‍ വാട്‌സണ്‍
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറാണ് ഷെയ്ന്‍ വാട്‌സണ്‍. രാജസ്ഥാന്‍ റോയല്‍സിലൂടെ തുടങ്ങിയ വാട്‌സണ്‍ സിഎസ്‌കെയിലൂടെയാണ് വിരമിച്ചത്. ഇതിനിടെ ആര്‍സിബിക്കുവേണ്ടിയും അദ്ദേഹം കളിച്ചു. 2017 സീസണില്‍ ആര്‍സിബിയ്‌ക്കൊപ്പം വാട്‌സണ്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഇതോടെ ഒഴിവാക്കപ്പെട്ടു. 2018ല്‍ സിഎസ്‌കെയിലെത്തിയ താരം മികച്ച പ്രകടനത്തിനൊടുവില്‍ 2020 സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ചു.
Also Read: മൂന്നാം ടെസ്റ്റ്: ഇന്ത്യയുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്തി സല്‍മാന്‍ ബട്ട്

കെഎല്‍ രാഹുല്‍
നിലവിലെ പഞ്ചാബ് കിങ്‌സ് നായകനായ കെ എല്‍ രാഹുല്‍ ഒരിക്കല്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു. മധ്യനിര താരമായി അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം നിരാശപ്പെടുത്തി. ഒടുവില്‍ ആര്‍സിബി താരത്തെ ഒഴിവാക്കി. പിന്നീട് പഞ്ചാബിലെത്തിയ ശേഷം രാഹുലിന്റെ നല്ലകാലം തെളിഞ്ഞു. കഴിഞ്ഞ രണ്ട് സീസണിലും 500ന് മുകളില്‍ സ്‌കോര്‍ നേടിയ രാഹുല്‍ 2021 സീസണിന്റെ ആദ്യ പാദത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.


Click it and Unblock the Notifications











