For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഏഴില്‍ അഞ്ചും ജയിക്കണം! കച്ചമുറുക്കി കെകെആര്‍ യുഎഇയിലേക്കു തിരിച്ചു

പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുന്‍ ചാംപ്യന്‍മാര്‍

1

ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ക്കായി മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീം യുഎഇയിലേക്കു തിരിച്ചു. അബുദാബിയിലേക്കാണ് ടീം വിമാനം കയറിയത്. ടൂര്‍ണമെന്റിനു മുന്നോടിയായി ഇവിടെയെത്തുന്ന നാലാമത്തെ ടീമായി ഇതോടെ കെകെആര്‍ മാറും. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ ഇതിനകം ഇവിടെയെത്തിയിട്ടുണ്ട്. അബുദാബിയിലെത്തിയ ശേഷം കെകെആര്‍ സംഘം ഇവിടെയുള്ള ഹോട്ടലില്‍ ആറു ദിവസം ക്വാറന്റീനില്‍ കഴിയും. തുടര്‍ന്നായിരിക്കും ബയോ ബബ്‌ളില്‍ പ്രവേശിക്കുന്നത്. ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങള്‍ക്കു തയ്യാറെടുക്കാന്‍ മൂന്നാഴ്ചയോളമായിരിക്കും ടീമിനു ലഭിക്കുക.

സപ്തംബര്‍ 20ന് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേയാണ് യുഎഇയില്‍ കെകെആറിന്റെ ആദ്യ മല്‍സരം. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു രണ്ടാം ഘട്ട മല്‍സരങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് പിന്‍മാറിയിരുന്നു. പകരക്കാരനായി ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തിയെ കെകെആര്‍ ടീമിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ട മല്‍സരങ്ങള്‍ അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്നു കെകെആര്‍. ഇനി ഏഴു കളികളാണ് യുഎഇയില്‍ അവര്‍ക്കു ബാക്കിയുള്ളത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇവയില്‍ അഞ്ചെണ്ണത്തിലെങ്കിലും കെകെആറിനു ജയിച്ചേ തീരൂ. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ ഒയ്ന്‍ മോര്‍ഗനാണ് കെകെആറിനെ നയിക്കുന്നത്. ടീമിനെ ടൂര്‍ണമെന്റിലേക്കു തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

കെകെആര്‍ ടീം
ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, ആന്ദ്രെ റസ്സല്‍, ദിനേശ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, ലോക്കി ഫെര്‍ഗൂസണ്‍, നിതീഷ് റാണ, പ്രസീദ് കൃഷ്ണ, ടിം സൗത്തി, രാഹുല്‍ ത്രിപാഠി, സന്ദീപ് വാര്യര്‍, റിങ്കു സിങ്, ശുഭ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, ടിം സെയ്ഫര്‍ട്ട്, വരുണ്‍ ചക്രവര്‍ത്തി, ഷാക്കിബ് അല്‍ ഹസന്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, വൈഭവ് അറോറ, കരുണ്‍ നായര്‍, ഹര്‍ഭജന്‍ സിങ്, ബെന്‍ കട്ടിങ്, പവന്‍ നേഗി, വെങ്കിടേഷ് അയ്യര്‍.

2

കെകെആറിന്റെ ശേഷിച്ച മല്‍സരങ്ങള്‍
സപ്തംബര്‍ 20- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് x റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (7.30 pm, അബുദാബി)
സപ്തംബര്‍ 23- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് x മുംബൈ ഇന്ത്യന്‍സ് (7.30 pm, അബുദാബി)
സപ്തംബര്‍ 26- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് x ചെന്നൈ സൂപ്പര്‍ കിങ്‌സ് (3.30 pm, അബുദാബി)
സപ്തംബര്‍ 28- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് x ഡല്‍ഹി ക്യാപ്പിറ്റല്‍സ് (3.3pm, ഷാര്‍ജ)
ഒക്ടോബര്‍ 1- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് x പഞ്ചാബ് കിങ്‌സ് (7.30 pm, ദുബായ്)
ഒക്ടോബര്‍ 3- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് x സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7.30 pm, ദുബായ്)
ഒക്ടോബര്‍ 7- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് x രാജസ്ഥാന്‍ റോയല്‍സ് (7.30 pm, ഷാര്‍ജ).

ഇന്ത്യയിലെ പ്രകടനം
ഇന്ത്യയില്‍ നടന്ന ആദ്യഘട്ടത്തില്‍ ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും കെകെആര്‍ പരാജയപ്പെട്ടിരുന്നു. വെറും രണ്ടു കളികളിലാണ് മോര്‍ഗന്റെ ടീമിനു വിജയിക്കാനായത്. ആദ്യ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിനു തോല്‍പ്പിച്ചുകൊണ്ടായിരുന്നു കെകെആറിന്റെ തുടക്കം. പക്ഷെ പിന്നീട് അവര്‍ക്കു ഈ താളം നിലനിര്‍ത്താനായില്ല.

മുംബൈ ഇന്ത്യന്‍സ് (10 റണ്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (38 റണ്‍സ്), ചെന്നൈ സൂപ്പര്‍കിങ്‌സ് (18 റണ്‍സ്), രാജസ്ഥാന്‍ റോയല്‍സ് (ആറു വിക്കറ്റ്) എന്നിവരോടു പരാജയപ്പെട്ടു. ആറാമത്തെ കളിയില്‍ പഞ്ചാബ് കിങ്‌സിനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച് കെകെആര്‍ വിജയവഴിയില്‍ മടങ്ങിയെത്തി. എന്നാല്‍ അവസാന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ഏഴു വിക്കറ്റിനു തോല്‍ക്കുകയും ചെയ്തു.

Story first published: Friday, August 27, 2021, 13:51 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+