
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് പൂര്‍ണ്ണ ആധിപത്യത്തോടെയാണ് ബാറ്റുവീശിയത്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 എന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്. രണ്ട് വിക്കറ്റ് ശേഷിക്കെ നിലവില്‍ 345 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. ജോ റൂട്ട് (121),ഡേവിഡ് മലാന്‍ (70),ഹസീബ് ഹമീദ് (68),റോറി ബേണ്‍സ് (61) എന്നിവരെല്ലാം മികച്ച ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിനായി കാഴ്ചവെച്ചത്.
Also Read: IND vs ENG: ഇഷാന്തിന് പൂര്‍ണ്ണ ഫിറ്റ്‌നസില്ല, എന്നിട്ടും കളിപ്പിച്ചു, കോലിയുടെ പിടിവാശിയോ? വിമര്‍ശനം

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലെ പിഴവുകളും മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് തിരിച്ചടിയായിട്ടുണ്ട്. ടോസിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിട്ട കോലി ബൗളര്‍മാരെ ഉപയോഗിച്ചതിലും പാളിച്ചപറ്റിയെന്നുള്ള വിമര്‍ശനം ശക്തമാണ്. ഇപ്പോഴിതാ രണ്ടാം ദിനത്തില്‍ ഇന്ത്യ ബൗളിങ് ഓപ്പണറായി ഇഷാന്ത് ശര്‍മയെ ഉപയോഗിച്ചതിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ആ തീരുമാനം വലിയ തെറ്റായിപ്പോയെന്നും എന്തിനാണ് ഇഷാന്തിന് ആദ്യ ഓവര്‍ നല്‍കിയതെന്ന് കോലി ഉത്തരം പറയണമെന്നും മൈക്കല്‍ വോണ്‍ ആവിശ്യപ്പെട്ടു.
Also Read: IND vs ENG: റൂട്ട് സെഞ്ച്വറി നേടിയോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല, മത്സരഫലത്തിലാണ് കാര്യം- മുഹമ്മദ് ഷമി

'രണ്ടാം ദിവസത്തിന്റെ ആദ്യ ദിനം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ ദിനത്തിലെ ഏറ്റവും മോശം പേസറായിരുന്നു ഇഷാന്ത് ശര്‍മ. എന്നിട്ടും പിറ്റേ ദിവസം അവനെ വെച്ച് തുടങ്ങി. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ പിടിമുറുക്കണമെങ്കില്‍ ഏറ്റവും മികച്ച ബൗളറെത്തന്നെ നിങ്ങള്‍ ഇറക്കണം.ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി എന്നിവര്‍ക്ക് ന്യൂബോളില്‍ ഓപ്പണ്‍ ചെയ്യാന്‍ അവസരം നല്‍കിയില്ല. അതിന് പല കാരണങ്ങളുമുണ്ടാവും. എന്നാല്‍ ഇത്തരമൊരു തെറ്റായ തീരുമാനത്തെക്കുറിച്ച് കോലി ഉത്തരം പറയേണ്ടതായുണ്ട്. സാഹചര്യങ്ങളെ ഉള്‍ക്കൊള്ളുകയെന്നതാണ് ഒരു മികച്ച ടീം ചെയ്യേണ്ടത്'-മൈക്കല്‍ വോണ്‍ പറഞ്ഞു.
Also Read: മൂന്നാം ടെസ്റ്റ്: ഇന്ത്യയുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്തി സല്‍മാന്‍ ബട്ട്

ഇഷാന്ത് ശര്‍മ പൂര്‍ണ്ണ ഫിറ്റനസിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്തായാലും ലീഡ്‌സില്‍ ഇഷാന്തിന് മികച്ച ലൈനോ ലെങ്‌തോ കണ്ടെത്താനായിട്ടില്ല. സീനിയര്‍ പേസറായ ഇഷാന്തിന് ഒരു വിക്കറ്റ് പോലും നേടാനായിട്ടില്ല. യാതൊരു സമ്മര്‍ദ്ദവും സൃഷ്ടിക്കാന്‍ സാധിക്കാന്‍ അദ്ദേഹത്തിനായില്ല. 22 ഓവര്‍ എറിഞ്ഞ് 4.18 ശരാശരിയില്‍ 92 റണ്‍സ് ഇഷാന്ത് വിട്ടുകൊടുത്തു. ഇതില്‍ നാല് നോബോളും ഒരു വൈഡും ഉള്‍പ്പെടും. ഒരു മെയ്ഡന്‍ ഓവര്‍ പോലും എറിയാന്‍ ഇഷാന്തിനായില്ല.
Also Read: INDvENG: കോലിയല്ല, ഇനി റൂട്ടാണ് റണ്‍മെഷീന്‍! കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്

മുഹമ്മദ് സിറാജ് ലോര്‍ഡ്‌സിലെ ഇന്ത്യയുടെ വിജയ ശില്‍പ്പികളിലൊരാളാണ്. എട്ട് വിക്കറ്റുമായി ലോര്‍ഡ്‌സില്‍ തിളങ്ങിയ സിറാജിനെ ലീഡ്‌സില്‍ 18ാം ഓവറിലാണ് കോലി പന്തേല്‍പ്പിക്കുന്നത്. അപ്പോഴേക്കും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ നിലയുറപ്പിച്ചിരുന്നു. ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിച്ച് ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കോലിക്ക് സാധിച്ചില്ലെന്ന് തന്നെ ആദ്യ രണ്ട് ദിവസത്തെ പ്രകടനത്തെ അടിസ്ഥാനമാക്കി പറയേണ്ടി വരും.
Also Read: INDvENG: അലി ആറു വിക്കറ്റെടുക്കും, ഇംഗ്ലണ്ട് ജയിച്ച് ഒപ്പമെത്തും!- പ്രവചിച്ച് പീറ്റേഴ്‌സന്‍

Also Read: INDvENG: സച്ചിനും റിച്ചാര്‍ഡ്‌സിനുമൊപ്പം നിര്‍ത്തരുത്, കോലിക്കു ഒരു വീക്ക്‌നെസുണ്ട്!- മഞ്ജരേക്കര്‍
ഇന്ത്യ നടത്തിയ ബാറ്റിങ് പ്രകടനം നിരാശയുണ്ടാക്കുന്നതാണെന്നും മൈക്കല്‍ വോണ്‍ അഭിപ്രായപ്പെട്ടു. 'അല്‍പ്പം കൂടി ശ്രദ്ധേയോടെ വേണമായിരുന്നു കളിക്കാന്‍.ലോര്‍ഡ്‌സിലെപ്പോലെ മികച്ച കൂട്ടുകെട്ടുകള്‍ ലീഡ്‌സില്‍ കണ്ടില്ല. ലോര്‍ഡ്‌സിലെ ഇന്ത്യയുടെ ആ പ്രകടനം ഇഷ്ടപ്പെട്ടിരുന്നു. അത്തരത്തിലുള്ളത് കാണാന്‍ ആഗ്രഹിക്കുന്നു. ഒരു ടീം ഒത്തൊരുമയോടെ പൊരുതാനിറങ്ങുമ്പോള്‍ ആദ്യ രണ്ട് ദിവസം ലീഡ്‌സില്‍ ഇന്ത്യ കളിച്ചപോലെ കളിക്കില്ല'-മൈക്കല്‍ വോണ്‍ പറഞ്ഞു.


Click it and Unblock the Notifications











