
സച്ചിന്‍, റിച്ചാര്‍ഡ്‌സ് ഇവരെപ്പോലെയല്ല
മുന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ്, സുനില്‍ ഗവാസ്‌കര്‍ എന്നിവരെപ്പോലെയല്ല കോലി. മുന്‍ പറഞ്ഞ ഇതിഹാസങ്ങള്‍ക്കൊന്നും ഒരു വീക്ക്‌നെസില്ലായിരുന്നു, പക്ഷെ കോലിക്കു ഒരു വീക്ക്‌നെസുണ്ട്. ഓരോ തവണയും ഇത് വീണ്ടും വീണ്ടും തുറന്നു കാണിക്കപ്പെടുകയും ചെയ്യുകയാണ്. ഒരേ വീക്ക്‌നെസ് കോലിയെ തുടര്‍ച്ചയായി പുറത്താക്കുകയും ചെയ്യുന്നതായി മഞ്ജരേക്കര്‍ വിലയിരുത്തി.

ഒരേ തരത്തിലുള്ള പുറത്താവല്‍
ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ അജിങ്ക്യ രഹാനെയെപ്പോലെ വ്യത്യസ്തമായ തരത്തിലല്ല കോലി ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റില്‍ ഓരോ ഇന്നിങ്‌സുകളിലും പുറത്താവുന്നത്. കോലിയുടെ ഔട്ടാവലെല്ലാം ഒരേ പോലെയാണ്. ഈ വീക്ക്‌നെസ് തീര്‍ച്ചയായും അദ്ദേഹത്തെയും അലട്ടുന്നുണ്ടാവുമെന്നും തനിക്കുറപ്പുണ്ടെന്നു മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

2018ലെ പര്യടനം
2018ലെ കഴിഞ്ഞ ഇംഗ്ലീഷ് പര്യടനത്തില്‍ കോലി ഒരുപാട് റണ്‍സ് നേടിയിരുന്നു. മനോഹരമായി കവര്‍ഡ്രൈവുകള്‍ കളിച്ചതു കൊണ്ടോ ഓസ്‌ട്രേലിയയില്‍ വച്ച് മിച്ചെല്‍ ജോണ്‍സനെതിരേ പായിച്ചതു പോലെ കണ്ണഞ്ചിക്കുന്ന പുള്‍ ഷോട്ടുകള്‍ കളിച്ചതു കൊണ്ടോ ആയിരുന്നില്ല അത്. മറിച്ച് മോശം ബോളുകളെ ലീവ് ചെയ്യാന്‍ കാണിച്ച സാമര്‍ഥ്യമായിരുന്നു ഇതിനു കാരണം. ഓഫ് സ്റ്റംപിനു പുറത്തുകൂടെ പോയ ബോളുകളില്‍ ഷോട്ട് കളിക്കാന്‍ കോലി അന്നു ശ്രമിച്ചില്ല. പക്ഷെ ഈ പര്യടനത്തില്‍ അങ്ങനെയൊരു ശ്രമം അദ്ദേഹത്തില്‍ നിന്നും ഇതുവരെ കണ്ടിട്ടില്ല. എല്ലാ ബോളുകളെയും കളിക്കാന്‍ ശ്രമിക്കുന്നതാണ് കോലിക്കു തിരിച്ചടിയാവുന്നതെന്നും മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

മാനസികമായ തയ്യാറെടുപ്പ്
മാനസികമായ തയ്യാറെടുപ്പ് കൂടി നടത്തിയാല്‍ മാത്രമേ 2018ലേതു പോലെയൊരു ബാറ്റിങ് കാഴ്ചവയ്ക്കാന്‍ കോലിക്കു സാധിക്കൂ. കഴിഞ്ഞ പര്യടനത്തില്‍ വളരെ ഫ്രഷായ മനസോടെയായിരുന്നു അദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്. ഇത് അദ്ദേഹത്തിന് കൂടുതല്‍ ഏകാഗ്രതയും ആത്മവിശ്വാസവും നല്‍കി. ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ഒരുപാട് ബോളുകള്‍ കോലി അന്നു ഷോട്ട് ലീവ് ചെയ്തു. ഇതു കാരണം പരമ്പരയില്‍ ഒരു തവണ പോലും ആന്‍ഡേഴ്‌സനു വിക്കറ്റും ലഭിച്ചില്ല. പക്ഷെ ഈ പര്യടനത്തില്‍ കോലിയുടെ മാനസികാവസ്ഥ അതുപോലെയല്ല കാണപ്പെടുന്നത്. അന്നത്തേതു പോലെ ഒരുപാട് ബോളുകള്‍ ഇത്തവണ കോലി ലീവ് ചെയ്യുന്നില്ലെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

വെറും 69 റണ്‍സ്
ഇത്തവണത്തെ ഇംഗ്ലീഷ് പര്യടനത്തില്‍ ഇനിയും ഒരു ഫിഫ്റ്റി പോലും കോലിക്കു നേടാനായിട്ടില്ല. സെഞ്ച്വറിയില്ലാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 ഇന്നിങ്‌സുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്തു. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും കോലിയുടെ ആകെ സമ്പാദ്യം വെറും 69 റണ്‍സാണ്. പരമ്പരയില്‍ ഒരു തവണ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുന്നതും കണ്ടു. ജെയിംസ് ആന്‍ഡേഴ്‌സന്റെ ഓവറിലായിരുന്നു ഇത്.


Click it and Unblock the Notifications












