For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: കോലിയല്ല, ഇനി റൂട്ടാണ് റണ്‍മെഷീന്‍! കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്

ലീഡ്‌സില്‍ റൂട്ട് മിന്നുന്ന പ്രകടനം നടത്തിയിരുന്നു

ഇന്ത്യക്കെതിരേ ലീഡ്‌സില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ മിന്നുന്ന ബാറ്റിങ് പ്രകടനത്തോടെ ചരിത്രം തിരുത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. മല്‍സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നാം സെഷനില്‍ ഇംഗ്ലണ്ട് 96 ഓവറില്‍ മൂന്നു വിക്കറ്റിന് 300 റണ്‍സെടുത്തു കഴിഞ്ഞു. റൂട്ട് 80 റണ്‍സോടെയാണ് ക്രീസില്‍ നില്‍ക്കുന്നത്. 101 ബോളില്‍ ഒമ്പത് ബൗണ്ടറികളുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

Ind vs Eng:Joe Root sets new records against India | Oneindia Malayalam
 കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സ്

കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സ്

ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ബാറ്റ്‌സ്മാനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡിന് റൂട്ട് അര്‍ഹനാവുകയും ചെയ്തു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ മൂന്നു തവണ 1350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി.
ലീഡ്‌സിലെ മിന്നുന്ന പ്രകടനത്തോടെ ഇന്ത്യക്കെതിരേ ടെസ്റ്റില്‍ റൂട്ടിന്റെ ബാറ്റിങ് ശരാശരി 62.61 ആയി ഉയരുകയും ചെയ്തു. വെറും 41 ഇന്നിങ്‌സുകളില്‍ നിന്നാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ടീമിനെതിരേയും ഇംഗ്ലണ്ട് നായകനു ഇത്രയുമുയര്‍ന്ന ബാറ്റിങ് ശരാശരി മറ്റൊരു ടീമിനുമെതിരേയില്ല. ഇതുകൊണ്ടും തീര്‍ന്നില്ല മറ്റൊരു നാഴികക്കല്ല് കൂടി ലീഡ്‌സിലെ ഇന്നിങ്‌സോടെ റൂട്ട് പിന്നിട്ടു. ടെസ്റ്റിലും ഏകദിനത്തിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള മൂന്നാമത്തെ ക്രിക്കറ്ററായി അദ്ദേഹം മാറി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് മാത്രമേ ഈ എലൈറ്റ് ലിസ്റ്റിലുള്ളൂ.

 മലാനോടൊപ്പമുള്ള കൂട്ടുകെട്ട്

മലാനോടൊപ്പമുള്ള കൂട്ടുകെട്ട്

ഇന്ത്യക്കെതിരേ ടെസ്റ്റില്‍ മൂന്നാം വിക്കറ്റില്‍ റൂട്ടിന്റെ നാലാമത്തെ മികച്ച കൂട്ടുകെട്ട് കൂടിയാണ് ലീഡ്‌സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കണ്ടത്. ഈ പരമ്പരയില്‍ ആദ്യമായി കളിച്ച ഡേവിഡ് മലാനാടോപ്പം 139 റണ്‍സ് ടീം സ്‌കോറിലേക്കു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018ല്‍ മുന്‍ ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്കിനോടൊപ്പം 259ഉം ഈ വര്‍ഷം ഡൊമിനിക്ക് സിബ്ലിക്കൊപ്പം 200 റണ്‍സും 2016ല്‍ മോയിന്‍ അലിക്കൊപ്പം 146 റണ്‍സും റൂട്ട് മൂന്നാം വിക്കറ്റില്‍ ഇന്ത്യക്കെതിരേ നേടിയിരുന്നു.
ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ഇന്ത്യക്കെതിരേ റണ്‍മഴ പെയ്യിക്കുകയാണ് റൂട്ട്. മൂന്നു ടെസ്്റ്റുകളിലെ അഞ്ചിന്നിങ്‌സുസളില്‍ നിന്നും 159.33 ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 469 റണ്‍സാണ്. നോട്ടിങ്ഹാമിലെ ട്രെന്റ്ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഫിഫ്റ്റിയും രണ്ടാമിന്നിങ്‌സില്‍ സെഞ്ച്വറിയും റൂട്ട് നേടിയിരുന്നു. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും അദ്ദേഹം സെഞ്ച്വറി ആവര്‍ത്തിച്ചു.

 ഇംഗ്ലീഷ് മേധാവിത്വം

ഇംഗ്ലീഷ് മേധാവിത്വം

ലീഡ്‌സ് ടെസ്റ്റ് ഇന്ത്യയില്‍ നിന്നും വഴുതിപ്പോയ്‌ക്കൊണ്ടിരിക്കുകയാണ്. ഇനി ടെസ്റ്റില്‍ സമനിലയെങ്കിലും നേടാനായാല്‍ അത് ഇന്ത്യയെ സംബന്ധിച്ച് വിജയത്തിനു തുല്യമാണ്. ഇംഗ്ലണ്ടിന്റെ ലീഡ് ഇപ്പോള്‍ 250 റണ്‍സ് പിന്നിട്ടുകഴിഞ്ഞു. ഇംഗ്ലണ്ടിന്റെ പക്കലാവട്ടെ ഏഴു വിക്കറ്റുകളും ബാക്കിയുണ്ട്. ഇംഗ്ലണ്ടിനു വേണ്ടി ആദ്യ ഇന്നിങ്‌സില്‍ ഇതുവരെ ബാറ്റ് ചെയ്തവരെല്ലാം ഫിഫ്റ്റി നേടിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഓപ്പണര്‍മാരായ ഹസീബ് ഹമീദ് (68), റോറി ബേണ്‍സ് (61), മൂന്നാമനായെത്തിയ ഡേവിഡ് മലാന്‍ (70) എന്നിവരാണ് ഫിഫ്റ്റിയോടെ മിന്നിയത്. ഓപ്പണിങ് വിക്കറ്റില്‍ ബേണ്‍സ്-ഹസീബ് ജോടി 135 റണ്‍സെടുത്തപ്പോള്‍ തന്നെ ഇന്ത്യയുടെ നില അവതാളത്തിലായിരുന്നു.

അതേസമയം, എട്ടു ടെസ്റ്റുകളുടെ കാത്തിരിപ്പിനു ശേഷം ഒമ്പതാം തവണ ഇംഗ്ലണ്ടില്‍ ടോസ് ലഭിച്ച കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം വന്‍ ദുരന്തമാവുകയും ചെയ്തു. വെറും 78 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. രോഹിത് ശര്‍മ (19), അജിങ്ക്യ രഹാനെ (18) എന്നിവരൊഴികെ മറ്റാരും ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കം കടന്നില്ല. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഒവേര്‍ട്ടനും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു. ഓലി റോബിന്‍സണും സാം കറെനും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തു.

Story first published: Friday, August 27, 2021, 15:43 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+