For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്ക് തിരിച്ചുവരാം, പക്ഷെ 'സച്ചിന്റെ പിന്നാലെ നടക്കണം', വെറുതെ പറയുന്നതല്ല, കാരണമുണ്ട്

ലീഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മികച്ച നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നായകനെന്ന നിലയില്‍ വിരാട് കോലിക്ക് സാധിക്കുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രകടന ഗ്രാഫ് താന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയിലെ കോലിയുടെ ബാറ്റിങ് പ്രകടനമെടുത്താല്‍ ദയനീയമെന്ന് പറയേണ്ടി വരും. ഒരു കാലത്ത് സെഞ്ച്വറികളുടെ രാജകുമാരെന്ന് വിശേഷിപ്പിക്കപ്പെട്ട കോലിക്ക് ഇന്ന് പഴയ മികവില്ല.

1

അവസാന 10 ഇന്നിങ്‌സിലെ ശരാശരി 21 മാത്രം. സെഞ്ച്വറി നേടിയിട്ട് കൃത്യമായി പറഞ്ഞാല്‍ 50 ഇന്നിങ്‌സുകള്‍ പിന്നിട്ടിരിക്കുന്നു. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്നും ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമെന്നുമെല്ലാം വിശേഷണം അര്‍ഹിക്കുന്ന കോലിക്ക് തിരിച്ചുവരാന്‍ മികച്ചൊരു ഇന്നിങ്‌സ് മതിയെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ആ ഒരു ഇന്നിങ്‌സിനായുള്ള കാത്തിരിപ്പാണ് നീണ്ടുപോകുന്നത്.

Also Read: IND vs ENG: 'ഈ ടീം അങ്ങനെ പെട്ടെന്ന് കീഴടങ്ങുതല്ല', മൂന്നാം ദിനം ഇന്ത്യ തിരിച്ചടിക്കുമെന്ന് ആകാശ്

2

കോലിയില്‍ വളരെ പ്രതീക്ഷവെക്കുന്നതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ ഫോ ഔട്ട് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു.ലീഡ്‌സിലെ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് കോലിയുടെ വിക്കറ്റാണ്. കോലിയെ വീഴ്ത്തുമ്പോള്‍ എതിര്‍ ബൗളര്‍മാര്‍ക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ഇത് ഇന്ത്യന്‍ ടീമിനെ വന്‍ തകര്‍ച്ചയിലേക്കും എത്തിക്കുന്നു.

Also Read: IND vs ENG: വിമര്‍ശിക്കണോ അതോ പിന്തുണക്കണോ? ഇന്ത്യയുടെ 'വീരനായകന്‍' അര്‍ഹിക്കുന്നതെന്ത്?

3

സാങ്കേതികതയിലെ പോരായ്മകളും ഫുട് വര്‍ക്കിലെ പോരായ്മകളുമെല്ലാം എല്ലാവരും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരം പോരായ്മകള്‍ എങ്ങനെ പരിഹരിക്കുമെന്നതിന് ഉത്തരം നല്‍കുക പ്രയാസമാണ്. കോലിയെപ്പോലൊരു അതുല്യനായ ബാറ്റ്‌സ്മാനെ ബാറ്റിങ് ടെക്‌നിക്ക് പഠിപ്പിക്കുകയെന്നതില്‍ പ്രസക്തിയില്ല. എന്നാല്‍ അദ്ദേഹത്തിന് ഫോമിലേക്ക് തിരിച്ചുവരാന്‍ പ്രചോദനമാകുന്ന ഒരു കാര്യമുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ കരിയര്‍ തന്നെ.

Also Read: IND vs ENG: ഇഷാന്തിന് പൂര്‍ണ്ണ ഫിറ്റ്‌നസില്ല, എന്നിട്ടും കളിപ്പിച്ചു, കോലിയുടെ പിടിവാശിയോ? വിമര്‍ശനം

4

കോലിയെക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം അതിജീവിച്ച് ക്രിക്കറ്റിന്റെ ദൈവമായി വാഴ്ത്തപ്പെട്ട സച്ചിനും കരിയറില്‍ ഇത്തരമൊരു തിരിച്ചടി നേരിട്ടിട്ടുണ്ട്. സച്ചിന്‍ പുറത്തായാല്‍ ടിവി ഓഫാക്കി പോകുന്ന കാലഘട്ടത്തില്‍ അദ്ദേഹം എത്രത്തോളം സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടെന്ന് ചിന്തിച്ച് നോക്കുക. അവിടെ നിന്നെല്ലാം പോരാടി വന്ന സച്ചിന്‍ നിരവധി നേട്ടങ്ങള്‍ വെട്ടിപ്പിടിച്ചെങ്കിലും ഓസ്‌ട്രേലിയയില്‍ വലിയൊരു വെല്ലുവിളി അദ്ദേഹത്തെ തേടിയിരിപ്പുണ്ടായിരുന്നു. അതിനെ അന്ന് സച്ചിന്‍ നേരിട്ടതെങ്ങനെയെന്നത് തന്നെയാണ് കോലിക്ക് തിരിച്ചുവരാനുള്ള വഴിയും.

Also Read: IND vs ENG: റൂട്ട് സെഞ്ച്വറി നേടിയോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല, മത്സരഫലത്തിലാണ് കാര്യം- മുഹമ്മദ് ഷമി

5

2003-2004ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു സച്ചിന്‍ വലിയ ഫോം ഔട്ട് നേരിട്ടത്. അന്നത്തെ കാലത്ത് കവര്‍ ഡ്രൈവ് സച്ചിന്റെ മാസ്റ്റര്‍ ഷോട്ടുകളിലൊന്നായിരുന്നു. രണ്ടാം ടെസ്റ്റില്‍ കവര്‍ഡ്രൈവ് ശ്രമിച്ച് സച്ചിന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന് ക്യാച്ച് നല്‍കി പുറത്തായി. ഒരു റണ്‍സാണ് സച്ചിന്‍ നേടിയത്. അടുത്ത ടെസ്റ്റിലും സമാന പിഴവിലൂടെ സച്ചിന്‍ പുറത്തായി. ഓഫ് സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളായിരുന്നു കൂടുതലും തിരിച്ചടി നല്‍കിയത്.

Also Read: മൂന്നാം ടെസ്റ്റ്: ഇന്ത്യയുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്തി സല്‍മാന്‍ ബട്ട്

6

നാലാം ടെസ്റ്റിന് മുമ്പ് അഞ്ച് ഇന്നിങ്‌സ് ബാറ്റ് ചെയ്ത സച്ചിന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാനായില്ല. മൂന്ന് തവണ ഒറ്റ സംഖ്യയില്‍ പുറത്താവുകയും ചെയ്തു. ഈ അവസ്ഥയില്‍ നിന്ന് സച്ചിന്‍ എങ്ങനെയാണ് പുറത്തുവന്നതെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 'ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തുകളില്‍ ഒന്നിലധികം തവണ പുറത്തായി. അതിനാല്‍ത്തന്നെ കവര്‍ ഡ്രൈവ് കളിക്കില്ലെന്ന് ഉറപ്പിച്ചു. അവര്‍ തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞെങ്കിലും ലീവ് ചെയ്തു.

Also Read: INDvENG: കോലിയല്ല, ഇനി റൂട്ടാണ് റണ്‍മെഷീന്‍! കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്

7

ഇതോടെ എന്റെ ശരീരത്തിലേക്കായി പന്തുകള്‍. പന്തിനെ വേഗത്തെ ഉപയോഗിച്ചാണ് അതിനെ നേരിട്ടത്. എന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു അത്. ഇന്നിങ്‌സിലുടെനീളും എന്റെ പദ്ധതി പ്രാവര്‍ത്തികമാക്കാനും അച്ചടക്കത്തോടെ കളിക്കാനും സാധിച്ചു. എന്റെ ഷോട്ട് തിരഞ്ഞെടുപ്പിലെ പ്രശ്‌നമാണെന്ന് മനസിലാക്കി തിരുത്തുകയാണ് ചെയ്തത്'-സച്ചിന്‍ പറഞ്ഞു.

Also Read: INDvENG: അലി ആറു വിക്കറ്റെടുക്കും, ഇംഗ്ലണ്ട് ജയിച്ച് ഒപ്പമെത്തും!- പ്രവചിച്ച് പീറ്റേഴ്‌സന്‍

8

Also Read: INDvENG: സച്ചിനും റിച്ചാര്‍ഡ്‌സിനുമൊപ്പം നിര്‍ത്തരുത്, കോലിക്കു ഒരു വീക്ക്‌നെസുണ്ട്!- മഞ്ജരേക്കര്‍

സിഡ്‌നിയില്‍ പുറത്താവാതെ 241 റണ്‍സാണ് സച്ചിന്‍ അന്ന് നേടിയത്. അതും 33 ബൗണ്ടറികള്‍ ഉള്‍പ്പെടെ. ഇംഗ്ലണ്ടില്‍ കോലി പുറത്തായ എല്ലാ പന്തുകളും ഓഫ് സ്റ്റംപിനോട് ചേര്‍ന്നുവരുന്നതോടെ ഓഫ് സ്റ്റംപിന് പുറത്തുള്ളതോ ആയിരുന്നു. അതിനാല്‍ത്തന്നെ സച്ചിന്‍ അന്ന് സിഡ്‌നിയില്‍ നടത്തിയ പദ്ധതി ചിലപ്പോള്‍ കോലിക്കും തിരിച്ചുവരവിനുള്ള കരുത്ത് നല്‍കിയേക്കാം.

Story first published: Friday, August 27, 2021, 13:50 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+