
കൃത്യമായി പറഞ്ഞാല്‍ കോലിയില്‍ നിന്ന് സെഞ്ച്വറി പ്രകടനം ആരാധകര്‍ പ്രതീക്ഷിച്ചിരിക്കാന്‍ തുടങ്ങിയിട്ട് 50 ഇന്നിങ്‌സ് പൂര്‍ത്തിയായിരിക്കുന്നു. ഇക്കാലയളവില്‍ 16 അര്‍ധ സെഞ്ച്വറി പ്രകടനം നടത്താനും കോലിക്ക് സാധിച്ചിട്ടുണ്ട്. ആറ് ഇന്നിങ്‌സുകളില്‍ അദ്ദേഹം പുറത്താകാതെ നിന്നു. അഞ്ച് തവണ പൂജ്യത്തിനും പുറത്തായി. ഒരിക്കലും മോശമെന്ന് പറയാനാവാത്ത സ്‌കോര്‍ തന്നെയാണ് കോലി നേടിയിട്ടുള്ളത്. എന്നാല്‍ കോലിയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത് ഇതിലും ഏറെയാണ്.
Also Read: IND vs ENG: റൂട്ട് സെഞ്ച്വറി നേടിയോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല, മത്സരഫലത്തിലാണ് കാര്യം- മുഹമ്മദ് ഷമി

റൂട്ട് ചെയ്യുന്നതാണ് കോലിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്
2020ല്‍ ചിത്രത്തിലേ ഇല്ലാതിരുന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് 2021ല്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയ അദ്ദേഹം ഇന്ത്യക്കെതിരെയും ഇരട്ട സെഞ്ച്വറി നേടി കൈയടി നേടി. തട്ടകത്തില്‍ തിരിച്ചെത്തിയ ശേഷം ഇന്ത്യക്കെതിരേ കളിച്ച മൂന്ന് ടെസ്റ്റിലും സെഞ്ച്വറി. പ്രശംസിക്കാതെ ഒരു ക്രിക്കറ്റ് പ്രേമിക്കും കടന്ന് പോവാനാവാത്ത പ്രകടനം.
Also Read: മൂന്നാം ടെസ്റ്റ്: ഇന്ത്യയുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്തി സല്‍മാന്‍ ബട്ട്

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത് ഇതേ പ്രകടനമാണ്. എന്നാല്‍ ഇതിനൊത്ത് ഉയരാന്‍ കോലിക്ക് സാധിക്കുന്നില്ല. കഴിഞ്ഞ 10 ഇന്നിങ്‌സിലെ കോലിയുടെ പ്രകടനം എടുത്താല്‍ത്തന്നെ ശരാശരി 21.5 മാത്രമാണ്.നേടാനായത് ഒരു സെഞ്ച്വറി മാത്രം.നിലവാരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നത് വാസ്തമാണെങ്കിലും ഇതിലും വലിയ തിരിച്ചടികളെ മറികടന്ന് തിരിച്ചെത്തിയ ചരിത്രം കോലിക്കുണ്ടെന്നതും മറന്നുകൂടാ.
Also Read: INDvENG: കോലിയല്ല, ഇനി റൂട്ടാണ് റണ്‍മെഷീന്‍! കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്

എന്താണ് കോലിക്ക് സംഭവിക്കുന്നത്?
പിഴവുകളില്ലാത്ത ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് വിരാട് കോലി. വിക്കറ്റ് വലിച്ചെറിയുന്ന ശീലം ഇല്ലാത്തതിനാല്‍ത്തന്നെ ബൗളര്‍മാര്‍ നന്നായി പ്രയാസപ്പെടും. ഇതൊക്കെയാണ് കോലിയുടെ വിക്കറ്റ് എല്ലാ ബൗളര്‍മാര്‍ക്കും വളരെ പ്രധാനപ്പെട്ടതാകുന്നത്. സാങ്കേതികമായി വളരെ കൃത്യയുള്ള കോലിയുടെ ഫുട് വര്‍ക്കും ടൈമിങ്ങും അപാരമായിരുന്നു. ഇക്കാലയളവില്‍ കോലി ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയതും ഈ സാങ്കേതികയുടെ പിന്‍ബലത്തിലാണ്.
Also Read: INDvENG: അലി ആറു വിക്കറ്റെടുക്കും, ഇംഗ്ലണ്ട് ജയിച്ച് ഒപ്പമെത്തും!- പ്രവചിച്ച് പീറ്റേഴ്‌സന്‍

എന്നാല്‍ ഇപ്പോള്‍ ആ സാങ്കേതികയിലെ കൃത്യത അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത്. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനുമായ സുനില്‍ ഗവാസ്‌കറടക്കം കോലിയുടെ ബാറ്റിങ് ടെക്‌നിക്കിലെ പാളിച്ചയാണ് ഇപ്പോഴത്തെ മോശം പ്രകടനത്തിന് കാരണമെന്നാണ് വിലയിരുത്തിയത്. അതിനാല്‍ത്തന്നെ കോലിയുടെ ടെക്‌നിക്കുകളില്‍ എവിടെ പിഴക്കുന്നു എന്നത് കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Also Read: INDvENG: സച്ചിനും റിച്ചാര്‍ഡ്‌സിനുമൊപ്പം നിര്‍ത്തരുത്, കോലിക്കു ഒരു വീക്ക്‌നെസുണ്ട്!- മഞ്ജരേക്കര്‍

കോലി തീര്‍ച്ചയായും പിന്തുണ അര്‍ഹിക്കുന്നു
കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനങ്ങളുടെ പേരില്‍ ക്രൂശിക്കപ്പെടേണ്ട താരമല്ല ഇന്ത്യന്‍ നായകന്‍ വിരാട് കോലി. സാമൂഹ്യ മാധ്യമങ്ങളിലടക്കം കോലിക്കെതിരേ പല തരത്തിലുള്ള വിമര്‍ശനം ഉയരുന്നുണ്ട്. കോലിയുടെ അഹങ്കാരത്തിന്റെ ഫലമാണ് ഈ തിരിച്ചടിയെന്ന് വിമര്‍ശിക്കുന്നവരും ഏറെയാണ്. എന്നാല്‍ അത് കോലിയുടെ ആക്രമണോത്സുകതയാണെന്നും കോലിയുടെ ഈ ആക്രമണോത്സുകതയാണ് ഇന്ത്യയെ ചരിത്ര നേട്ടങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയതെന്നും വിസ്മരിച്ചുകൂടാ.
Also Read: IND vs ENG: പുജാര, കോലി, രഹാനെ- മാറ്റം അനിവാര്യം, ആരെ പുറത്താക്കും? പ്രകടനങ്ങള്‍ ഉത്തരം നല്‍കും

Also Read: മൂന്നാം ടെസ്റ്റിലെ തകര്‍ച്ച; കുറ്റം രോഹിത്തിനും കോലിക്കും - ഇന്‍സമാം പറയുന്നു
ഓസ്‌ട്രേലിയയില്‍ ഇന്ത്യ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയത് കോലിയുടെ ക്യാപ്റ്റന്‍സിയിലാണ്. തട്ടകത്തില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ശക്തിയായി ഇന്ത്യയെ വളര്‍ത്തിയതും ഏത് വിദേശ മൈതാനത്തും എതിരാളികളെ വിറപ്പിക്കുന്ന പേസ് ബൗളിങ് കൂട്ടുകെട്ടിനെ വാര്‍ത്തെടുത്തതും കോലിയെന്ന നായകന്റെ അധ്വാനമാണെന്ന് പറയാതിരിക്കാനാവില്ല.


Click it and Unblock the Notifications











