For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ടെസ്റ്റിലെ തകര്‍ച്ച; കുറ്റം രോഹിത്തിനും കോലിക്കും — ഇന്‍സമാം പറയുന്നു

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്കല്ല പോകുന്നത്. ടോസ് ജയിച്ചതൊഴിച്ചാല്‍ മത്സരത്തില്‍ ആഘോഷിക്കാന്‍ ഇന്ത്യയ്ക്ക് ഏറെ സന്ദര്‍ഭങ്ങള്‍ ലഭിച്ചിട്ടില്ല. ലീഡ്‌സില്‍ ബാറ്റു ചെയ്യാമെന്ന വിരാട് കോലിയുടെ തീരുമാനം തെറ്റി. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഒന്നടങ്കമാണ് ഇംഗ്ലീഷ് പേസിന് മുന്നില്‍ മുട്ടുമടക്കിയത്. ആദ്യ ഇന്നിങ്‌സില്‍ 50 ഓവര്‍ തികച്ചു നില്‍ക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞില്ല. രോഹിത് ശര്‍മയും (105 പന്തില്‍ 19) അജിങ്ക്യ രഹാനെയും (54 പന്തില്‍ 18) ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ലെന്ന വസ്തുതയും ടീം ഇന്ത്യയുടെ വീഴ്ചയുടെ ആഘാതം കൂട്ടുന്നു. കേവലം 78 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് ടീം ഇന്നിങ്‌സില്‍ 100 റണ്‍സിന് താഴെ പുറത്താകുന്നതും.

Inzamam-ul-Haq Says Kohli And Rohit Are Responsible For Indias 1st Innings Failure

എന്തായാലും ഇന്ത്യയുടെ പതര്‍ച്ചയ്ക്ക് കാരണം രോഹിത് ശര്‍മയും വിരാട് കോലിയുമാണ്, പറയുന്നത് മറ്റാരുമല്ല - മുന്‍ പാകിസ്താന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖുതന്നെ. ഹെഡിങ്‌ലി ടെസ്റ്റില്‍ ഇരുവരും അമിതമായി പ്രതിരോധിക്കാന്‍ പോയത് ഇന്ത്യയ്ക്ക് വിനയായി. ഒപ്പം മറ്റു ബാറ്റ്‌സ്മാന്മാര്‍ക്ക് ഇംഗ്ലീഷ് ബൗളര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയാതിരുന്നതും തകര്‍ച്ചയ്ക്ക് കാരണമാണ്. ക്രീസില്‍ 25 - 30 പന്തുകള്‍ നേരിട്ടു കഴിഞ്ഞാല്‍ കണ്ണെത്തിക്കാന്‍ കഴിയുന്നിടത്ത് കയ്യെത്തിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയണം. അതിപ്പോള്‍ സ്വിങ്ങിനെ തുണയ്ക്കുന്ന പിച്ചായാലും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായാലും ശരി; ബാറ്റ്‌സ്മാന്മാര്‍ ഈ സമയം കൊണ്ട് താളം കണ്ടെത്തണം, ഇന്‍സമാം സ്വന്തം യൂട്യൂബ് ചാനലില്‍ അറിയിച്ചു.

2

രോഹിത് ശര്‍മയെയും വിരാട് കോലിയെയുമാണ് ഉദ്ദാഹരണമായി ഇന്‍സമാം ഇവിടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്ത രോഹിത് ശര്‍മ ആദ്യ ദിനം 105 പന്തുകളാണ് നേരിട്ടത്. എന്നാല്‍ കുറിച്ചതാകട്ടെ കേവലം 19 റണ്‍സും. ബൗളര്‍മാരെ അനാവശ്യമായി ബഹുമാനിക്കുകയായിരുന്നു രോഹിത് ശര്‍മ. നിരവധി തവണ പന്ത് കടന്നുപോകുന്നത് താരം നോക്കി നിന്നു. മറുഭാഗത്ത് വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം കണക്കെ വീണതും രോഹിത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. വിരാട് കോലിയുടെ കാര്യവും മറ്റൊന്നല്ല. ക്രീസില്‍ 17 പന്തുകളാണ് കോലി ചിലവിട്ടത്. ഒടുവില്‍ ജെയിംസ് ആന്‍ഡേഴ്‌സണിന് മുന്നില്‍ ഇന്ത്യന്‍ നായകന്‍ ഒരാവര്‍ത്തി കൂടി വീണു.

3

'ഒരറ്റത്ത് വിക്കറ്റുകള്‍ പോകുമ്പോള്‍ റിസക് എടുക്കാന്‍ ക്രീസില്‍ സെറ്റായ ബാറ്റ്‌സ്മാന്‍ തയ്യാറാകണം. ആദ്യ ഇന്നിങ്‌സില്‍ 105 പന്തുകളാണ് രോഹിത് ശര്‍മ കളിച്ചത്. ഇത്രയും പന്തുകള്‍ നേരിട്ടിട്ടും ക്രീസില്‍ സെറ്റായില്ലെന്ന് പറയുന്നതില്‍ കഴമ്പില്ല. ഈ അവസരത്തിലാണ് രോഹിത് ശര്‍മ കൂടുതല്‍ ഉത്തരവാദിത്വം കാട്ടേണ്ടിയിരുന്നത്. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റു വീശാന്‍ രോഹിത് ശര്‍മ തയ്യാറാവണമായിരുന്നു. വിരാട് കോലിയും കളിച്ചു 17 പന്തുകള്‍. പക്ഷെ അദ്ദേഹവും എന്തു ചെയ്തു? വെറും 7 റണ്‍സ് മാത്രമേ ഇന്ത്യന്‍ നായകനും നേടാന്‍ സാധിച്ചുള്ളൂ. ക്രീസില്‍ വരിഞ്ഞുമുറുങ്ങിയ നിലയിലാണ് കോലിയും കളിച്ചത്', ഇന്‍സമാം ഉള്‍ ഹഖ് പറയുന്നു.

4

ഹെഡിങ്‌ലി ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റു ചെയ്യാനുള്ള തീരുമാനത്തെയും ഇന്‍സമാം വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യ ആദ്യം ബൗള്‍ ചെയ്യണമായിരുന്നു. ലോര്‍ഡ്‌സിലെ തോല്‍വി ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാര്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ട്. ആദ്യം ഇംഗ്ലണ്ടിനെ ബാറ്റു ചെയ്യാന്‍ പറഞ്ഞുവിട്ടിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് മാനസികമായി ആധിപത്യം കുറിക്കാന്‍ കഴിയുമായിരുന്നു. ആദ്യ ദിനം പിച്ചിലെ ഈര്‍പ്പവും ഇന്ത്യയുടെ തകര്‍ച്ചയ്ക്കുള്ള കാരണമായെന്ന് ഇന്‍സമാം ഉള്‍ ഹഖ് നിരീക്ഷിക്കുന്നുണ്ട്.

Story first published: Friday, August 27, 2021, 16:10 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+