Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പുജാര, കോലി, രഹാനെ- മാറ്റം അനിവാര്യം, ആരെ പുറത്താക്കും? പ്രകടനങ്ങള്‍ ഉത്തരം നല്‍കും

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് നിര വലിയ നാണക്കേടുണ്ടാക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നേടി ലീഡ്‌സില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പിഴച്ചു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിട്ടതോടെ 78 റണ്‍സിന് ഇന്ത്യ കൂടാരം കയറി. രോഹിത് ശര്‍മ (19),അജിന്‍ക്യ രഹാനെ (18) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍.

ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും തലവേദനയാകുന്നത് മൂന്ന് സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനങ്ങള്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, വിശ്വസ്തനായ ചേതേശ്വര്‍ പുജാര എന്നിവരാണ് ആദ്യ മൂന്ന് പേര്‍. ഈ മൂന്ന് പേരും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. വലിയ അനുഭവസമ്പത്തുള്ള താരങ്ങളായതിനാല്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെ ഇവരെ നോക്കിക്കാണുന്നുണ്ടെങ്കിലും മികവിനൊത്ത് ഉയരാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല.

india

ലീഡ്‌സില്‍ ഒന്നാം ഇന്നിങ്‌സില്‍ കോലി ഏഴ് റണ്‍സും പുജാര ഒരു റണ്‍സുമാണ് നേടി. മൂന്ന് പേരും രണ്ട് വര്‍ത്തിലേറെയായി നിരാശപ്പെടുത്തുന്നതിനാല്‍ ടീമില്‍ മാറ്റം അനിവാര്യമായിരിക്കുകയാണ്. കോലിയും രഹാനെയും ഏറെക്കുറെ സുരക്ഷിതരായതിനാല്‍ ചേതേശ്വര്‍ പുജാരയുടെ സ്ഥാനം തെറിക്കാനാണ് സാധ്യത. എന്തായാലും അവസാന 10 ടെസ്റ്റ് ഇന്നിങ്‌സിലെ മൂന്ന് ഇന്ത്യന്‍ താരങ്ങളുടെയും പ്രകടനം എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ നായകനായ വിരാട് കോലി ഒരു കാലത്ത് സെഞ്ച്വറികളുടെ തോഴിനായിരുന്നു. മൂന്നക്ക സംഖ്യ ഇത്രയും അനായാസമായി നേടാന്‍ കോലിക്ക് സാധിക്കുന്നത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം ഏവരേയും നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ 50 ഇന്നിങ്‌സില്‍ ഒരു സെഞ്ച്വറി പോലും കോലിക്ക് നേടാനായിട്ടില്ല. എന്നാല്‍ 17 അര്‍ധ സെഞ്ച്വറി ഇതില്‍ ഉള്‍പ്പെടും. കോലിയെപ്പോലൊരു താരത്തില്‍ നിന്ന് സെഞ്ച്വറിയില്‍ കുറഞ്ഞൊന്നും ആരാധകരും ടീമും പ്രതീക്ഷിക്കുന്നില്ല. അത്രത്തോളം ബാറ്റിങ് പ്രതിഭയുള്ള താരമാണ് അദ്ദേഹം.

അവസാന 10 ഇന്നിങ്‌സില്‍ നിന്ന് 215 റണ്‍സാണ് വിരാട് കോലി നേടിയത്. 21.5 ആണ് അദ്ദേഹത്തിന്റെ ശരാശരി. 0, 62, 27, 0, 44, 13, 0, 42, 20, 7 എന്നിങ്ങനെയാണ് അവസാന 10 ഇന്നിങ്‌സില്‍ കോലിയുടെ സ്‌കോര്‍. മൂന്ന് തവണയാണ് പൂജ്യത്തിന് പുറത്തായത്. ഒരു തവണ മാത്രമാണ് അര്‍ധ സെഞ്ച്വറി നേടിയത്.

ചേതേശ്വര്‍ പുജാര

ചേതേശ്വര്‍ പുജാര

മൂന്നാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു പുജാര. എന്നാല്‍ പഴയ മികവ് ഇപ്പോള്‍ താരത്തിനില്ല. ഇംഗ്ലണ്ട് പരമ്പര അദ്ദേഹത്തിന്റെ ഇന്ത്യന്‍ ജഴ്‌സിയിലെ അവസാന പരമ്പരയാവാനാണ് സാധ്യത കൂടുതല്‍. അവസാന 10 ഇന്നിങ്‌സില്‍ 13.3 മാത്രമാണ് പുജാരയുടെ ശരാശരി. നേടിയത് 133 റണ്‍സ്. 4, 15, 8, 17, 0, 7, 21, 15, 45, 1 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോര്‍. ഒരു അര്‍ധ സെഞ്ച്വറി പ്രകടനം പോലും പുജാരക്ക് നടത്താനായിട്ടില്ല. പ്രതിരോധിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന ശൈലിയാണ് പുജാരയുടേത്. എന്നാല്‍ നിലവില്‍ സാങ്കേതികമായി അദ്ദേഹം തുടര്‍ച്ചയായി പരാജയപ്പെടുന്നു. ഫുട് വര്‍ക്കിലും പിഴക്കുന്ന പുജാരക്ക് ഇന്ത്യന്‍ ടീമില്‍ അധികനാള്‍ തുടരുക എളുപ്പമാവില്ല.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

മൂന്ന് പേരില്‍ ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാനാവുന്നത് അജിന്‍ക്യ രഹാനെക്കാണ്. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണില്‍ സെഞ്ച്വറി നേടാന്‍ രഹാനെക്ക് സാധിച്ചിരുന്നു. അവസാന 10 ഇന്നിങ്‌സില്‍ 26 ആണ് രഹാനെയുടെ ശരാശരി. 67, 10, 7, 27, 49, 15, 5, 1, 61, 18 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍. ലോര്‍ഡ്‌സിലെ അര്‍ധ സെഞ്ച്വറി പ്രകടനം തല്‍ക്കാലത്തേക്ക് വിമര്‍ശകരുടെ വായടപ്പിക്കാന്‍ രഹാനെയെ സഹായിക്കും. എന്നാല്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം തെറിക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Thursday, August 26, 2021, 17:52 [IST]
Other articles published on Aug 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+