For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഈ ടീം അങ്ങനെ പെട്ടെന്ന് കീഴടങ്ങുതല്ല', മൂന്നാം ദിനം ഇന്ത്യ തിരിച്ചടിക്കുമെന്ന് ആകാശ്

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയായിരുന്നുവെങ്കിലും അപ്രതീക്ഷിത തിരിച്ചടികളാണ് നേരിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് ആദ്യ ഒരു മണിക്കൂറില്‍ത്തന്നെ വ്യക്തമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 78 റണ്‍സിനാണ് കൂടാരം കയറിയത്. പേരുകേട്ട ഇന്ത്യയുടെ ബാറ്റിങ് നിരയെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

1

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് പൂര്‍ണ്ണ ആധിപത്യത്തോടെയാണ് ബാറ്റുവീശിയത്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. നിലവില്‍ 345 റണ്‍സിന്റെ ലീഡും ആതിഥേയരായ ഇംഗ്ലണ്ടിനുണ്ട്. ജോ റൂട്ടിന്റെ (121) സെഞ്ച്വറിക്കൊപ്പം ഡേവിഡ് മലാന്‍ (70),ഹസീബ് ഹമീദ് (68),റോറി ബേണ്‍സ് (61) എന്നിവരുടെ സെഞ്ച്വറി പ്രകടനവും ഇംഗ്ലണ്ടിനെ മികച്ച നിലയിലേക്കെത്തിച്ചു.

Also Read: IND vs ENG: ഇഷാന്തിന് പൂര്‍ണ്ണ ഫിറ്റ്‌നസില്ല, എന്നിട്ടും കളിപ്പിച്ചു, കോലിയുടെ പിടിവാശിയോ? വിമര്‍ശനം

2

മൂന്നാം ദിനം ആരംഭിക്കാനിരിക്കെ ഡ്രൈവിങ് സീറ്റില്‍ ഇംഗ്ലണ്ടാണെന്ന് പറയാതിരിക്കാനാവില്ല. ഇന്ത്യക്ക് തോല്‍വി ഒഴിവാക്കണമെങ്കില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്. ഇപ്പോഴിതാ ഈ ടീം അങ്ങനെ പെട്ടെന്ന് കീഴടങ്ങുന്നവരുടെയല്ലെന്നും മൂന്നാം ദിനം ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

Also Read: IND vs ENG: റൂട്ട് സെഞ്ച്വറി നേടിയോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല, മത്സരഫലത്തിലാണ് കാര്യം- മുഹമ്മദ് ഷമി

3

'മൂന്നാം ദിനം ഇന്ത്യക്ക് ആറ് വിക്കറ്റില്‍ താഴെ മാത്രമാണ് നഷ്ടമായിട്ടുള്ളതെങ്കില്‍ നാലാം ദിനം ജീവിതം ബാക്കിയുണ്ട്. അത് വളരെ മനോഹരമായ പോരാട്ടമായിത്തീരും. ഈ ടീമില്‍ നിന്നും എപ്പോഴും എതിരാളികള്‍ പ്രതീക്ഷിക്കേണ്ടത് ശക്തമായ പോരാട്ടമാണ്.ഒരിക്കലും കീഴടങ്ങാന്‍ തയ്യാറാവാത്ത ടീമാണിത്. 36 റണ്‍സിന് പുറത്തായ ശേഷം തിരിച്ചുവന്ന ടീമാണിത്. അതിനാല്‍ത്തന്നെ 78ല്‍ പുറത്തായ ശേഷവും തിരിച്ചുവരാന്‍ അവര്‍ക്ക് സാധിക്കും. ഇന്ത്യ വിജയിക്കുമെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ ശക്തമായ പോരാട്ടം നടത്തുമെന്നുറപ്പാണ്'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: മൂന്നാം ടെസ്റ്റ്: ഇന്ത്യയുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്തി സല്‍മാന്‍ ബട്ട്

4

ഇന്ത്യയുടെ ബൗളിങ് നിര ഏത് സമയത്തും മികവ് കാട്ടാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് പ്രശ്‌നം. തകര്‍ച്ച നേരിടുമ്പോള്‍ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ള ഒരു താരം പോലും നിലവിലെ ടീമിലില്ല എന്നതാണ് വാസ്തവം. വിരാട് കോലി,അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മികച്ച ഫോമിലില്ല.

Also Read: INDvENG: കോലിയല്ല, ഇനി റൂട്ടാണ് റണ്‍മെഷീന്‍! കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്

5

ഇന്ത്യ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ചിരിക്കുന്ന മൂന്ന് താരങ്ങളാണിവര്‍. ഇവര്‍ക്ക് മികവ് കാട്ടാനാവാത്തത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നത് ഉറപ്പാണ്. ഓപ്പണര്‍മാരായ കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ കൂട്ടുകെട്ടാണ് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയെ തുണച്ചത്. മധ്യനിരയില്‍ ഇന്ത്യ എക്‌സ് ഫാക്ടറെന്ന് വിശേഷിപ്പിക്കുന്ന റിഷഭ് പന്തിനും സമീപകാലത്തായി തിളങ്ങാനാവുന്നില്ലെന്നതും ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ്.

Also Read: INDvENG: അലി ആറു വിക്കറ്റെടുക്കും, ഇംഗ്ലണ്ട് ജയിച്ച് ഒപ്പമെത്തും!- പ്രവചിച്ച് പീറ്റേഴ്‌സന്‍

6

'പുജാര 50 പന്തിലധികം പന്ത് നേരിടണം. 50ലധികം റണ്‍സ് നേടണമെന്നല്ല പറയുന്നത്. ഇന്ന് ബാറ്റിങ്ങിനിറങ്ങുമ്പോള്‍ വിരാട് കോലിയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് 100 റണ്‍സിലധികം റണ്‍സ് നേടാനാവണം. ആര് എത്രയൊക്കെ നേടുമെന്നത് എനിക്ക് പറയാനാവില്ല'-ആകാശ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇവരില്‍ നിന്ന് ഇന്ത്യ അത്ഭുതം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറയേണ്ടിവരും. കാരണം 2020ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും മോശം ടെസ്റ്റ് ശരാശരിയുള്ള ഇന്ത്യന്‍ താരങ്ങളാണ് കോലിയും പുജാരയും രഹാനെയും.

Also Read: INDvENG: സച്ചിനും റിച്ചാര്‍ഡ്‌സിനുമൊപ്പം നിര്‍ത്തരുത്, കോലിക്കു ഒരു വീക്ക്‌നെസുണ്ട്!- മഞ്ജരേക്കര്‍

7

Also Read: IND vs ENG: പുജാര, കോലി, രഹാനെ- മാറ്റം അനിവാര്യം, ആരെ പുറത്താക്കും? പ്രകടനങ്ങള്‍ ഉത്തരം നല്‍കും

കോലിയുടെ ശരാശരി 23,പുജാരയുടെ 24.9,രഹാനെയുടേത് 26.9 എന്നിങ്ങനെയാണ്. ഇവരെല്ലാം ഏത് സമയത്തും തിളങ്ങാന്‍ കെല്‍പ്പുള്ളവരും മികച്ച ടെസ്റ്റ് റെക്കോഡുകളുള്ളവരുമാണ്. മൂന്നാം ദിനത്തിലെ പ്രകടനമാവും മത്സരഗതി തീരുമാനിക്കുകയെന്നത് ഉറപ്പാണ്.

Story first published: Friday, August 27, 2021, 12:38 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+