
സ്വതസിദ്ധമായ കളി പുറത്തെടുക്കണം
ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് വിരാട് കോലിയെന്നു എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ക്ലാസ് പ്ലെയറെന്ന നിലയില്‍ പഴയ 'ടച്ച്' അദ്ദേഹത്തിനു ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. ഈ കുഴപ്പത്തില്‍ നിന്നും പുറത്തു കടക്കണമെങ്കില്‍ കോലി സ്വതസിദ്ധമായ ശൈലിയിലേക്കു തിരിച്ചുപോവണം, തന്റെ സ്‌ട്രോക്കുകള്‍ കളിക്കുകയും വേണം. സ്വയം തനിക്കു മേല്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തുകയാണ് കോലിയെന്നും ഇന്‍സി നിരീക്ഷിച്ചു.

ക്യാപ്റ്റനെപ്പോലെ ചിന്തിക്കാതിരിക്കൂ
കോലിയോട് എനിക്കുള്ള ഉപദേശം ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നാല്‍ ക്യാപ്റ്റനെപ്പോലെ ചിന്തിക്കാതിരിക്കൂയെന്നാണ്. താന്‍ വിരാട് കോലിയാണെന്ന് അദ്ദേഹം ഓര്‍മിക്കണം. വിരാട് കോലി ബാറ്റ് ചെയ്യുന്നതു പോലെ ബാറ്റ് ചെയ്യാന്‍ ശ്രമിക്കുകയും വേണം. ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സില്‍ നിന്നും ഒഴിവാക്കി നിര്‍ത്തിയാണണ് കോലി ബാറ്റ് ചെയ്യേണ്ടത്.
എല്ലാ സമയത്തും ക്യാപ്റ്റനെപ്പോലെ ചിന്തിച്ച് ബാറ്റ് ചെയ്യുകയാണെങ്കില്‍ അതു സ്വാഭാവികമായ ഒഴുക്കിനെ ബാധിക്കും, കരുത്ത് കുറയ്ക്കുകയും ചെയ്യും. ഇതാണ് ഇപ്പോള്‍ കാണുന്നത്. അതെ, ഇതു വലിയ പരമ്പരയാണ്. മുമ്പ് വലിയ വേദികളില്‍ താന്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെന്നു കോലി ഓര്‍മിക്കണം. എവിടെയോ അദ്ദേഹം കുരുങ്ങിപ്പോയതു പോലെ എനിക്കു തോന്നുന്നു, അതില്‍ നിന്നും പുറത്തുകടക്കേണ്ടത് അനിവാര്യമാണെന്നും ഇന്‍സി വിശദമാക്കി.

ഇംഗ്ലണ്ടിനു റൂട്ട് മാത്രം
ഇംഗ്ലണ്ടിനു ഒരു ജോ റൂട്ട് മാത്രമേയുള്ളൂ. എന്നാല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ഒരുപാട് താരങ്ങള്‍ ഇന്ത്യക്കുണ്ട്. പക്ഷെ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും ഒരുപാട് ബോളുകള്‍ നഷ്ടപ്പെടുത്തുകയാണ്, ഒടുവില്‍ മികച്ച ബോളില്‍ പുറത്താവുകയും ചെയ്യുന്നു. കുറേക്കൂടി ആക്രമിച്ച് റണ്‍സ് നേടാന്‍ ഇരുവരും ശ്രമിക്കണം. രോഹിത് ശര്‍മ ഫ്രീയായി കളിക്കുകയാണെങ്കില്‍ കുറേക്കൂടി ഇംപാക്ടുണ്ടാക്കാന്‍ സാധിക്കും, ഇതു ഇംഗ്ലണ്ടിനുമേല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യുമെന്നും ഇന്‍സി വിലയിരുത്തി.

ഇംഗ്ലണ്ടിനു വമ്പന്‍ ലീഡ്
ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്കുമേല്‍ വമ്പന്‍ ലീഡ് ഇംഗ്ലണ്ട് നേടിക്കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 78 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ടു വിക്കറ്റിനു 428 റണ്‍സെടുത്തിരുന്നു. രണ്ടു വിക്കറ്റ് കൈയിരിക്കെ ഇംഗ്ലണ്ടിനു 345 റണ്‍സിന്റെ വമ്പന്‍ ലീഡുണ്ട്.
ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ (121) സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ കളിയില്‍ പിടിമുറുക്കാന്‍ സഹായിച്ചത്. 165 ബോളില്‍ 14 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഡേവിഡ് മലാന്‍ (70), ഹസീബ് ഹമീദ് (68), റോറി ബേണ്‍സ് (61) എന്നിവരും ടീം സ്‌കോറിലേക്കു മികച്ച പിന്തുണ നല്‍കി.


Click it and Unblock the Notifications
