For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'വളരെ മോശം ക്രിക്കറ്റ്, മാനസികമായി ഇന്ത്യ തളര്‍ന്നു', പ്രകടനത്തെക്കുറിച്ച് ദാസ്ഗുപ്ത

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 78 റണ്‍സിന് കൂടാരം കയറി. ആദ്യ സെക്ഷനില്‍ത്തന്നെ ഇന്ത്യക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. ലോര്‍ഡ്‌സിലെ 151 റണ്‍സ് ജയത്തിന്റെ കരുത്തില്‍ മൂന്നാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് നിലവില്‍ കളി കൈവിട്ട അവസ്ഥയാണ്.

1

ഇന്ത്യയുടെ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 423 റണ്‍സെന്ന നിലയിലാണ്.രണ്ട് വിക്കറ്റ് ശേഷിക്കെ 345 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിനുണ്ട്.നിലവില്‍ ഇംഗ്ലണ്ടിന്റെ കൈയിലാണ് പൂര്‍ണ്ണമായും മത്സരമെന്ന് തന്നെ പറയാം. ലോര്‍ഡ്‌സില്‍ കാട്ടിയ പോരാട്ടവീര്യം ഇന്ത്യന്‍ നിര ലീഡ്‌സില്‍ കാട്ടുന്നില്ല. 78 റണ്‍സിന് ഓള്‍ഔട്ടായത് ഇന്ത്യയെ മാനസികമായി തളര്‍ത്തിയെന്ന് തോന്നിപ്പിക്കുന്ന ശരീര ഭാഷയിലായിരുന്നു രണ്ടാം ദിനം ഇന്ത്യന്‍ താരങ്ങളുണ്ടായിരുന്നത്.

Also Read: IND vs ENG: 'ഈ ടീം അങ്ങനെ പെട്ടെന്ന് കീഴടങ്ങുതല്ല', മൂന്നാം ദിനം ഇന്ത്യ തിരിച്ചടിക്കുമെന്ന് ആകാശ്

2

ഇപ്പോഴിതാ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് തന്റെ വിലയിരുത്തല്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ദീപ് ദാസ്ഗുപ്ത. 'വിരാട് കോലിയുടെ കീഴിലുള്ള ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ സവിശേഷത അവരുടെ ആക്രമണോത്സുകതയാണ്. എന്നാല്‍ രണ്ടാം ദിനം അത് കാണാനായില്ല. ഫീല്‍ഡിങ്ങില്‍ പിഴവുകള്‍ സംഭവിച്ചു. രോഹിതിന് ബുദ്ധിമുട്ടായിരുന്നെങ്കിലും ഒരു ക്യാച്ച് അവസരം സ്ലിപ്പില്‍ നഷ്ടപ്പെടുത്തി. ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ വളരെ വളരെ മോശം ക്രിക്കറ്റാണ് കളിച്ചത്. മാനസികമായി ഇന്ത്യ അല്‍പ്പം തളര്‍ന്നിട്ടുണ്ടെന്ന് പറയേണ്ടി വരും.

Also Read: IND vs ENG: വിമര്‍ശിക്കണോ അതോ പിന്തുണക്കണോ? ഇന്ത്യയുടെ 'വീരനായകന്‍' അര്‍ഹിക്കുന്നതെന്ത്?

3

ഇന്ത്യയെ 78 റണ്‍സിന് പുറത്താക്കാനാവും.കാരണം ഇന്ത്യ 36 റണ്‍സിനും ഓള്‍ഔട്ടായിട്ടുണ്ട്്. എന്നാല്‍ മികച്ച ശരീര ഭാഷ കളത്തില്‍ കാട്ടുന്ന ഇന്ത്യന്‍ ടീമിനെയാണ് കുറച്ച് നാളുകളായി കണ്ടിരുന്നത്. എന്നാല്‍ ലീഡ്‌സില്‍ അത് കാണുന്നില്ല. 78 റണ്‍സിന് പുറത്തായതിന് തന്നെ തോള് അല്‍പ്പം താന്നുപോവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീം ഫീല്‍ഡിങ്ങില്‍ അല്‍പ്പം കൂടി പോരാട്ടവീര്യം കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ദീപ് ദാസ്ഗുപത് പറഞ്ഞു.

Also Read: IND vs ENG: ഇഷാന്തിന് പൂര്‍ണ്ണ ഫിറ്റ്‌നസില്ല, എന്നിട്ടും കളിപ്പിച്ചു, കോലിയുടെ പിടിവാശിയോ? വിമര്‍ശനം

4

ഇന്ത്യയുടെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാരായ വിരാട് കോലി,അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവരുടെ സമ്മര്‍ദ്ദം ടീമിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ മൂന്ന് പേരും രണ്ട് വര്‍ഷത്തോളമായി ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. അതിനാല്‍ത്തന്നെ ഇവര്‍ക്കെതിരേ വിമര്‍ശനവും ശക്തമാണ്. നായകനായതിനാല്‍ കോലിയുടെ ടീമിലെ സ്ഥാനത്തിന് വെല്ലുവിളികളില്ലെങ്കിലും പുജാരക്കും രഹാനെക്കും കാര്യങ്ങള്‍ എളുപ്പമല്ല.

Also Read: IND vs ENG: റൂട്ട് സെഞ്ച്വറി നേടിയോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല, മത്സരഫലത്തിലാണ് കാര്യം- മുഹമ്മദ് ഷമി

5

ഇവരുടെ മോശം പ്രകടനമാണ് ലീഡ്‌സിലും ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. സീനിയര്‍ താരങ്ങളെന്ന നിലയില്‍ ഇവര്‍ക്ക് കൂടുതല്‍ മികവ് കാട്ടേണ്ടതായുണ്ട്. കൂടാതെ ഇത്തരമൊരു തകര്‍ച്ച നേരിടുമ്പോള്‍ നിലയുറപ്പിച്ച് മികച്ച ഇന്നിങ്‌സ് പടുത്തുയര്‍ത്തേണ്ടതായുണ്ട്. അതിന് സാധിക്കാതെ ഇവര്‍ക്ക് സമീപകാലത്തായി സാധിക്കുന്നില്ല എന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.

Also Read: മൂന്നാം ടെസ്റ്റ്: ഇന്ത്യയുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്തി സല്‍മാന്‍ ബട്ട്

6

ഇന്ത്യന്‍ ടീം വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്ന് ദാസ്ഗുപ്ത വിമര്‍ശിച്ചു. 'ഇന്ത്യ വ്യത്യസ്തമായി ഒന്നും ചെയ്യാന്‍ ശ്രമിക്കുന്നില്ല. ഒരേ പദ്ധതി തുടരുന്നു. പ്ലാന്‍ എ ഇതുവരെ ഫലിച്ചു. എന്നാല്‍ ഇപ്പോള്‍ ഫലിക്കുന്നില്ല. എങ്കില്‍ പ്ലാന്‍ ബിയിലേക്കും സിയിലേക്കും ആവിശ്യാനുസരണം മാറണം.'-ദാസ്ഗുപ്ത പറഞ്ഞു.

Also Read: INDvENG: കോലിയല്ല, ഇനി റൂട്ടാണ് റണ്‍മെഷീന്‍! കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്

7

Also Read: INDvENG: അലി ആറു വിക്കറ്റെടുക്കും, ഇംഗ്ലണ്ട് ജയിച്ച് ഒപ്പമെത്തും!- പ്രവചിച്ച് പീറ്റേഴ്‌സന്‍

ഇന്ത്യന്‍ ടീമില്‍ ഇഷാന്ത് ശര്‍മയെ ഉള്‍പ്പെടുത്തിയതിനെതിരേ വിമര്‍ശനം ശക്തമാകുന്നുണ്ട്. ലീഡ്‌സില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കുമെന്നതിനാല്‍ ആര്‍ അശ്വിനെയായിരുന്നു ടീമിന് ആവിശ്യം. എന്നാല്‍ ഇന്ത്യ നാല് പേസര്‍മാരെയും സ്പിന്നറായ ജഡേജയേയും നിലനിര്‍ത്തിയാണ് മൂന്നാം ടെസ്റ്റിലും ഇറങ്ങിയത്. സാഹചര്യത്തിന് അനുസരിച്ച് ടീമില്‍ മാറ്റങ്ങള്‍ വരുത്താത്തതിനെതിരെയും കോലിക്കെതിരേ വിമര്‍ശനം ഉയരുന്നുണ്ട്.

Story first published: Friday, August 27, 2021, 13:36 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+