For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രണ്ടാം പാദത്തില്‍ കളിക്കാനെത്തുന്ന പുതിയ താരങ്ങള്‍ ആരൊക്കെ? സമ്പൂര്‍ണ്ണ പട്ടിക ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ കോവിഡ് വ്യാപനം താരങ്ങളിലേക്കെത്തിയതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് തുടരാന്‍ കഴിയാത്ത സാഹചര്യമായതോടെയാണ് യുഎഇയിലേക്ക് വേദി മാറ്റിയത്.

1

ഐപിഎല്ലിന് പിന്നാലെ യുഎഇയില്‍ ടി20 ലോകകപ്പ് വരുന്നുണ്ടെന്നതിനാല്‍ വളരെ പ്രാധാന്യത്തോടെയാണ് ഇത്തവണത്തെ ഐപിഎല്ലിനെ എല്ലാവരും നോക്കിക്കാണുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഇത്തവണയുമുണ്ട്. അതിനാല്‍ത്തന്നെ പല സൂപ്പര്‍ താരങ്ങളും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നുമുണ്ട്. പകരക്കാരായി പല താരങ്ങളെയും ഫ്രാഞ്ചൈസികള്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ ആദ്യ പാദം കളിക്കാതെ രണ്ടാം പാദത്തിന് മുന്നോടിയായി ടീമിലേക്കെത്തിച്ച താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: കോലിക്ക് തിരിച്ചുവരാം, പക്ഷെ 'സച്ചിന്റെ പിന്നാലെ നടക്കണം', വെറുതെ പറയുന്നതല്ല, കാരണമുണ്ട്

2

കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ചത് വിരാട് കോലി നായകനായുള്ള ആര്‍സിബിയാണ്. നാല് താരങ്ങളെയാണ് അവര്‍ ടീമിലേക്ക് ഉള്‍പ്പെടുത്തിയത്. ദുശ്മന്ത ചമീര,വനിന്‍ഡു ഹസരങ്ക,ജോര്‍ജ് ഗാര്‍ട്ടന്‍,ടിം ഡേവിഡ് എന്നിവരാണ് ആര്‍സിബിയിലേക്ക് പുതിയതായി എത്തിയത്. ആദ്യം പാദം കളിച്ച ഒട്ടുമിക്ക താരങ്ങളും രണ്ടാം പാദത്തില്‍ ആര്‍സിബിക്കൊപ്പമുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബി. 2020ലെ യുഎഇ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ആര്‍സിബി ഇത്തവണ കന്നി കിരീടമാണ് സ്വപ്‌നം കാണുന്നത്.

Also Read: IND vs ENG: 'വളരെ മോശം ക്രിക്കറ്റ്, മാനസികമായി ഇന്ത്യ തളര്‍ന്നു', പ്രകടനത്തെക്കുറിച്ച് ദാസ്ഗുപ്ത

3

പഞ്ചാബ് കിങ്‌സില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. യുഎഇയിലെ സാഹചര്യത്തില്‍ സ്പിന്‍ ബൗളിങ്ങില്‍ വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ത്തന്നെ ഇംഗ്ലണ്ടിന്റെ സീനിയര്‍ സ്പിന്നര്‍ ആദില്‍ റഷീദിനെ പഞ്ചാബ് സ്വന്തമാക്കി. താരലേലത്തില്‍ പങ്കെടുത്തെങ്കിലും വാങ്ങാന്‍ ആളില്ലാതെ പോയ താരമാണ് റഷീദ്. എന്നാല്‍ യുഎഇയിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന് മികവുണ്ട്. നതാന്‍ ഇല്ലിസാണ് പഞ്ചാബ് ടീമിലെത്തിച്ച മറ്റൊരു താരം. ആദ്യ പാദത്തില്‍ ആറാം സ്ഥാനത്തുള്ള പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കുക കടുപ്പം തന്നെയാണ്. എല്ലാ മത്സരത്തിലും ജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷിക്കാം.

Also Read: IND vs ENG: എന്തിന് അവന് ആദ്യ ഓവര്‍ നല്‍കി? കോലി ഉത്തരം പറയണം, വിമര്‍ശിച്ച് മൈക്കല്‍ വോണ്‍

 4

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്താണ്. ആദ്യ പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ കെകെആറില്‍ രണ്ടാം പാദം കളിക്കാന്‍ പാറ്റ് കമ്മിന്‍സില്ല. സൂപ്പര്‍ പേസറുടെ അഭാവം നികത്താന്‍ കെകെആര്‍ ടീമിലെത്തിച്ചിരിക്കുന്ന താരം ന്യൂസീലന്‍ഡിന്റെ പേസര്‍ ടിം സൗത്തിയാണ്. ഐപിഎല്ലില്‍ കളിച്ച് വലിയ അനുഭവസമ്പത്തുണ്ടെങ്കിലും തല്ലുകൊള്ളി ബൗളര്‍മാരിലൊരാളാണ് സൗത്തി. പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ കഴിയുന്ന സൗത്തിക്ക് അനുയോജ്യമായ സാഹചര്യമാണ് യുഎഇയിലുള്ളത്.

Also Read: IPL 2021: ഏഴില്‍ അഞ്ചും ജയിക്കണം! കച്ചമുറുക്കി കെകെആര്‍ യുഎഇയിലേക്കു തിരിച്ചു

5

രാജസ്ഥാന്‍ റോയല്‍സിനെയാണ് താരങ്ങളുടെ അഭാവം കൂടുതല്‍ ബാധിക്കുന്നത്. ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നീ മൂന്ന് ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളും രാജസ്ഥാന്‍ റോയല്‍സിനായി രണ്ടാം പാദം കളിക്കില്ല. ടീമിന്റെ മൂന്ന് നെടുന്തൂണുകളെത്തന്നെയാണ് രാജസ്ഥാന് നഷ്ടമായത്. പകരക്കാരായി രണ്ട് താരങ്ങളെയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. അതില്‍ പ്രധാനപ്പെട്ടത് നിലവിലെ ഒന്നാം നമ്പര്‍ സ്പിന്നറായ തബ്രെയ്‌സ് ഷംസിയെ സ്വന്തമാക്കിയതാണ്.

Also Read: INDvENG: ബാറ്റ് ചെയ്യാനെത്തിയാല്‍ അതു മറന്നേക്കൂ, ഫോം വീണ്ടെടുക്കാന്‍ വഴി ഉപദേശിച്ച് ഇന്‍സി

6

വിവിധ ഫ്രാഞ്ചൈസി ലീഗുകള്‍ കളിച്ച് മിന്നും ഫോമിലാണ് ഷംസിയുള്ളത്. യുഎഇയിലെ സാഹചര്യം സ്പിന്നിന് പിന്തുണ ലഭിക്കുന്നതായതിനാല്‍ ഷംസിയുടെ വരവ് രാജസ്ഥാന് ആത്മവിശ്വാസം നല്‍കും. ഗ്ലെന്‍ ഫിലിപ്‌സാണ് രാജസ്ഥാന്‍ സ്വന്തമാക്കിയ മറ്റൊരു താരം. നിലവനില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. മികച്ച ബൗളിങ് കരുത്തുള്ള രാജസ്ഥാന് കഠിനമായി പരിശ്രമിച്ചാല്‍ പ്ലേ ഓഫിലെത്താം. സഞ്ജു സാംസണാണ് രാജസ്ഥാന്‍ നായകസ്ഥാനത്ത്.

Also Read: IND vs ENG: 'ഈ ടീം അങ്ങനെ പെട്ടെന്ന് കീഴടങ്ങുതല്ല', മൂന്നാം ദിനം ഇന്ത്യ തിരിച്ചടിക്കുമെന്ന് ആകാശ്

7

Also Read: മൂന്നാം ടെസ്റ്റ്: ഇന്ത്യയുടെ തകര്‍ച്ചയുടെ കാരണം കണ്ടെത്തി സല്‍മാന്‍ ബട്ട്

മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ ആരെയും ടീമിലേക്കെത്തിച്ചട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ പാദത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന സ്ഥാനത്താണ്.

Story first published: Friday, August 27, 2021, 17:12 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+