
സ്‌കോര്‍ബോര്‍ഡ് മറന്നേക്കൂ
തല്‍ക്കാലം സ്‌കോര്‍ ബോര്‍ഡിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാതെ ബാറ്റ് ചെയ്യുന്നതാണ് ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ നല്ലത്. ആദ്യ ഇന്നിങ്‌സില്‍ അവര്‍ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇനി രണ്ടാമിന്നിങ്‌സില്‍ വലിയൊരു സ്‌കോര്‍ നേടാനാണ് ശ്രമിക്കേണ്ടത്. ആദ്യത്തെ ഒരു മണിക്കൂറിലോ, ആദ്യ സെഷനിലോ സാധിക്കുന്ന കാര്യമല്ല ഇത്. ഇന്ത്യന്‍ നിരയിലെ ഓരോ ബാറ്റ്‌സ്മാനും സ്വന്തമായി ഒരു മാനസികാവസ്ഥ സൃഷ്ടിച്ചെടുക്കണം. എങ്ങനെയാവണം ഈ ഇന്നിങ്‌സില്‍ വലിയൊരു സ്‌കോര്‍ നേടാന്‍ സാധിക്കുകയെന്ന് ഓരോരുത്തരും ചിന്തിക്കുകയും പ്ലാന്‍ ചെയ്യുകയും വേണമെന്നും വോന്‍ ആവശ്യപ്പെട്ടു.

400-500 റണ്‍സ് വരെ നേടാം
ഇത്തരമൊരു മാനസികാവസ്ഥയോടെ ഓരോ ബാറ്റ്‌സമാനും തങ്ങളുടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയാല്‍ ഇന്ത്യക്കു 400-500 റണ്‍സ് രണ്ടാമിന്നിങ്‌സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. പക്ഷെ അതിലേക്കു എത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുപാട് വെല്ലുവിളികളെ തരണം ചെയ്താല്‍ മാത്രമേ വലിയൊരു സ്‌കോറെന്ന ലക്ഷ്യം യാഥാര്‍ഥ്യമാവുകയുള്ളൂ. ഈയാഴ്ച തന്നെ ഇന്ത്യ ഈ ടെസ്റ്റില്‍ പരാജയപ്പെടുമെന്ന് തനിക്കുറപ്പുണ്ടെന്നും വോന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ താരങ്ങളുടെ ഫോം
മൂന്നാം ടെസ്റ്റിന്റെ വിധി ഏറെക്കുറെ ഉറപ്പായതിനാല്‍ നാലാം ടെസ്റ്റില്‍ തിരിച്ചുവരണമെങ്കില്‍ ഇന്ത്യയുടെ ചില ബാറ്റ്‌സ്മാന്‍മാര്‍ ഫോം വീണ്ടെടുത്തേ തീരൂവെന്ന് വോന്‍ നിരീക്ഷിച്ചു. രോഹിത് ശര്‍മ പുള്‍ ഷോട്ടിനു ശ്രമിച്ച് പുറത്താവുന്ന രീതി അവസാനിപ്പിക്കണമന്നും അദ്ദേഹം പറഞ്ഞു.
രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ മൂനന്നാംടെസ്റ്റില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. പുള്‍ ഷോട്ട് കളിച്ച് രോഹിത് വിക്കറ്റ് വലിച്ചെറിയരുത്. വിരാട് കോലി തന്റെ ഫോമും പഴയ താളവും വീണ്ടെടുക്ക ണം. ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യ വലിയൊരു മാര്‍ജിനില്‍ തന്നെ തോല്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടാമിന്നിങ്‌സില്‍ കുറച്ചുകൂടി മെച്ചപ്പെട്ട ബാറ്റിങ് ടീം കാഴ്ചവച്ചേക്കാം. വ്യക്തിപരമായി ചില താരങ്ങള്‍ക്കു ഇതു അടുത്ത ടെസ്റ്റില്‍ മുതല്‍ക്കൂട്ടാവുമെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കു ആദ്യ വിക്കറ്റ് നഷ്ടം
രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ തുടക്കം പാളിയിരിക്കുകയാണ്. 354 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷം ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഒരു വിക്കറ്റിനു 34 റണ്‍സെന്ന നിലയിലാണ്. കെഎല്‍ രാഹുലാണ് (8) പുറത്തായത്. 54 ബോളില്‍ നിന്നും എട്ടു റണ്‍സെടുത്ത രാഹുലിനെ ക്രെയ്ഗ് ഒവേര്‍ട്ടന്റെ ബൗളിങില്‍ ജോണി ബെയര്‍സ്‌റ്റോ സെക്കന്റ് സ്ലിപ്പില്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഒമ്പത് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു 320 റണ്‍സ് വേണം. 25 റണ്‍സുമായി രോഹിത് ശര്‍മയാണ് ക്രീസില്‍.
നേരത്തേ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ (121) തകര്‍പ്പന്‍ സെഞ്ച്വറിയും ടോപ്പ് ത്രീയുടെ ഫിഫ്റ്റികളുമാണ് ഇംഗ്ലണ്ടിനെ വമ്പന്‍ ടോട്ടലിലെത്തിച്ചത്. 165 ബോളില്‍ 14 ബൗണ്ടറികളോടെയാണ് റൂട്ട് 121 റണ്‍സ് നേടിയത്. ഹസീബ് ഹമീദ് (68), ഡേവിഡ് മലാന്‍ (70), റോറി ബേണ്‍സ് (61) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.


Click it and Unblock the Notifications











