Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: രണ്ടാമിന്നിങ്‌സില്‍ കോലി ആളാകെ മാറി- ബാറ്റിങിലെ വ്യത്യാസം ചൂണ്ടിക്കാട്ടി സല്‍മാന്‍ ഭട്ട്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാറ്റിങിനെ പ്രശംസിച്ച് മുന്‍ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഈ പരമ്പരയിലെ മുന്‍ ഇന്നിങ്‌സുകളില്‍ നിന്നും വ്യത്യസ്തമായി വളരെ മികച്ച ബാറ്റിങാണ് അദ്ദേഹം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ കോലി പുറത്താവാതെ 45 റണ്‍സെടുത്തിട്ടുണ്ട്. 94 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെയാണിത്. അദ്ദേഹത്തിനൊപ്പം 91 റണ്‍സുമായി ചേതേശ്വര്‍ പുജാരയാണ് ക്രീസില്‍.

354 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ഇന്ത്യ വഴങ്ങിയിരുന്നു. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 215 റണ്‍സ് കൂടി വേണം. കഴിഞ്ഞ ഇന്നിങ്‌സുകളില്‍ നിന്നും കോലി ഇത്തവണ ബാറ്റിങില്‍ എന്തു മാറ്റമാണ് വരുത്തിയതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ബട്ട്. വളരെ മികച്ച തയ്യാറെടുപ്പുമായാണ് രണ്ടാമിന്നിങ്‌സില്‍ കോലി ബാറ്റിങിനിറങ്ങിയതെന്നും സ്വന്തം യൂട്യൂബ് തചാനലില്‍ അദ്ദേഹം നിരീക്ഷിച്ചു.

 ഓഫ്‌സ്റ്റംപ് കെണി

ഓഫ്‌സ്റ്റംപ് കെണി

വിരാട് കോലി കഴിഞ്ഞ ഇന്നിങ്‌സുകളിലെല്ലാം 15-20 റണ്‍സെടുത്ത ശേഷം പുറത്താവുകയായിരുന്നു. ഇവയിലെല്ലാം ഷോട്ട് കളിക്കാന്‍ കൂടുതല്‍ ശ്രമിച്ചാണ് അദ്ദേഹം വിക്കറ്റ് കൈവിട്ടത്. ഒരുപാട് ബോളുകള്‍ കോലി ലീവ് ചെയ്തിരുന്നില്ല. പക്ഷെ വെള്ളിയാഴ്ച കോലി നല്ല തയ്യാറെടുപ്പോടെയാണ് എത്തിയത്. ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളുകള്‍ അദ്ദേഹം സമര്‍ഥമായി ലീവ് ചെയ്തു.
മുന്‍ ഇന്നിങ്‌സുകളും വെള്ളിയാഴ്ചത്തെ ഇന്നിങ്‌സും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതു തന്നെയായിരുന്നു. കോലിയുടെ ബാറ്റിങ് സ്റ്റാറ്റസ് പരിശോധിച്ചാല്‍ ഇതു നിങ്ങള്‍ക്കു വ്യക്തമായി മനസ്സിലാവും. അദ്ദേഹത്തിന്റെ ബാറ്റിങിലെ ഏറ്റവും വലിയ പ്ലസും ഇതു തന്നെയായിരുന്നു. നാലാം ദിനം തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യാനെത്തുക. എന്നാല്‍ ആദ്യ മണിക്കൂറില്‍ ന്യൂ ബോൡനെതിരേ കോലി- പുജാര ജോടി പിടിച്ചുനില്‍ക്കേണ്ടത് വളരെ പ്രധാനമാണന്നും ബട്ട് വിലയിരുത്തി.

 സെഞ്ച്വറി നേടുമോ?

സെഞ്ച്വറി നേടുമോ?

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് കോലി അവസാനിപ്പിക്കുമോയെന്നതല്ല പ്രധാനമെന്ന് ബട്ട് അഭിപ്രായപ്പെട്ടു. സെഞ്ച്വറിയല്ല പ്രധാനം, ചുരുങ്ങിയത് 2-2.5 മണിക്കൂറെങ്കിലും കോലി ക്രീസില്‍ തുടരുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് കൂടുതല്‍ പ്രധാനം. ഇതിനു കഴിഞ്ഞാല്‍ അദ്ദേഹത്തിന് 150നടുത്ത് റണ്‍സ് നേടാന്‍ സാധിക്കും. ക്രീസില്‍ തുടര്‍ന്നാല്‍ കോലിക്കു അതിവേഗം റണ്‍സെടുക്കാന്‍ കഴിയും, കാരണം റണ്ണെടുക്കാന്‍ അദ്ദേഹത്തിന് ഒരുപാട് ഓപ്ഷനുകളുണ്ട്. മൂന്നാംദിനത്തില്‍ നിര്‍ത്തിയ ഇടത്തു നിന്ന് തന്നെ കോലി തുടങ്ങണം. ഇന്നു ന്യൂബോളിനെതിരേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസമുയര്‍ത്തുമെന്നും ബട്ട് ചൂണ്ടിക്കാട്ടി.

 ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാവും

ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാവും

കോലിയും പുജാരയും ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. ഇന്ത്യ ഇപ്പോഴും 140 റണ്‍സിനടുത്ത് പിറകിലാണ്. ഈ പൊസിഷനില്‍ നിന്നും 150-160നടുത്ത് ലീഡ് നേടാന്‍ ഇന്ത്യക്കു കഴിഞ്ഞാല്‍ അതു അവരെ കളിയില്‍ നിലനിര്‍ത്തും. ഈ പിച്ചില്‍ ഇനി ബോള്‍ നന്നായി ടേണ്‍ ചെയ്യും. രവീന്ദ്ര ജഡേജയ്ക്കു മികച്ച പ്രകടനം നടത്താന്‍ ഇതിലൂടെ കഴിയും. കൂടാതെ റിവേഴ്‌സ് സ്വിങും പിച്ചില്‍ നിന്നും ലഭിക്കും, ഇതിലൂടെ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കു കഴിയുമെന്നും ബട്ട് വിശദമാക്കി.

 ലഞ്ച് വരെ ബാറ്റ് ചെയ്യണം

ലഞ്ച് വരെ ബാറ്റ് ചെയ്യണം

ഇവയൊക്കെ സംഭവിക്കണമെങ്കില്‍ കോലി-പുജാര ജോടി ലഞ്ച് വരെയെങ്കിലും ബാറ്റ് ചെയ്യണം. ഒരു വിക്കറ്റ് പോലും അതു വരെ നഷ്ടമാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുജാരയും കോലിയും സെഞ്ച്വറി നേടുകയും ലോവര്‍ ഓര്‍ഡറില്‍ നിന്നും മികച്ച സംഭാവനകള്‍ ലഭിക്കുകയും ചെയ്താല്‍ കളി കൂടുതല്‍ ആവേശകരമാവും. 2001ല്‍ ഓസ്‌ട്രേലിയക്കെതിരേ കൊല്‍ക്കത്തയില്‍ വച്ച് ഇന്ത്യ മുമ്പത് ചെയ്തിട്ടുള്ളതതാണ്. അന്നു രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും വമ്പന്‍ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നതായും ബട്ട് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, August 28, 2021, 13:49 [IST]
Other articles published on Aug 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+