സഞ്ജുവിന്റെ തേരോട്ടം, ഒറ്റയടിക്ക് കയറിയത് 18 സ്ഥാനം!! ഇഷാനും നേട്ടം, കൂപ്പുകുത്തി സൂര്യ
ടി20 ലോകകപ്പിലെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിലും തരംഗമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. ലോകകപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ ഇന്ത്യയുടെ രക്ഷകനായി മാറിയ സഞ്ജു, റാങ്കിംഗിൽ ഒറ്റയടിക്ക് 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇരുപത്തിരണ്ടാം സ്ഥാനത്തെത്തി. തന്റെ കരിയറിലെ ഏറ്റവും ഉയർന്ന പോയിന്റ് നിലയായ 637-ഉം ഇതോടെ സഞ്ജു സ്വന്തമാക്കി.
അവസരം കാത്തിരുന്ന വേട്ടക്കാരൻ!
ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കാൻ സഞ്ജുവിന് കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാൽ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ ലഭിച്ച അവസരം സഞ്ജു ഇരുകൈയും നീട്ടി സ്വീകരിച്ചു. അവിടെത്തുടങ്ങിയ സഞ്ജുവിന്റെ ജൈത്രയാത്ര ലോകകപ്പ് കിരീടത്തിലാണ് അവസാനിച്ചത്. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നിവർക്കെതിരായ 'മസ്റ്റ് വിൻ' (Must Win) മത്സരങ്ങളിൽ 97, 89, 89 എന്നിങ്ങനെ റൺസ് അടിച്ചുകൂട്ടിയ സഞ്ജു, സമ്മർദ്ദഘട്ടങ്ങളിൽ പതറാത്ത പോരാളിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. 637 പോയിന്റാണ് സഞ്ജു സ്വന്തമാക്കിയത്. തന്റെ കരിയറിൽ ആദ്യമായാണ് സഞ്ജു ഇത്രയും പോയിന്റുകൾ നേടുന്നത്.

ഇന്ത്യൻ താരങ്ങളുടെ ആധിപത്യം
സഞ്ജുവിനൊപ്പം ഇന്ത്യൻ ഓപ്പണർമാരായ അഭിഷേക് ശർമ്മയും ഇഷാൻ കിഷനും റാങ്കിംഗിന്റെ നെറുകയിലെത്തി. 875 പോയിന്റുമായി അഭിഷേക് ശർമ്മ ഒന്നാം സ്ഥാനത്തും 871 പോയിന്റുമായി ഇഷാൻ കിഷൻ രണ്ടാം സ്ഥാനത്തുമുണ്ട്. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷൻ, പാകിസ്ഥാൻ താരം സാഹിബ്സാദ ഫർഹാനെ പിന്നിലാക്കിയാണ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. 317 റൺസാണ് ടൂർണമെന്റിൽ ഉടനീളം ഇഷാൻ കിഷൻ നേടിയത്. ഇത് താരത്തിന്റെ വളർച്ചയ്ക്ക് സഹായകമായിട്ടുണ്ട്.
ഫൈനലിലെ മികച്ച പ്രകടനമാണ് അഭിഷേക് ഒന്നാം സ്ഥാനത്ത് തുടരാനുള്ള കാരണം. ഫൈനലിലും അഭിഷേക് പരാജയപ്പെട്ടിരുന്നുവെങ്കിൽ ഒരുപക്ഷെ ഇഷാൻ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള സാധ്യതകളും ഉണ്ടായിരുന്നു. ഇഷാനും സഞ്ജുവും തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിയപ്പോൾ ആറാം സ്ഥാനത്തുണ്ടായിരുന്ന തിലക് വർമ്മ ഏഴാം സ്ഥാനത്തേക്കും ഏഴാം സ്ഥാനത്ത് ഉണ്ടായിരുന്ന നായകൻ സൂര്യകുമാർ യാദവ് ഒമ്പതാം സ്ഥാനത്തേക്കും തള്ളപ്പെട്ടു.
ഐസിസി റാങ്കിംഗിലെ ആദ്യ 10-ലെ ഇന്ത്യൻ താരങ്ങൾ:
1. അഭിഷേക് ശർമ്മ (875 പോയിന്റ്)
2. ഇഷാൻ കിഷൻ (871 പോയിന്റ്)
7. തിലക് വർമ്മ (742 പോയിന്റ്)
9. സൂര്യകുമാർ യാദവ് (722 പോയിന്റ്)
ടീം ഇന്ത്യയുടെ ചരിത്രവിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ശിവം ദുബെയും നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27-ാം റാങ്കിലെത്തി. അതുകഴിഞ്ഞാൽ റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയാണ്. 48 ആണ് ഹാർദികിന്റെ റാങ്ക്. ലോകകപ്പ് ഫൈനലിൽ കിരീടം നേടുന്ന ആദ്യ ആതിഥേയ രാജ്യമെന്ന റെക്കോർഡിനൊപ്പം, ഐസിസി റാങ്കിംഗിലും ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications