For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സഞ്ജുവിന്റെ ഓപ്പണിങ് തെറിച്ചു!! പകരം ഈ റോള്‍, ഇതാ ഗില്ലെസ്പിയുടെ ബെസ്റ്റ് ലോക 11

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇത്തവണ വിവിധ ടീമുകള്‍ക്കായി മിന്നിച്ചവരെ ഉള്‍പ്പെടുത്തി ടീം ഓഫ് ദ് ടൂര്‍ണമെന്റിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ ബൗളര്‍ ജാസണ്‍ ഗില്ലെസ്പി. ഫാസ്റ്റ് ബൗളിങ് കാര്‍ട്ടലെന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു തന്റെ ഇലവനില്‍ ആര്‍ക്കെല്ലാമായിരിക്കും സ്ഥാനമെന്നു അദ്ദേഹം വ്യക്തമാക്കിയത്.

ഒരു അഭിഷേക് എങ്കിലും നമുക്കുണ്ടോ? സ്വന്തം ടീമിനെ നന്നാക്കൂ!! ആമിറിനെതിരേ മുന്‍ പാക് താരംഒരു അഭിഷേക് എങ്കിലും നമുക്കുണ്ടോ? സ്വന്തം ടീമിനെ നന്നാക്കൂ!! ആമിറിനെതിരേ മുന്‍ പാക് താരം

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ന്യൂസിലാന്‍ഡിനെ 96 റണ്‍സിനു മുക്കിയാണ് തുടര്‍ച്ചയായി രണ്ടാം തവണയും ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. ഇതോടെ നിരവധി റെക്കോര്‍ഡുകളും ഇന്ത്യ പഴങ്കഥയാക്കുകയും ചെയ്തിരുന്നു.

SANJU SURYA

ഗില്ലെസ്പിയുടെ 11ല്‍ ആരെല്ലാം?

വളരെ വിചിത്രമായ ടി20 ലോകകപ്പ് ഇലവനാണ് ജാസണ്‍ ഗില്ലെസ്പി തിരഞ്ഞെടുത്തതെന്നു പറയേണ്ടി വരും. ലോകകപ്പില്‍ ഓപ്പണറയി കസറുകയും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായ സഞ്ജു സാംസണിനു ഈ റോള്‍ അദ്ദേഹം നല്‍കിയില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. പകരം അദ്ദേഹത്തിനു യോജിക്കാത് അഞ്ചാം നമ്പറിലാണ് ഗില്ലെസ്പി ഉള്‍പ്പെടുത്തിയത്.

ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായ പാകിസ്താന്റെ സഹിബ്‌സാദാ ഫര്‍ഹാനും ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ബാറ്റര്‍ ഫിന്‍ അലെനുമാണ് ഇലവന്റെ ഓപ്പണിങ് ജോടികള്‍. മൂന്നാം നമ്പറിലുള്ളത് ന്യൂസിലാന്‍ഡിന്റെ ഓപ്പണിങ് ബാറ്ററുമായ വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ടാണ്.

സഞ്ജുവിന്റെ പേര് പോലുമില്ല!! ലോകകപ്പ് നേട്ടത്തിന് പിറകെ ഗില്ലിന്റെ പോസ്റ്റിങ്ങനെ, ട്രോള്‍സഞ്ജുവിന്റെ പേര് പോലുമില്ല!! ലോകകപ്പ് നേട്ടത്തിന് പിറകെ ഗില്ലിന്റെ പോസ്റ്റിങ്ങനെ, ട്രോള്‍

നാലാം നമ്പറില്‍ ഇന്ത്യയുടെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുണ്ട്, ഈ ലോക ഇലവനെ നയിക്കുുന്നതും അദ്ദേഹമാണ്. സൂര്യക്കു പിറകെ അഞ്ചും ആറും സ്ഥാനങ്ങളില്‍ സഞ്ജുവും ഇഷാന്‍ കിഷനുമാണ്. ഇന്ത്യക്കു വേണ്ടി ഓപ്പണിങിങിലും ആറാമനുമായെല്ലാം മിന്നിച്ച ഇഷാനെയാണ് ആറാം നമ്പറിലേക്കു ഗില്ലെ്‌സി മാറ്റിയത്.

ഏഴാമനായി ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സാണ്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഫിനിഷര്‍ റോളിലും ബൗളിങിലുമെല്ലാം മിന്നിച്ച താരാമാണ് ജാക്‌സ്. ടീമിനെ സെമി ഫൈനല്‍ വരെ എത്തിക്കുന്നതിസും അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

JASPRIT BUMRAH

ഈ ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ അവിശ്വസനീയ വിക്കറ്റ് വേട്ട നടത്തി ശ്രദ്ധേയനായ യുഎസ്എ ഫാസ്റ്റ് ബൗളര്‍ ഷാഡ്‌ലി വാന്‍ ഷാല്‍വിക്കിനെ തന്റെ ഇലവനില്‍ ഗില്ലെസ്പി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

T20 WC 2026: കപ്പില്ലെങ്കില്‍ ഇവര്‍ പെട്ടേനെ!! തെറിയുറപ്പ്, ഇന്ത്യയുടെ വന്‍ ഫ്‌ളോപ്പുകള്‍ ആരൊക്കെ?T20 WC 2026: കപ്പില്ലെങ്കില്‍ ഇവര്‍ പെട്ടേനെ!! തെറിയുറപ്പ്, ഇന്ത്യയുടെ വന്‍ ഫ്‌ളോപ്പുകള്‍ ആരൊക്കെ?

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സിംബാബ്‌വെയുടെ ബ്ലെസിങ് മുസറബാനി എന്നിവരാണ് ഇലവനിലുള്ള മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍. ഇംഗ്ലണ്ടിന്റെ ആദില്‍ റഷീദാണ് ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ഗില്ലെസ്പിയുടെ ടീം ഓഫ് ദി ടൂര്‍ണമെന്റ്

സഹിബ്‌സാദ ഫര്‍ഹാന്‍ (പാകിസ്താന്‍), ഫിന്‍ അലെന്‍ (ന്യൂസിലാന്‍ഡ്), ടിം സെയ്‌ഫേര്‍ട്ട് (ന്യൂസിലാന്‍ഡ്), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, വില്‍ ജാക്‌സ് (ഇംഗ്ലണ്ട്). ഷാഡ്‌ലി വാന്‍ ഷാല്‍വിക്ക് (യുഎസ്എ), ജസ്പ്രീത് ബുംറ (ഇന്ത്യ), ആദില്‍ റഷീദ് (ഇംഗ്ലണ്ട്), ബ്ലെസിങ് മുസറബാനി (സിംബാബ്‌വെ).

Story first published: Wednesday, March 11, 2026, 17:14 [IST]
Other articles published on Mar 11, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+