
ചേതേശ്വര്‍ പുജാര (91),വിരാട് കോലി (45) എന്നിവരാണ് ക്രീസില്‍. രണ്ട് പേരെയും സംബന്ധിച്ച് നിര്‍ണ്ണായകമായ ഇന്നിങ്‌സാണിത്. രണ്ട് വര്‍ഷത്തിനിലേറെയായി ഒരു സെഞ്ച്വറി പ്രകടനം പോലും നടത്താന്‍ രണ്ടുപേര്‍ക്കും സാധിച്ചിട്ടില്ല. കൂടാതെ ആദ്യ രണ്ട് ടെസ്റ്റിലും തീര്‍ത്തും നിറം മങ്ങുകയും ചെയ്തിരുന്നു. അതിനാല്‍ത്തന്നെ സെഞ്ച്വറി പ്രകടനം നടത്തി വിമര്‍ശകരുടെ വായടപ്പിക്കാനാവും പുജാരയും കോലിയും ശ്രമിക്കുക.
Also Read: IND vs ENG: 'വിചിത്രം', അംപയര്‍ റിഷഭിനോട് എന്തിന് അങ്ങനെ പറഞ്ഞു? ചോദ്യമുയര്‍ത്തി ഗവാസ്‌കര്‍

ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ്ങാണ് മൂന്നാം ദിനത്തില്‍ എടുത്തുപറയേണ്ടത്. മോശം ഫോമില്‍ തുടരുന്ന പുജാര തുടക്കം മുതല്‍ റണ്‍സ് നേടാന്‍ ശ്രമിക്കുന്നതാണ് ലീഡ്‌സില്‍ മൂന്നാം ദിനം കണ്ടത്. അമിത പ്രതിരോധത്തിന് മുതിരാതെ മോശം പന്തുകളെ തിരഞ്ഞുപിടിച്ച് കളിക്കാന്‍ പുജാരക്ക് സാധിച്ചു. 180 പന്തില്‍ 15 ബൗണ്ടറി ഉള്‍പ്പെടെയാണ് അദ്ദേഹം ക്രീസില്‍ തുടരുന്നത്. ഇപ്പോഴിതാ പുജാരയുടെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ.
Also Read: IND vs ENG: 'നാലാം ദിനം ഇന്ത്യ ആദ്യം മറികടക്കേണ്ടത് ആ വെല്ലുവിളി'- രോഹിത് ശര്‍മ പറയുന്നു

'80ലധികം ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള താരത്തെക്കുറിച്ചാണ് നിങ്ങള്‍ പറഞ്ഞിരുന്നത്. മത്സരത്തിന് മുമ്പ് തന്റെ പഴയവീഡിയോ കണ്ട് പിഴവുകള്‍ മനസ്സിലാക്കേണ്ട ആവിശ്യം അവനുണ്ടെന്ന് തോന്നുന്നില്ല.എല്ലാ കാര്യത്തിനും അതിന്റേതായ സമയമുണ്ട്. ഒരു മത്സരം കളിച്ച് കഴിഞ്ഞാല്‍ എന്താണ് ആ മത്സരത്തില്‍ ചെയ്തത് എന്താണ് ചെയ്യേണ്ടിയിരുന്നതെന്നതൊന്നും അധികമായി പരിശോധിക്കേണ്ട ആവിശ്യമില്ല. പുജാര തീര്‍ച്ചയായും സ്‌കോര്‍ നേടുകയെന്ന എന്ന ഉദ്ദേശത്തോടെയാണ് മൂന്നാം ദിനം ഇറങ്ങിയത്. അതിജീവനത്തിന് വേണ്ടിയുള്ള ഇന്നിങ്‌സായിരുന്നില്ല ഞങ്ങള്‍ക്കിത്. സ്‌കോര്‍ നേടുക എന്നതായിരുന്നു ലക്ഷ്യം. അത് പുജാര കാട്ടിത്തരികയും ചെയ്തു'-രോഹിത് പറഞ്ഞു.
Also Read: IND vs ENG: റൂട്ട് സെഞ്ച്വറി നേടിയോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല, മത്സരഫലത്തിലാണ് കാര്യം- മുഹമ്മദ് ഷമി

കഴിഞ്ഞ ഇന്നിങ്‌സുകളിലെല്ലാം ഷോട്ട് കളിക്കാന്‍ പുജാര ഭയപ്പെടുകയും അനാവശ്യ പ്രതിരോധത്തിന് മുതിര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്തുകയുമാണ് ചെയ്തത്.എന്നാല്‍ ലീഡ്‌സില്‍ പിഴവുകളില്ലാത്ത ഇന്നിങ്‌സാണ് മൂന്നാം ദിനം അദ്ദേഹം നടത്തിയത്. 'പുജാരയെ വര്‍ഷങ്ങളായി കാണുന്നതാണ്. വളരെ അച്ചടക്കമുള്ള ബാറ്റ്‌സ്മാനാണവന്‍. കുറച്ചുനാളുകളായി റണ്‍സ് വന്നിരുന്നില്ല. അതിനര്‍ത്ഥം പുജാരയുടെ ഗുണങ്ങളെല്ലാം നഷ്ടപ്പെട്ടുവെന്നല്ല. അത് എന്നും അവനിലുണ്ടാവും.
Also Read: IND vs ENG: ഇഷാന്തിന് പൂര്‍ണ്ണ ഫിറ്റ്‌നസില്ല, എന്നിട്ടും കളിപ്പിച്ചു, കോലിയുടെ പിടിവാശിയോ? വിമര്‍ശനം

ഇന്നും അത് തുടര്‍ന്ന് നിങ്ങള്‍ക്ക് കാണാനാവും. എളുപ്പമുള്ള സാഹചര്യത്തിലല്ല അവന്‍ അത്തരമൊരു പ്രകടനം നടത്തിയത്. വ്യക്തിത്വം ഉയര്‍ത്തിക്കാട്ടുന്ന ബാറ്റിങ്ങായിരുന്നു. നന്നായിത്തന്നെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തു. എന്നാല്‍ ജോലി പൂര്‍ത്തിയായിട്ടില്ല. നിര്‍ണ്ണായകമായ ദിവസങ്ങളാണ് മുന്നിലുള്ളത്'-രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
Also Read: IND vs ENG: വിമര്‍ശിക്കണോ അതോ പിന്തുണക്കണോ? ഇന്ത്യയുടെ 'വീരനായകന്‍' അര്‍ഹിക്കുന്നതെന്ത്?

Also Read: IND vs ENG: 'ഈ ടീം അങ്ങനെ പെട്ടെന്ന് കീഴടങ്ങുതല്ല', മൂന്നാം ദിനം ഇന്ത്യ തിരിച്ചടിക്കുമെന്ന് ആകാശ്
ഇന്ത്യയെ സംബന്ധിച്ച് നാലം ദിനത്തിലെ പ്രകടനമാണ് നിര്‍ണ്ണായകമാവുക. നാലാം ദിനം പൂര്‍ണ്ണമായും ബാറ്റ് ചെയ്യുകയും അഞ്ചാം ദിനത്തിന്റെ ഒരു സെക്ഷനിലെങ്കിലും ബാറ്റ് ചെയ്യുകയും ചെയ്താല്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷകളേറെയാണ്. പുജാര-കോലി കൂട്ടുകെട്ട് നാലാം ദിനം എത്ര നേരം തുടരുമെന്നത് വളരെ പ്രധാനപ്പെട്ടതാണ്. 250ലധികം ലീഡ് മുന്നോട്ടുവെക്കുകയും അഞ്ചാം ദിനത്തിന്റെ ആദ്യ സെക്ഷനില്‍ ബാറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. അല്ലെങ്കില്‍ ഇംഗ്ലണ്ടിന് തന്നെയാണ് വിജയ സാധ്യത കൂടുതല്‍. അവസാന രണ്ട് ദിനം സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും.


Click it and Unblock the Notifications