For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'വിചിത്രം', അംപയര്‍ റിഷഭിനോട് എന്തിന് അങ്ങനെ പറഞ്ഞു? ചോദ്യമുയര്‍ത്തി ഗവാസ്‌കര്‍

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് കൂടാരം കയറിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ചതോടെ മത്സരത്തിന്റെ നാലാം ദിനം ആവേശകരമായിരിക്കുന്നത്. ഇംഗ്ലണ്ട് 354 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യക്ക് മുന്നില്‍ ഉയര്‍ത്തിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ പ്രത്യാക്രമണം ഇന്ത്യ നടത്തി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നിലവില്‍ 139 റണ്‍സിന് പിന്നിലാണ് ഇന്ത്യയുള്ളത്.

1

ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് ഇന്ത്യ പുറത്തായ ശേഷം ഇന്ത്യയുടെ റിഷഭ് പന്ത് മത്സരത്തിനിടെ തന്നോട് ക്രീസിന് വെളിയില്‍ നിന്ന് ബാറ്റുചെയ്യരുതെന്ന് അംപയര്‍ ആവിശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അംപയര്‍ ഇത്തരത്തില്‍ ബാറ്റ്‌സ്മാനോട് ആവിശ്യപ്പെട്ടതിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

Also Read: INDvENG: സിക്‌സര്‍ വേട്ടയില്‍ കപിലും കടന്ന് ഹിറ്റ്മാന്‍! ഇനി മുന്നില്‍ മൂന്നു പേര്‍ മാത്രം

2

ആദ്യ ഇന്നിങ്‌സിന് ശേഷം റിഷഭ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'മത്സരത്തിനിടെ ക്രീസില്‍ നിന്ന് വെളിയില്‍ നിന്ന് ബാറ്റ് ചെയ്യരുതെന്ന് അംപയര്‍ എന്നോട് പറഞ്ഞു. എന്റെ മുന്‍ കാല്‍ ഡെയ്ഞ്ചര്‍ ഏരിയയിലേക്ക് എത്തുന്നുവെന്നതിനാലാണ് ക്രീസില്‍ നിന്ന് കയറി കളിക്കരുതെന്ന് അംപയര്‍ പറഞ്ഞത്. അതിനാല്‍ത്തന്നെ ഞാന്‍ എന്റെ ക്രീസിലെ നില്‍പ്പ് മാറ്റി. എന്നാല്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ അതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിച്ചില്ല. എല്ലാവരും ഇതുപോലെ ചെയ്യുന്നതാണ്. അംപയര്‍ ഇതേ കാര്യം തന്നെ പറയുകയും ചെയ്യും.

Also Read: INDvENG: ഇന്ത്യ ലീഡ്‌സില്‍ ജയിക്കില്ല! കാരണം ഈ റെക്കോര്‍ഡ്

3

ഇത് വിചിത്രമാണെന്നാണ് ഗവാസ്‌കര്‍ പ്രതികരിച്ചത്. 'ഞാന്‍ അത്ഭുതപ്പെട്ടുപോയി. എന്തിനാണ് അംപയര്‍ റിഷഭിനോട് നില്‍ക്കുന്ന ശൈലി മാറ്റാന്‍ പറഞ്ഞത്. കാരണം ബാറ്റ്‌സ്മാന്‍ എങ്ങനെയും ക്രീസില്‍ നില്‍ക്കാന്‍ അനുവാദമുണ്ട്. പിച്ചിന്റെ മധ്യത്തിലേക്ക് കയറിയും കളിക്കാന്‍ സാധിക്കും'-ഗവാസ്‌കര്‍ പറഞ്ഞു. റിഷഭ് ക്രീസില്‍ നിന്ന് കയറി കളിക്കുമ്പോള്‍ പിച്ചിന്റെ അപകടക മേഖലയ്ക്ക് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് അത്തരമൊരു നിലപാട് അംപയറെടുക്കാന്‍ കാരണം.

Also Read: IPL 2021: രണ്ടാം പാദത്തില്‍ കളിക്കാനെത്തുന്ന പുതിയ താരങ്ങള്‍ ആരൊക്കെ? സമ്പൂര്‍ണ്ണ പട്ടിക ഇതാ

4

മത്സരത്തിനിടെ റിഷഭ് പന്തിന്റെ കീപ്പിങ് ഗ്ലൗവില്‍ നിന്ന് ബാന്റേജും അംപയര്‍ ഇടപെട്ട് നീക്കം ചെയ്തിരുന്നു. അനുവദിനീയമല്ലാത്ത രീതിയില്‍ ബാന്റേജ് ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് അംപയര്‍ റിഷഭിനോട് അത് നീക്കം ചെയ്യാന്‍ ആവിശ്യപ്പെട്ടത്. പരമ്പരയില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ റിഷഭിന് സാധിച്ചിട്ടില്ല. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ രണ്ട് റണ്‍സ് മാത്രമാണ് റിഷഭ് നേടിയത്. ഇന്ത്യ വളരെ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനാവുന്നില്ല. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്.

Also Read: INDvENG: സ്‌കോര്‍ബോര്‍ഡ് മറന്നേക്കൂ! ഇന്ത്യക്കു വോനിന്റെ ഉപദേശം

5

ഇംഗ്ലണ്ടിനെതിരേ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പോരാട്ടം തുടരുകയാണ്. മൂന്നാം ദിനം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. പ്രതീക്ഷ നല്‍കി ചേതേശ്വര്‍ പുജാരയും വിരാട് കോലിയും ക്രീസിലുണ്ട്. നാലാം ദിനത്തില്‍ ഈ കൂട്ടുകെട്ട് എത്രനേരം മുന്നോട്ട് പോകുമെന്നത് മത്സരഫലത്തില്‍ നിര്‍ണ്ണായകമാവും. 300ന് മുകളില്‍ ലീഡിലേക്കെത്താന്‍ സാധിച്ചാലേ ഇന്ത്യക്ക് വിജയം പ്രതീക്ഷിക്കാനാവു. സമനിലയെങ്കിലും പിടിക്കണമെങ്കില്‍ ചുരുങ്ങിയത് നാലാം ദിനം മുഴുവനായും ഇന്ത്യക്ക് ബാറ്റ് ചെയ്യാന്‍ സാധിക്കണം.

Also Read: IPL 2021: ആര്‍സിബി എന്തിന് ഈ 10 പേരെ ഒഴിവാക്കി? ടീം കൈവിട്ടുകളഞ്ഞ സൂപ്പര്‍ താരങ്ങളിതാ

6

Also Read: T20 World Cup: ഇന്ത്യയെ മാത്രമല്ല പാകിസ്താന്‍ ആരെയും തീര്‍ക്കും! പ്രവചനവുമായി പാക് പേസര്‍

അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,രവീന്ദ്ര ജഡേജ എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. റിഷഭ് പന്തില്‍ നിന്ന് അതിവേഗ ഇന്നിങ്‌സ് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിര്‍ണ്ണായക ഘട്ടങ്ങളില്‍ പലപ്പോവും മികച്ച പ്രകടനം നടത്തി കൈയടി നേടിയിട്ടുള്ള താരമാണ് റിഷഭ് പന്ത്.

Story first published: Saturday, August 28, 2021, 13:46 [IST]
Other articles published on Aug 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+