Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെന്നൈയ്ക്ക് സഞ്ജു!! ജിടിക്ക് ഗില്‍? ആരാവും ഓരോ ടീമിന്റെയും റണ്‍മെഷീന്‍, പ്രവചനം

വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ പടിവാതില്‍ക്കെ എത്തിനില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗിന് ഈ മാസം 28ന് ബെംഗളൂരുവില്‍ ആരവമുയരുകയാണ്. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരബാദും തമ്മിലാണ് ഉദ്ഘാടന മല്‍സരം.

നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ തവണ സ്വന്തമാക്കിയ കന്നിക്കിരീടം കാത്തുസൂക്ഷിക്കാനുറച്ചായിരിക്കും ആര്‍സിബി ഇത്തവണയിറങ്ങുക. എന്നാല്‍ ശേഷിച്ച ഒമ്പതു ടീമുകളും ഇതു തടയുന്നതിനൊപ്പം കിരീട മേഹാവുമായാണ് സീസണിനൊരുങ്ങുന്നത്.

പതിവുപോലെ ഇത്തവണയും ടൂര്‍ണമെന്റില്‍ റണ്‍മഴയും ഹൈ സ്‌കോറിങ് ത്രില്ലറുകളും പ്രതീക്ഷിക്കാം. ആധുനിക ക്രിക്കറ്റിലെ വമ്പന്‍ ബാറ്റര്‍മാരെയെല്ലാം വിവിധ ഫ്രാഞ്ചൈസികളുടെ കുപ്പായത്തില്‍ നമുക്ക് കാണുകയും ചെയ്യാം. ഇത്തവണ ഓരോ ഫ്രാഞ്ചൈസിക്കും വേണ്ടി ഏറ്റവുമധികം റണ്‍സടിച്ച് കൂട്ടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.

SANJU DHONI

റണ്‍വേട്ടക്കാരാവുക ഇവര്‍

അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയെടുത്താല്‍ അവര്‍ക്കു വേണ്ടി ഇത്തവണ റണ്‍മെഷീനായി മാറിയേക്കുക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണായിരിക്കും. രാജസ്ഥാന്‍ റോയല്‍സ് വിട്ട ശേഷം ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയാണിത്.

സമാപിച്ച ടി20 ലോകകപ്പിലെ മാജിക്കല്‍ ഫോമിനു ശേഷമാണ് സഞ്ജുവിന്റെ വരവ്. അഞ്ചിന്നിങ്സുകളില്‍ നിന്നും മൂന്ന് 85 പ്ലസ് സ്‌കോറുകളടക്കം അദ്ദേഹം വാരിക്കൂട്ടിയത് 321 റണ്‍സാണ്. വളരെ പക്വതയുള്ള, അതോടൊപ്പം അഗ്രസീവുമായ ബാറ്റിങായിരുന്നു സഞ്ജു കാഴ്ചവച്ചത്.

മുമ്പത്തേതുപോലെ വലിയ റിസ്‌ക്കുള്ള ഷോട്ടുകള്‍ കളിക്കുന്നതിനു പകരം ഓരോ ബോളിന്റെയും മെറിറ്റ് അനുസരിച്ചാണ് അദ്ദേഹം ബാറ്റ് വീശിയത്. ലോകകപ്പില്‍ വലിയ വിജയം കൊണ്ടുവന്ന ഇതേ സമീപനമായിക്കും ഐപിഎല്ലിലും സഞ്ജു സ്വീകരിക്കുക. കരിയറിലാദ്യമായി അദ്ദേഹത്തിന്റെ 600 പ്ലസ് റണ്‍സ് സീസണായും ഇതു മാറിയേക്കും.

SHUBMAN GILL

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റണ്‍വേട്ടക്കാരനാവാന്‍ ഏറ്റവും സാധ്യത ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലാണ്. നിലവിലെ ഡിസി ടീമിന്റെ നട്ടെല്ലെന്നു തന്നെ അദ്ദേഹത്തെ വിളിക്കാം. തുടര്‍ച്ചയായി രണ്ടാം സീസണിലും രാഹുലിനെ കേന്ദ്രീകരിച്ചായിരിക്കും ഡിസിയുടെ ഗെയിം പ്ലാന്‍. കഴിഞ്ഞ സീസണില്‍ 539 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു അദ്ദേഹം. ഇത്തവണയും അതു തന്നെയാവും ആവര്‍ത്തിച്ചേക്കുക.

മുന്‍ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനായി ഏറ്റവുമധികം റണ്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റില്‍ നിന്നായിരിക്കും. ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍, കഴിഞ്ഞ തവണത്തെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ സായ് സുദര്‍ശന്‍ എന്നിവര്‍ ടീമിലുണ്ടെന്നതു ശരിതന്നെ.

പക്ഷെ ബട്‌ലര്‍ ഇപ്പോള്‍ തീര്‍ത്തും ഫോമൗട്ടാണ്. കഴിഞ്ഞ ടി20 ലോകകപ്പിലുടനീളം ബാറ്റിങില്‍ ടൈമിങ് നഷ്ടപ്പെട്ട് അദ്ദേഹം വലഞ്ഞിരുന്നു. സായിയുടെ കാര്യമെടുത്താല്‍ കഴിഞ്ഞ ഐപിഎല്ലിനു ശേഷം ഫോമില്‍ വന്‍ ഇടിവാണുണ്ടായത്. ആഭ്യന്തര ക്രിക്കറ്റിലുടനീളം താരം പതറുകയും ചെയ്തു. അതിനാല്‍ ഗില്‍ തന്നെയാണ് ടോപ്‌സ്‌കോററാവാന്‍ ഫേവറിറ്റെന്നു പറയാം.

നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ടോപ്‌സ്‌കോറര്‍ വീണ്ടും ഇതിഹാസ ബാറ്റര്‍ വിരാട് കോലിയായിരിക്കും. അവരുടെ ബാറ്റിങ് ലൈനപ്പില്‍ അദ്ദേഹത്തോളം ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കുന്ന മറ്റൊരു താരം ഇല്ലെന്നു തന്നെ പറയാം.

പഞ്ചാബ് കിങ്‌സിനായി കൂടുതല്‍ റണ്‍സെടുത്തേക്കുക ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ശ്രേയസ് അയ്യരായിരിക്കും. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ തിളങ്ങിയ താരമാണ് അദ്ദേഹം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ടോപ്‌സ്‌കോററാവാന്‍ സാധ്യത ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ ഫിന്‍ അലെനായിരിക്കും. കഴിഞ്ഞ ടി20 ലോകകപ്പിലും ബിഗ് ബാഷ് ലീഗിലുമെല്ലാം അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു.

മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനാവും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റണ്‍വേട്ടക്കാരന്‍. അഭിഷേക് ശര്‍മയുടെ ഓഫ്‌സ്പിന്‍ ദൗര്‍ബല്യം എല്ലാവര്‍ക്കും മനസ്സിലായതിനാല്‍ ടീമുകള്‍ അദ്ദേഹത്തെ പൂട്ടിയേക്കും. ട്രാവിസ് ഹെഡും ഇപ്പോള്‍ അത്ര മികച്ച ഫോമിലുമല്ല.

SURYAKUMAR YADAV

രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ്‌സ്‌കോറര്‍ യശസ്വി ജയ്‌സ്വാളായിരിക്കും. കഴിഞ്ഞ കുറച്ചു സീസണുകളായി അവര്‍ക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. വൈഭവ് സൂര്യവംശി ടീമിലുണ്ടെങ്കിലും റണ്‍വേട്ടയില്‍ മുന്നിലെത്താന്‍ സാധ്യതയില്ല.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി കൂടുതല്‍ റണ്‍സ് വാരിക്കൂട്ടാന്‍ സാധ്യത സൗത്താഫ്രിക്കക്കന്‍ നായകന്‍ കൂടിയായ എയ്ഡന്‍ മാര്‍ക്രമാണ്. സമാപിച്ച ടി20 ലോകകപ്പില്‍ അദ്ദേഹം മിന്നുന്ന ഫോമിലായിരുന്നു.

മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോററായി സൂര്യകുമാര്‍ യാദവ് മാറിയേക്കും. ടീം ഇന്ത്യയിലേതു പോലെ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാത്തതിനാല്‍ ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തിനാവും. കഴിഞ്ഞ സീസണില്‍ എംഐയ്ക്കായി വന്‍ റണ്‍വേട്ടയും സ്‌കൈ നടത്തിയിരുന്നു.

Story first published: Saturday, March 14, 2026, 7:28 [IST]
Other articles published on Mar 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+