Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മുംബൈക്ക് ആറാം കിരീടം ഇത്തവണയുമില്ല!! ഈ വീക്ക്‌നെസ് പണിയാവും, മൂന്നെണ്ണം

ഐപിഎല്ലിന്റെ 19ാം സീസണാണ് ഈ മാസം 28നു തുടങ്ങാനിരിക്കുന്ന്. 10 ഫ്രാഞ്ചൈസികള്‍ അണിനിരക്കുന്ന ലീഗില്‍ ഇത്തവണയും കിരീട ഫേവറിറ്റുകളുടെ നിരയില്‍ വമ്പന്‍മാരായ മുംബൈ ഇന്ത്യന്‍സുണ്ടാവും. അഞ്ചു ട്രോഫികളുമായി നിലവില്‍ അവര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഓള്‍ടൈം റെക്കോര്‍ഡും പങ്കിടുകയാണ്.

ആറാം കിരീടമൈന്ന സ്വപ്‌നം ഇത്തവണ പൂവണിയുമെന്ന പ്രതീക്ഷയില്‍ തന്നെയാവും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ അവരുടെ പടയൊരുക്കം. കഴിഞ്ഞ മിനി താരലേലത്തില്‍ ചില മികച്ച താരങ്ങളെ മുംബൈ സ്വന്തം കൂടാരത്തിലുമെത്തിച്ചിരുന്നു,

MUMBAI INDIANS

പക്ഷെ എംഐയെ ഇപ്പോഴും കംപ്ലീറ്റ് ടീമെന്നു വിളിക്കാന്‍ കഴിയില്ലെന്നതാണ് സത്യം. ചില വലിയ വീക്ക്‌നെസുകള്‍ മുംബൈയെ വലയ്ക്കുന്നുണ്ട്. ഈ കാരണത്താല്‍ തന്നെ വീണ്ടും ട്രോഫിയില്ലാതെ അവര്‍ക്കു സീസണ്‍ അവസാനിപ്പിക്കേണ്ടിയും വന്നേക്കും. മുംബൈുടെ മൂന്നു പ്രധാന വീക്ക്‌നെസുകള്‍ എന്തൊക്കെയാണെന്നു നോക്കം.

ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍

അനുഭവ സമ്പത്തുള്ള ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററില്ലെന്നതാണ് മുംബൈ ഇ്ന്ത്യന്‍സിന്റെ ആഗ്യത്തെ വീക്കനെസ്. ഇഷാന്‍ കിഷനെ 2024ലെ സീസണിനു ശേഷം കൈവിട്ട ശേഷം പകരം മികച്ചൊരു ഇന്ത്യന്‍ കീപ്പറെ ടീമിലെത്തിക്കാന്‍ അവര്‍ക്കായിട്ടില്ല.

നിലവില്‍ സൗത്താഫ്രിക്കയുടെ ക്വിന്റണ്‍ ഡികോക്കായിരിക്കും
അവരുടെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍. കഴിഞ്ഞ ലേലത്തിലാണ് തങ്ങളുടെ മുന്‍ താരം കൂടിയായ അദ്ദേഹത്തെ മുംബൈ തിരികെ വാങ്ങിയത്.

സൗത്താഫ്രിക്കയുടെ തന്നെ റയാന്‍ റിക്കെല്‍റ്റനാണ് കീപ്പിങിലെ മറ്റൊരു പ്രധാന ഓപ്ഷന്‍. ഇന്ത്യന്‍ കീപ്പറായി സംഘത്തിലുള്ളത് അനുഭവസമ്പത്തില്ലാത്ത റോബിന്‍ മിന്‍സാണ്.

മികച്ചൊരു ഇന്ത്യന്‍ കീപ്പറുണ്ടായിരുന്നെങ്കില്‍ അതു മുംബൈയുടെ ടീം കോമ്പിനേഷന് കൂടുതല്‍ ഫ്‌ളെക്‌സിബിലിറ്റി നല്‍കുമായിരുന്നു. ഇലവനില്‍ നാലു വിദേശ കളിക്കാരെ പാടുള്ളൂവെന്നതിനാല്‍ ഒരാള്‍ ഉറപ്പായും ഡികോക്കായിരിക്കും. ഫോമൗട്ടായാലും അദ്ദേഹത്തെയോ റിക്കെല്‍റ്റണിനെയോ കളിപ്പിക്കാന്‍ മുംബൈ നിര്‍ബന്ധിതരാവും.

സ്പിന്‍ ബൗളിങ്

മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു ദൗര്‍ബല്യം സ്പിന്‍ ബൗളിങിലെ ആഴമില്ലായ്മയാണ്. ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കൂടിയായ മിച്ചെല്‍ സാന്റനറാണ് അവരുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍. ചില മല്‍സരങ്ങളില്‍ അഫ്ഗാനിസ്താന്റെ അല്ലാ ഗസന്‍ഫറിനെയും മുംബൈ പരീക്ഷിക്കാനിടയുണ്ട്.

ഇന്ത്യന്‍ താരങ്ങളായ മായങ്ക് മാര്‍ക്കണ്ഡെ, അതര്‍വ്വ അന്‍കൊലേക്കര്‍, മായങ്ക് റാവത്ത് എന്നിവരും സ്പിന്നര്‍മാരായി സംഘത്തിലുണ്ടെങ്കിലും വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരങ്ങളില്‍ ആശ്രയിക്കാവുന്നവരല്ല. സാന്റ്‌നര്‍ക്കു പരിക്കേല്‍ക്കുകയോ, ഫോമൗട്ടാവുകയോ ചെയ്താല്‍ പകരം ആരെ പരീക്ഷിക്കുമെന്നതായിരിക്കും മുംബൈക്കു തിരിച്ചടിയാവുക.

ROHIT SHARMA

അമിത ആശ്രയം

പ്രധാനപ്പെട്ട താരങ്ങളെ അമിതമായി ആശ്രയിക്കുന്നുവെന്നതാണ് മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാമത്തെ ദൗര്‍ബല്യം. ചരിത്രപരമായി നോക്കിയാല്‍ ചില പ്രധാനപ്പെട്ട താരങ്ങളെ ആശ്രയിച്ചു കളിക്കുന്ന ഫ്രാഞ്ചൈസിയാണ് അവര്‍. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, എന്നിവരാണ് ഇപ്പോഴത്തെ മുംബൈ ടീമിന്റെ ന്യൂക്ലിയസ്.

ബൗളിങിലാണെങ്കില്‍ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടുമാണ് മുംബൈയുടെ ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക. മൂന്നാമത്തെ പേസറയ ദീപക് ചാഹര്‍ ടീമിലുണ്ടെങ്കിലും ഡെത്ത് ഓവറുകളില്‍ ഒരുപാട് റണ്‍സ് വഴങ്ങുമെന്നത് പോരായ്മയാണ്. പക്ഷെ ഇവരില്‍ ഒന്നോ, രണ്ടോ പേര്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്താല്‍ അതു മുംബൈയുടെ താളമാകെ തെറ്റിക്കും.

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

ബാറ്റര്‍മാര്‍- രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, റോബിന്‍ മിന്‍സ്, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, റയാന്‍ റിക്കെല്‍ട്ടണ്‍, ക്വിന്റണ്‍ ഡി കോക്ക്, ഡാനിഷ് മലേവാര്‍.

ഓള്‍റൗണ്ടര്‍മാര്‍: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), തിലക് വര്‍മ, നമാന്‍ ധിര്‍, മിച്ചെല്‍ സാന്റ്‌നര്‍, രാജ് അംഗദ് ബവ, അഥര്‍വ അങ്കോളേക്കര്‍, മായങ്ക് റാവത്ത്, കോര്‍ബിന്‍ ബോഷ്, വില്‍ ജാക്ക്സ്, ശര്‍ദുല്‍ താക്കൂര്‍.

ബൗളര്‍മാര്‍: ട്രെന്റ് ബോള്‍ട്ട്, മായങ്ക് മാര്‍ക്കണ്ഡെ, ദീപക് ചാഹര്‍, അശ്വനി കുമാര്‍, രഘു ശര്‍മ, മുഹമ്മദ് ഇസ്ഹാര്‍, അല്ലാ ഗസന്‍ഫര്‍, ജസ്പ്രീത് ബുംറ.

Story first published: Friday, March 13, 2026, 18:17 [IST]
Other articles published on Mar 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+