Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സഞ്ജുവും ബുംറയുമല്ല, ഫൈനലില്‍ ശരിക്കുള്ള ഹീറോ അവന്‍!! കാരണം പറഞ്ഞ് ശ്രീകാന്ത്

കഴിഞ്ഞ ഒരു വര്‍ഷമെടുത്താല്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റുവും വലിയ വിമര്‍ശകരിലൊരാളാണ് മുന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. പല തീരുമാനങ്ങളുടെയും പേരില്‍ കോച്ച് ഗൗതം ഗംഭീറിനെയും ടീം മാനേജ്‌മെന്റിനെയുമെല്ലാം അദ്ദേഹം നിരന്തരം വിമര്‍ശിച്ചുകൊണ്ടേയിരുന്നു. എന്നാലിപ്പോള്‍ ടി20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായതിനു പിന്നാലെ ശ്രീകാന്ത് ആളാകെ മാറിയിരിക്കുകയാണ്.

ന്യൂസിലാന്‍ഡുമായുളള കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ യഥാര്‍ഥ ഹീറോ സഞ്ജു സാംസണോ, ജസ്പ്രീത് ബുംറയോ അല്ലെന്നും മറ്റൊരാളാണ് കളി മാറ്റിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു. തീര്‍ത്തും ഏകപക്ഷീയമായ കലാശക്കളിയില്‍ കിവികളെ 96 റണ്‍സിനു തുരത്തിയാണ് തുടര്‍ച്ചയായി രണ്ടാം തവണയും ലോകകിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്.

ISHAN KISHAN T20 WC 2026

ഇഷാന് പ്രശംസ

ഇന്ത്യക്കു വേണ്ടി മൂന്നാം നമ്പറില്‍ ഇറങ്ങി അഗ്രസീവ് ഫിഫ്റ്റ് കുറിച്ച ഇഷാന്‍ കിഷനാണ് മല്‍സരഗതി മാറ്റിയതെന്നാണ് കെ ശ്രീകാന്തിന്റെ നിരീക്ഷണം. ഫൈനലിനെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. നേരത്തേ ടീമിന്റെ ഭാഗമല്ലാതിരുന്ന ഇഷാനെ ലോകകപ്പ് സ്‌ക്വാഡിലുള്‍പ്പെടുത്തിയ തീരുമാനത്തെ ശ്രീകാന്ത് അഭിനന്ദിക്കുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സടിച്ച രണ്ടാമത്തെ താരം കൂടിയാണ് ഇഷാന്‍. 35.22 ശരാശരിയില്‍ 317 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. കലാശക്കിയില്‍ വെറും 25 ബോളില്‍ 54 റണ്‍സെടുത്താണ് ഇഷാന്‍ ക്രീസ് വിട്ടത്. രണ്ടാം വിക്കറ്റില്‍ സഞ്ജു സാംസണിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി. ഇതാണ് ടീമിനെ 250നു മുകളില്‍ സ്‌കോര്‍ വാരിക്കൂട്ടാന്‍ സഹായിച്ചത്.

അജിത് അഗാര്‍ക്കര്‍, സെലക്ഷന്‍ കമ്മിറ്റി, വെല്‍ഡണ്‍ ബോയ്‌സ്. വളരെ ഗംഭീര ടീമിനെയാണ് ഈ ലോകകപ്പിനായി അവര്‍ തിരഞ്ഞെടുത്തത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്് ഇഷാന്‍ കിഷന്‍ എവിടെയാണെന്നു പോലും ആര്‍ക്കും അറിയില്ലായിയിരുന്നു. പക്ഷെ അവന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നന്നായി പെര്‍ഫോം ചെയ്ത് ദേശീയ ടീമിലേക്കു മടങ്ങിയെത്തി. യഥാര്‍ഥ ഗെയിം ചേഞ്ചറും ഇഷാനാണ്.

ഫൈനലില്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും വളര മികച്ച തുടക്കം നല്‍കിയതിനു പുറമെ ഇഷാന്‍ നേടിയ 54 റണ്‍സാണ് കളിയുടെ വേഗത നിലനിര്‍ത്തിയത്. ന്യൂസിലാന്‍ഡ് ടീം അപ്പോള്‍ തന്നെ ഗെയിമില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു. ഇഷാന്റെ ഇന്നിങ്‌സ് വളരെ നിര്‍ണായകമായിരുന്നു. കളി എതിരാളികളില്‍ നിന്നും തട്ടിയെടുത്തതും ആ പ്രകടനമാണെന്നും ശ്രീകാന്ത് വിലയിരുത്തി.

ഗംഭീറിന് പ്രശംസ

ടീമിലെ താരങ്ങള്‍ക്കു അവരുടെ റോളുകള്‍ കൃത്യമായി നിര്‍വചിച്ച് നല്‍കിയ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനെ കെ ശ്രീകാന്ത് പ്രശംസിച്ചിരിക്കുകയാണ്. ശിവം ദുബെയെ വമ്പന്‍ ഷോട്ടുകള്‍ക്കു നിയോഗിച്ച നീക്കത്തെയും അദ്ദേഹം അഭിനന്ദിച്ചു.

'തന്റെ ജോലി സിക്‌സറുകളടിക്കുക എന്നതു മാത്രമായിരുന്നു എന്നാണ് ശിവം ദുബെ പറഞ്ഞത്. അതു വളരെ മികച്ചൊരു പ്ലാനാണ്. അവന്‍ ക്രീസിലെത്തിയ ശേഷം ആ ജോലി നന്നായി നിര്‍വഹിക്കുകയും ചെയ്തു. റോളിനെ കുറിച്ച് നല്ല വ്യക്തത നല്‍കിയെന്നത് ഗംഭീരമാണ്.

SURYA GAMBHIR T20 WC 2026

ആ രീതിയില്‍ ഗൗതം ഗംഭീര്‍ വളരെ മികച്ചുനിന്നു. അഭിഷേക് ശര്‍മയെയും സഞ്ജു സാംസണിനെയും ദുബെയെയുമെല്ലാം അവരുടെ റോളുകള്‍ക്കായി പ്രോല്‍സാഹിപ്പിച്ചതിന് ഗംഭീറിനെ അഭിനന്ദിക്കുകയാണെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഫോം നോക്കാതെ അഭിഷേ് മുതല്‍ വരുണ്‍ ചക്രവര്‍ത്തി വരെ എല്ലാവര്‍ക്കും അവരുടെ റോളിനെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരുന്നതായും ശ്രീകാന്ത് വ്യക്തമാക്കി.

സൂര്യയെ പുകഴ്ത്തി

ക്യാപ്റ്റനായുള്ള ആദ്യ ഐസിസി ടൂര്‍ണമെന്റില്‍ തന്നെ ഇന്ത്യയെ ജേതാക്കളാക്കിയ സൂര്യകുമാര്‍ യാദവിനെയും കെ ശ്രീകാന്ത് പ്രശംസ കൊണ്ടു മൂടി. സൂര്യയുടെ ക്യാപ്ന്‍സി നീക്കങ്ങള്‍ ഉജ്ജ്വലമായിരുന്നു. ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലിലും അവന്‍ വളരെ കൂളായിരുന്നു.

അഭിഷേകും വരുണുമെല്ലാം വളരെ മോശം ഫോമിലൂടെ കടന്നുപോയിട്ടും സൂര്യ അവരെ പിന്തുണച്ചു. ക്യാപ്റ്റനും കോച്ചുമെല്ലാം ഈ തരത്തില്‍ പിന്തുണയ്ക്കുമ്പോള്‍ അതു കളിക്കാരുടെയും ആത്മവിശ്വാസമുയര്‍ത്തും. അഭിഷേക് അതു തെളിയിച്ചു. ഫൈനലില്‍ വരുണ്‍ നേടിയത് നിര്‍ണായക വിക്കറ്റായിരുന്നുവെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 10, 2026, 10:05 [IST]
Other articles published on Mar 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+