Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഉറപ്പായും ഏകദിന ടീമിലെത്തും!! ഗംഭീര്‍ ചെയ്യേണ്ടതിങ്ങനെ, മുന്‍ കോച്ചിന്റെ ഉപദേശം

ടി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഹീറോയായി മാറിയതോടെ സഞ്ജു സാംസണിനെ ഇനി ഉറപ്പായും ഏകദിനത്തിലും കാണാന്‍ സാധിക്കമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരവും കോച്ചുമായ ഡബ്ല്യുവി രാമന്‍. മലയാളി താരത്തെ ഏകദിന പ്ലാനുകളുടെ ഭാഗമാക്കുന്നതിനായി ചില ഉപദേശങ്ങളും അദ്ദേഹം നല്‍കിയിരിക്കുകയാണ്.

ഇന്ത്യയെ രണ്ടാം ലോകകപ്പ് നേട്ടത്തിലേക്കു നയിച്ച സഞ്ജുവിനെ തേടി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും എത്തിയിരുന്നു. അഞ്ചിന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം അദ്ദേഹം വാരിക്കൂട്ടിയത് 321 റണ്‍സാണ്. ഫൈനലിലും സെമി ഫൈനലലിലുമെല്ലാം ടീമിന്റെ ടോപ്‌സ്‌കോററും സഞ്ജുവായിരുന്നു.

SANJU SAMSON

കിടിലന്‍ താരം

ടൈംസ് ഓഫ് ഇന്ത്യയോടു സംസാരിക്കവെയാണ് ടി20 ലോകകപ്പില്‍ സഞ്ജു സാംസണിന്റെ ഗംഭീര പ്രകടനത്തെ ഡബ്യുവി രാമന്‍ വാനോളം പുകഴ്ത്തിയത്. ഇനി ഏകദിന ക്രിക്കറ്റിലും അദ്ദേഹത്തിന്റെ നാളുകളായിരിക്കും വരാനിരിക്കുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

സഞ്ജു സാംസണ്‍ ശരിക്കുമൊരു കിലിടലന്‍ പ്ലെയറാണ്. നേരത്തേ ബാറ്റ് ചെയ്യവെ അദ്ദേഹം അധികം ക്ഷമ കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതെല്ലാം പരിഹരിച്ചു കഴിഞ്ഞു. ഏകദിനത്തിലും വിജയം വരിക്കാനുള്ള ഗെയിം സഞ്ജുവിനുണ്ടെന്നു എനിക്കുറപ്പാണ്.

മികച്ച ഫോമിലുള്ള കളിക്കാരെ എല്ലായ്‌പ്പോഴും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നതാണ് എന്റെ അഭിപ്രായം. എകദിനത്തിലും ഇന്ത്യന്‍ ഇലവനില്‍ സഞ്ജുവിനു ഇടമുണ്ടാക്കി നല്‍കേണ്ടത് ഗൗതം ഗംഭീറുള്‍പ്പെടുന്ന ടീം മാനേജ്‌മെന്റാണ്. എന്റെ അഭിപ്രായത്തില്‍ ഏകദിനത്തിലും വേണ്ടയാള്‍ തന്നെയാണ് സഞ്ജവെന്നും രാമന്‍ വ്യക്തമാക്കി.

അവസരം എളുപ്പമല്ല

ഇന്ത്യന്‍ ഏകദിന ടീമില്‍ സ്ഥാനം നേടിയെടുക്കുകയെന്നത് സഞ്ജു സാംസണിനു അത്ര എളുപ്പമായിരിക്കില്ലെന്നാണ് മുന്‍ താരവും സെലക്ഷന്‍ കമ്മിറ്റി അംഗവുമായിരുന്ന ദേവാങ് ഗാന്ധിയുടെ അഭിപ്രായം. യശസ്വി ജയ്‌സ്വാളിനെ പോലെയുള്ളവരും ഏകദിനത്തില്‍ അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകദിന ടീമില്‍ അടുത്തതായി ഒരു ഒഴിവ് വരികയാണെങ്കില്‍ അവസരത്തിനു വേണ്ടി ലൈനിലുള്ളത് യശസ്വി ജയ്‌സ്വാളാണ്. അദ്ദേഹത്തിനു പകരം എങ്ങനെയാണ് മറ്റൊരാളെ അതിനേക്കാള്‍ മുമ്പ് ടീമിലേക്കു കൊണ്ടു വരാന്‍ സാധിക്കുക?

SANJU SAMSON

എനിക്കു സഞ്ജു സാംസണിനോടു വിരോധമൊന്നുമില്ല. പക്ഷെ ആഭ്യന്തര ക്രിക്കറ്റില്‍ ഏകദിന മല്‍സരങ്ങളില്‍ കളിച്ച് അദ്ദേഹം റണ്ണെടുക്കട്ടെ. അതിനു ശേഷം ഏകദിനത്തിലേക്കു തിരിച്ചുവരവിനായി ശ്രമിക്കൂ. സെലക്ടര്‍മാര്‍ ചിന്തിക്കുന്നതും അങ്ങനെയായിരിക്കുമെന്നും ഗാന്ധി വ്യക്തമാക്കി.

റിഷഭിനെ ഒഴിവാക്കാനാവില്ല

ഏകദിന ക്രിക്കറ്റില്‍ നിലവില്‍ കെഎല്‍ രാഹുല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും റിഷഭ് പന്ത് ബാക്കപ്പുമാണ്,. ഏകദിനത്തില്‍ റിഷഭിനെ അത്ര പെട്ടെന്നൊന്നും ഇന്ത്യക്കു ഒഴിവാക്കാന്‍ കഴിയില്ലെന്നു ദേവാങ് ഗാന്ധി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഏകദിന സെറ്റപ്പില്‍ നിന്നും ഒഴിവാക്കാന്‍ റിഷഭ് പന്ത് എന്തു തെറ്റാണ് ചെയ്തത്? നമ്മള്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ഈ യുവതാരങ്ങളെല്ലാം കഴിവുള്ളവരാണ്. അവരെ വളരെ ശ്രദ്ധയോടെ തന്നെ കൈകാര്യവും ചെയ്യണം.

ടി20യില്‍ അധികം ക്ലോസ് ഇന്‍ ഫീല്‍ഡര്‍മാര്‍ ഉണ്ടാവാറില്ലെന്നത് മറക്കാന്‍ പാടില്ല. പിടിച്ചുനിര്‍ത്തുകയെന്നതാണ് ഓരോ ബൗളറുടെയും ലക്ഷ്യം. പക്ഷെ ഏകദിനത്തില്‍ എല്ലായ്‌പ്പോഴും ഇങ്ങനെയല്ലെന്നും ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 13, 2026, 17:04 [IST]
Other articles published on Mar 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+