
ഇംഗ്ലണ്ട് പര്യടനത്തിലും മികച്ച പ്രകടനം തുടരുന്ന രോഹിത് ശര്‍മ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണറായിരുന്നു. പിന്നീട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയ രോഹിത് ഇപ്പോഴും കുതിപ്പ് തുടരുകയാണ്. 1324 റണ്‍സാണ് രോഹിതിന്റെ പേരിലുള്ളത്. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 12 മത്സരത്തില്‍ നിന്ന് 1094 റണ്‍സാണ് രോഹിത് നേടിയത്. 60.77 ശരാശരിയില്‍ കളിച്ച അദ്ദേഹം നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും നേടി. രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമത്തെ മത്സരമാണ് രോഹിത് കളിക്കുന്നത്. 46 ശരാശരിയില്‍ 230 റണ്‍സ് ഇതിനോടകം നേടി. രണ്ട് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സെഞ്ച്വറി പ്രകടനം നടത്താനായില്ല.
Also Read: INDvENG: രണ്ടാമിന്നിങ്‌സില്‍ കോലി ആളാകെ മാറി- ബാറ്റിങിലെ വ്യത്യാസം ചൂണ്ടിക്കാട്ടി സല്‍മാന്‍ ഭട്ട്

രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ അജിന്‍ക്യ രഹാനെയാണ്. 1244 റണ്‍സാണ് രഹാനെ നേടിയത്. പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ 30 ഇന്നിങ്‌സില്‍ നിന്ന് 42.92 ശരാശരിയില്‍ 1159 റണ്‍സാണ് രഹാനെ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സമീപകാലത്തെ രഹാനെയുടെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല.നാല് ഇന്നിങ്‌സില്‍ നിന്ന് 21.25 ശരാശരിയില്‍ 85 റണ്‍സ് മാത്രമാണ് രഹാനെക്ക് നേടാനായത്. പ്രതിഭാശാലിയായ താരമായതിനാല്‍ത്തന്നെ രഹാനെയുടെ ക്ലാസ് തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Also Read: IND vs ENG: 'വിചിത്രം', അംപയര്‍ റിഷഭിനോട് എന്തിന് അങ്ങനെ പറഞ്ഞു? ചോദ്യമുയര്‍ത്തി ഗവാസ്‌കര്‍

മൂന്നാം സ്ഥാനത്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. 1047 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ 24 ഇന്നിങ്‌സില്‍ നിന്ന് 934 റണ്‍സാണ് കോലി നേടിയത്. 42.45 ശരാശരിയില്‍ കളിച്ച അദ്ദേഹം രണ്ട് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും നേടി. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി കോലിക്ക് സെഞ്ച്വറി നേടാന്‍ സാധിച്ചിട്ടില്ല. സെഞ്ച്വറിയില്ലാത്ത 50 ഇന്നിങുകള്‍ കഴിഞ്ഞ ദിവസമാണ് കോലി കടന്നത്. ഇംഗ്ലണ്ട് പര്യടനത്തിലൂടെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് കോലിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Also Read: IND vs ENG: 'നാലാം ദിനം ഇന്ത്യ ആദ്യം മറികടക്കേണ്ടത് ആ വെല്ലുവിളി'- രോഹിത് ശര്‍മ പറയുന്നു

നാലാം സ്ഥാനത്ത് ചേതേശ്വര്‍ പുജാരയാണുള്ളത്. ഇംഗ്ലണ്ടിനെതിരേ ലീഡ്‌സിലെ പ്രകടനത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സും അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സമീപകാലത്ത് ഏറ്റവും വിമര്‍ശനം നേരിട്ട ഇന്ത്യന്‍ താരങ്ങളിലൊരാളാണ് പുജാര. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ അദ്ദേഹം കൈയടി നേടുകയാണ്. പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ 30 ഇന്നിങ്‌സില്‍ 28.03 ശരാശരിയില്‍ 841 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒമ്പത് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടും. രണ്ടാം ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് 162 റണ്‍സ് പുജാര നേടിയിട്ടുണ്ട്. 40.51 ആണ് അദ്ദേഹത്തിന്റെ ശരാശരി.
Also Read: T20 World Cup: ഇന്ത്യയെ മാത്രമല്ല പാകിസ്താന്‍ ആരെയും തീര്‍ക്കും! പ്രവചനവുമായി പാക് പേസര്‍

Also Read: IPL 2021: ആര്‍സിബി എന്തിന് ഈ 10 പേരെ ഒഴിവാക്കി? ടീം കൈവിട്ടുകളഞ്ഞ സൂപ്പര്‍ താരങ്ങളിതാ
രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ മുന്നിട്ട് നില്‍ക്കുന്നത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 126.75 ശരാശരിയില്‍ 507 റണ്‍സ് ഇതിനോടകം അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 252 റണ്‍സുമായി കെഎല്‍ രാഹുലാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.


Click it and Unblock the Notifications