Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കോലിയും സഞ്ജുവും നേര്‍ക്കുനേര്‍!! കന്നിയങ്കം ഉറപ്പിച്ചു? പൊടിപാറും

ടി20 ലോകകപ്പിനു കൊടിയിറങ്ങിയതോടെ ക്രിക്കറ്റില്‍ ഇനി ഐപിഎല്‍ പൂരത്തിന്റെ സമയമാണ്. രണ്ടു മാസത്തിലേറെ നീളുന്ന ക്രിക്കറ്റ് കാര്‍ണിവലിനു 28നു തുടക്കമാവുകയാണ്. ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചില നിര്‍ണായക സൂചനകള്‍ പുറത്തു വരികയാണ്.

ഐപിഎല്ലിന്റെ ഷെഡ്യൂള്‍ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് വിവരം. രാജ്യത്തു പലയിടങ്ങളിലും പൊതു തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുകയാണ്. ഇതിന്റെ തിയ്യതികള്‍ പ്രഖ്യാപിക്കാത്തതു കാരണമാണ് ഐപിഎല്ലിന്റെയും ഷെഡ്യൂള്‍ ഒരുമിച്ച് പുറത്തുവിടുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത്.

VIRAT KOHLI

വിവിധ സംസ്ഥാനങ്ങളിലെ പൊതു തിരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ പ്രഖ്യാപിച്ച ശേഷം മാത്രമേ ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളെ കുറിച്ചും തീരുമാനിക്കുകയുള്ളൂ. ആദ്യ ഘട്ട മല്‍സരങ്ങളുടെ ഷെഡ്യൂള്‍ ഈയാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഉദ്ഘാടന മല്‍സരം

ഈ മാസം 28ന് ശനിയാഴ്ചയാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുകയെന്ന് ബിസിസിഐ ദിവസങ്ങള്‍ക്കു മുമ്പ് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സും അഞ്ചു തവണ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് കൊമ്പുകോര്‍ക്കുകയെന്നു ക്രിക്ക്ബസ് പുറത്തു വിട്ടിരിക്കുകയാണ്.

28നു രാത്രി 7.30ന് നവീകരിച്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് ഈ സൂപ്പര്‍ പോരാട്ടത്തിനു വേദിയാവുന്നത്. കന്നിയങ്കവും ഫൈനലുമെല്ലാം ഇവിടെയാവും നടക്കുകയെന്നു നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സാധാരണയായി ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തില്‍ തൊട്ടുമുമ്പത്തെ എഡിഷനിലെ ഫൈനലിസ്റ്റുകളാണ് ഏറ്റുമുട്ടാറുള്ളത്. അതില്‍ നിന്നും വ്യത്യസ്തമായാണ് ഇത്തവണ ചാംപ്യന്‍മാരുടെ എതിരാളികളായി കഴിഞ്ഞ തവണ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്ത ടീം കൊമ്പുകോര്‍ക്കുന്നത്. പത്താം സ്ഥാനത്താണ് കഴിഞ്ഞ തവണ സിഎസ്‌കെ സീസണ്‍ അവസാനിപ്പിച്ചത്.

കഴിഞ്ഞ എഡിഷന്റെ ഫൈനലില്‍ ആര്‍സിബിയും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടിയത്. ഇത്തവണ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബിന്റെ ആദ്യ കളി മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സുമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്.

ഈ മല്‍സരം 29നു രാത്രി പഞ്ചാബിന്റെ തട്ടകമായ മുല്ലന്‍പൂരിലായിരിക്കും. കഴിഞ്ഞ സീസണിലും അവരുടെ ആദ്യ എതിരാളി ജിടിയായിരുന്നു. അന്നു പക്ഷെ മല്‍സരം നടന്നത് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലായിരുന്നു.

SANJU DHONI

സഞ്ജുവിന്റെ അരങ്ങേറ്റം

വരാനിരിക്കുന്ന ഐപിഎല്‍ സീസണിലെ ഉദ്ഘാടന മല്‍സരത്തെ സ്‌പെഷ്യലാക്കി മാറ്റുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ സഞ്ജു സാംസണ്‍ അരങ്ങേറുമെന്നതാണ്. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് രാജസ്ഥാന്‍ റോയല്‍സ് വിട്ട് അദ്ദേഹം ചെന്നൈയിലേക്കു ചേക്കേറിയത്.

2021 മുതല്‍ കഴിഞ്ഞ തവണ വരെ റോയല്‍സിന്റെ നായകസ്ഥാനത്തുണ്ടായിരുന്ന സഞ്ജുവിനെ വെറുമൊരു താരമായു മാത്രമേ ഇത്തവണ കാണുകയുള്ളൂ. കാരണം ചെന്നൈയുടെ നായകസ്ഥാനത്തു ഇപ്പോഴും റുതുരാജ് ഗെയ്ക്വാദ് തന്നെയാണുള്ളത്. അദ്ദേഹത്തിനു കീഴിലായിരിക്കും സഞ്ജു കളിക്കാനിറങ്ങുക.

സ്‌പെഷ്യലിസ്റ്റ് ബാറ്ററും ഓപ്പണറുമായിട്ടാവും മലയാളി താരമിറങ്ങുക. കാരണം വിക്കറ്റിനു പിന്നില്‍ ഇത്തവണയും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുണ്ടാവും. അതിനാല്‍ വിക്കറ്റ് കീപ്പര്‍ റോള്‍ സഞ്ജു ഉടന്‍ പ്രതീക്ഷിക്കേണ്ടതുമില്ല.

Story first published: Wednesday, March 11, 2026, 11:25 [IST]
Other articles published on Mar 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+