Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു അടുത്ത ബോളില്‍ എന്തു ചെയ്യും? ഞെട്ടിച്ച് ഗാലറിയില്‍ ബേസിലിന്റെ പ്രവചനം !! വീഡിയോ

അഹമ്മദാബാദ്: സ്ഥിരതയില്ലാത്തവനെന്നു വിമര്‍ശിച്ചവരുടെ വായടപ്പിച്ചാണ് സഞ്ജു സാംസണിന്റെ ഹാട്രിക്ക് 80 പ്ലസ് സ്‌കോറിലേറി ടീം ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടിരിക്കുന്നത്. കഴിഞ്ഞ തവണ ഒരു മല്‍സരം പോലും കളിക്കാതെ ഇന്ത്യന്‍ കിരീട വിജയം ബെഞ്ചിലിരുന്ന് കാണേണ്ടി വന്നതിന്റെ നിരാശയും അദ്ദേഹം മായ്ച്ചു കളഞ്ഞിരിക്കുകയാണ്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരത്തോടെ ഇതിഹാസങ്ങളുടെ നിരയിലേക്കു സ്വന്തം പേരും സഞ്ജു എഴുതിച്ചേര്‍ത്തു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 96 റണ്‍സിനു ന്യൂസിലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ലോക കിരീടം കാത്തുസൂക്ഷിച്ചപ്പോള്‍ 89 റണ്‍സുമായാണ് മലയാളി താരം ടീമിന്റെ അമരക്കാരനായത്.

BASIL JOSEPH T20 WC 2026

Photocredit/X

വിവിഐപികളും മുന്‍ ഇതിഹാസ താരങ്ങളും സെലിബ്രിറ്റികളുമടക്കം നിരവധി പ്രമുഖര്‍ ഇന്ത്യയുടെ കിരീട വിജയത്തിന് സാക്ഷിയായി നരേന്ദ്ര മോദി സ്‌റ്റേഡിത്തിലുണ്ടായിരുന്നു. അക്കൂട്ടത്തില്‍ മലയാളികള്‍ക്കു ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമെല്ലാമായ ബേസില്‍ ജോസഫുമുണ്ടായിരുന്നു.

സഞ്ജുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ അദ്ദേഹം കൂട്ടുകാര്‍ക്കൊപ്പമിരുന്നാണ് ഗാലറിയില്‍ കളി ആസ്വദിച്ചത്. സഞ്ജു ബാറ്റ് ചെയ്യവെയുള്ള ബേസിലിന്റെ ഒരു പ്രവചന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ബേസിലിന്റെ പ്രവചനം

സഞ്ജു സാംസണിന്റെ ഉറ്റ സുഹൃത്ത് കൂടിയല്ല, അദ്ദേഹത്തിന്റെ മനസ് പോലും വായിച്ചെടുക്കാന്‍ തനിക്കു സാധിക്കുമെന്നു ബേസില്‍ ജോസഫ് തെളിയിച്ചിരിക്കുകയാണ്. ചില കൂട്ടുകാര്‍ക്കൊപ്പമാണ് സാംസണെന്നു പേരുള്ള ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് അദ്ദേഹം നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കളി കാണാനെത്തിയത്.

സഞ്ജുവിന്റെ ഇന്നിങ്‌സിനിടെ ബേസില്‍ ജോഫസിന്റെ പ്രവചനം. വീഡിയോ കാണാം

സഞ്ജു ഒരു ബോള്‍ നേരിടാന്‍ തയ്യാറെടുക്കവെയാണ് ഇതു സിക്‌സ്, സിക്‌സ് എന്നു ബേസില്‍ പ്രവചിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതു വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ പ്രവചനം ഒട്ടും തെറ്റിയില്ല. ബോള്‍ നോരെ പറന്നിറങ്ങിയത് ഗാലറിയിലേക്കായിരുന്നു.

ഇതു കൊണ്ട് പൊട്ടിച്ചിരിച്ച ബേസില്‍ ഇതെല്ലാം നിസാരമല്ലേ ഭാവത്തില്‍ ഫോട്ടോയ്ക്കു പോസും ചെയ്തു. ബേസിലിന്റെ പ്രവചനം ശരിയായത് കണ്ട് കൂടെയുണ്ടായിരുന്നവര്‍ ചിരിയോടെ മ്പരന്ന് തലയില്‍ വയ്ക്കുന്നതിനൊപ്പം അദ്ദേഹത്തിനൊരു സല്യൂട്ടും നല്‍കുന്നതും വീഡിയോയിലുണ്ട്.

SANJU SAMSON T20 WC 2026

സഞ്ജുവിന്റെ ഇന്നിങ്‌സ്

ലോകകപ്പ് ഫൈനല്‍ പോലെയൊരു വലിയ വേദിയില്‍, അതും ഒരു ലക്ഷത്തിലേറെ വരുന്ന കാണികള്‍ക്കു മുന്നില്‍ അതിഗംഭീര ഇന്നിങ്‌സായിരുന്നു സഞ്ജു സാംസണ്‍ കാഴ്ചവച്ചത്. തുടരെ മൂന്നാമത്തെ കളിയിലും അദ്ദേഹത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും ഈ ഇന്നിങ്‌സ് അതിനേക്കാളെല്ലാം വില മതിക്കുന്നതാണെന്നു നിസംശയം പറയാം.

നേരത്തേ ഇംഗ്ലണ്ടുമായി വാംഖഡെയില്‍ നടന്ന സെമിഫൈനലില്‍ 89ല്‍ നില്‍ക്കവെ പുറത്തായതിനു പിന്നാലെയാണ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയും കൃത്യം അതേ സ്‌കോറില്‍ സഞ്ജുവിനു വിക്കറ്റ് കൈവിടേണ്ടി വന്നത്. വെറും 46 ബോളിലാണ് 193.48 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 89 റണ്‍സടിച്ചത്. എട്ടു കൂറ്റന്‍ സിക്‌സറും അഞ്ചു ഫോറും ഇതിലുള്‍പ്പെട്ടിരുന്നു.

Story first published: Monday, March 9, 2026, 16:04 [IST]
Other articles published on Mar 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+