Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: സൗത്താഫ്രിക്ക 'വിഡ്ഢികള്‍'!! ഇന്ത്യ കപ്പടിച്ചത് അവര്‍ കാരണം, വോന്‍ പറയുന്നതിങ്ങനെ

സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലെ ഏറ്റവും വിഡ്ഢികളായ ടീം സൗത്താഫ്രിക്കയാണന്നു പരിഹസിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. അവരുടെ വലിയൊരു മണ്ടത്തരമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയതെന്നു അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

സെമി ഫൈനല്‍ വരെയും ടൂര്‍ണമെന്റിലെ ഏറ്റവും ബെസ്റ്റ് ടീം എയ്ഡന്‍ മാര്‍ക്രം നയിച്ച സൗത്താഫ്രിക്കയായിരുന്നു. ഒരു കളി പോലും തോല്‍ക്കാതെ സെമിയില്‍ കളിച്ച ഏക ടീമും അവര്‍ തന്നെ. പക്ഷെ സെമിയില്‍ ന്യൂസിലാന്‍ഡിനോടു അവര്‍ ദയനീയമായി കീഴടങ്ങുകയായിരുന്നു. ഒമ്പതു വിക്കറ്റിനാണ് സൗത്താഫ്രിക്കയെ കിവികള്‍ നാണം കെടുത്തിയത്.

SOUTH AFRICA

സൗത്താഫ്രിക്കയ്ക്കു വിമര്‍ശനം

ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് സൗത്താഫ്രിക്കന്‍ ടീമിനെ മൈക്കല്‍ വോന്‍ അതിരൂക്ഷമായി വിമര്‍ശിച്ചത്. അവര്‍ വിചാരിച്ചിരുന്നെങ്കില്‍ ഇന്ത്യയെ നേരത്തേ പുറത്താക്കാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ടൂര്‍ണമെന്റിലെ ഏറ്റവും മണ്ടന്‍ ടീം ആരാണെന്നു ഞാന്‍ നിങ്ങളോടു പറയട്ടെ, അതു സൗത്താഫ്രിക്കയാണ്. കാരണം സൂപ്പര്‍ എട്ടില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനെ അവര്‍ അനുവദിച്ചിരുന്നെങ്കില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുമായിരുന്നു. ഈ ലോകകപ്പില്‍ നിന്നും ഇന്ത്യയെ അവര്‍ നീക്കിയിരുന്നെങ്കില്‍ ഇത്ര മികച്ച രീതിയിലൊരു കതിപ്പ് നടത്തുന്നതില്‍ നിന്നും തടയാന്‍ സാധിക്കുമായിരുന്നു'.

'പക്ഷെ വെസ്റ്റ് ഇന്‍ഡീസുമായുള്ള മല്‍സരം ജയിച്ചതിലൂടെ ഇന്ത്യയെ ടൂര്‍ണമെന്റിലേക്കു തിരികെ വരാന്‍ അവര്‍ അനുവദിക്കുകയും ചെയ്തു. അതിനു ശേഷം സിംബാബ്‌വെയെ ഇന്ത്യ തോല്‍പ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെയും മറികടന്നു.

തുടര്‍ന്ന് സെമി ഫൈനിലില്‍ ഇംഗ്ലണ്ടിനെയും വീഴ്ത്തി. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ സൂപ്പര്‍ എട്ട് മല്‍സരങ്ങള്‍ ജയിച്ച ശേഷം അവസാന കളിയില്‍ സിംബാബ്‌വെയെയാണ് സൗത്താഫ്രിക്ക അവസാനം നേരിട്ടത്. മൂന്നു പ്രധാനപ്പെട്ട കളിക്കാര്‍ക്കു അവര്‍ വിശ്രമവും നല്‍കി- വോന്‍ വിശദമാക്കി.

മികച്ച ടീം പുറത്താവണം

ലോകകപ്പ് സ്വന്തമാക്കണമെങ്കില്‍ ഏറ്റവും മികച്ച ടീം എല്ലായ്‌പ്പോഴും നേരത്തേ തന്നെ പുറത്താവേണ്ടത് ആവശ്യമാണെന്നും മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടി. 'നോക്കൂ, ഈ തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കാന്‍ പാടില്ല, സാധാരണ സംഭവിക്കാറുമില്ല.

നിങ്ങള്‍ ലോകകപ്പ് നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഏറ്റവും മികച്ച ടീമിനെ നേരത്തേ പുറത്താക്കുകയാണ് ഏറ്റവും നല്ല വഴിയെന്നാണ് ഞാന്‍ പറയുന്നത്'- വോന്‍ കൂട്ടിച്ചേര്‍ത്തു.

INDIAN TEAM

സൂപ്പര്‍ എട്ടിന്റെഗ്രൂപ്പ് ഒന്നിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ക്കു ശേഷം ടൂര്‍ണമെന്റില്‍ നിന്നും പുറത്താവലിന്റെ വക്കിലായിരുന്നു സൂര്യകുമാര്‍ യാദവും സംഘവും. കാരണം സൗത്താഫ്രിക്കയോടു 76 റണ്‍സിന്റെ വന്‍ തോല്‍വിയാണ് അഹമ്മദാബാദില്‍ ഇന്ത്യക്കു നേരിട്ടത്. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 100ന് മുകളില്‍ മാര്‍ജിനില്‍ സിംബാബ്‌വെയെയും മുക്കി.

ഈ സമയത്തു ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് -3.380 ആയിരുന്നു. വിന്‍ഡീസും സൗത്താഫ്രിക്കയുമാവട്ടെ നെറ്റ് റണ്‍റേറ്റില്‍ ബഹുദൂരം മുന്നിലുമായിരുന്നു. അടുത്ത മല്‍സരത്തില്‍ സൗത്താഫ്രിക്കയെ വിന്‍ഡീസ് തോല്‍പ്പിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ പുറത്താവല്‍ ഏറെക്കുറെ ഉറപ്പായിരുന്നു.

ദയനീയ നെറ്റ് റണ്‍റേറ്റായിരുന്നു കാരണം. പക്ഷെ വിന്‍ഡീസിനെ തകര്‍ത്തുവിട്ട സൗത്താഫ്രിക്ക ഇന്ത്യയെ സഹായിച്ചു. ടീം ഇന്ത്യക്കു പുതുജന്‍മം ലഭിച്ചതും അവിടെ നിന്നാണ്. പിന്നീടങ്ങോട്ട് ഫൈനലുള്‍പ്പെടെ തുടര്‍ച്ചയായി നാലു മല്‍സരങ്ങളില്‍ ജയിച്ച് ഇന്ത്യ ലോക ചാംപ്യന്‍മാരാവുകയും ചെയ്തു.

Story first published: Friday, March 13, 2026, 12:59 [IST]
Other articles published on Mar 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+