For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ​ഗംഭീറിനല്ല, കിരീടനേട്ടത്തിൽ ക്രെഡിറ്റ് രോഹിത്തിന് നൽകി സൂര്യ! നന്ദി അർപ്പിച്ച് താരം

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ തകർത്ത് സൂര്യകുമാർ യാദവ് തന്റെ പേര് ചരിത്രപുസ്തകത്തിൽ ശാശ്വതമായി രേഖപ്പെടുത്തിയിരിക്കുകയാണ്. മത്സരത്തിന് ശേഷമുള്ള സംഭാഷണത്തിൽ വികാരാധീനനായാണ് ഇന്ത്യൻ നായകൻ സംസാരിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യ പല സുപ്രധാന റെക്കോർഡുകളും ഈ ഫൈനലിലൂടെ സ്വന്തമാക്കി. മൂന്ന് തവണ ടി20 ലോകകപ്പ് കിരീടം നേടുന്ന (2007, 2024, 2026) ആദ്യ രാജ്യമായും, കിരീടം നിലനിർത്തുന്ന ആദ്യ ടീമായും, സ്വന്തം നാട്ടിൽ വെച്ച് കിരീടം നേടുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറി.

വിജയത്തിലേക്കുള്ള പാത വിവരിച്ച് സൂര്യകുമാർ യാദവ്

കഴിഞ്ഞ വർഷം (2025), തന്റെ മോശം ഫോമിനെത്തുടർന്ന് സൂര്യകുമാർ യാദവിനെതിരെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ കൃത്യസമയത്ത് എങ്ങനെ തിരിച്ചുവരണമെന്ന് ആ പരിചയസമ്പന്നനായ ബാറ്റർ തെളിയിച്ചു. ഈ യാത്രയിൽ തന്റെ ബാറ്റിംഗ് മികവ് കൊണ്ട് മാത്രമല്ല, നേതൃപാടവം കൊണ്ടും യാദവ് ടീമിനെ പിന്തുണച്ചു.

indian-team

"കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ മികച്ച ക്രിക്കറ്റാണ് കളിക്കുന്നതെന്ന് ഞങ്ങൾക്കറിയാമായിരുന്നു. 2024-ലെ ടി20 ലോകകപ്പിൽ ഞങ്ങൾ പിന്തുടർന്ന നല്ല ശീലങ്ങൾ അതേപടി തുടരാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. ലോകകപ്പ് ജയിക്കുന്നതിന്റെ ആ അനുഭവം എന്താണെന്നും, ബൈലാറ്ററൽ പരമ്പരകളിൽ എങ്ങനെ കളിക്കണമെന്നും ആ വിജയത്തിന്റെ രുചി എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും ടീമിലെ അം​ഗങ്ങളോട് ഞാൻ എപ്പോഴും പറയാറുണ്ടായിരുന്നു," സമ്മാനദാന ചടങ്ങിൽ സൂര്യകുമാർ യാദവ് പറഞ്ഞു.

ജയ് ഷായ്ക്കും രോഹിത് ശർമ്മയ്ക്കും നന്ദി

ഈ നിമിഷം സവിശേഷമാക്കിയതിന് ഐസിസി ചെയർമാൻ ജയ് ഷായ്ക്കും, ഇന്ത്യയെ 2024 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുൻ നായകൻ രോഹിത് ശർമ്മയ്ക്കും സൂര്യകുമാർ നന്ദി പറഞ്ഞു. ഇന്നത്തെ ഈ നേട്ടം ഒരു നീണ്ട യാത്രയുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

"ഇതൊരു നീണ്ട യാത്രയായിരുന്നു. 2024 ലോകകപ്പിന് ശേഷം അന്ന് ബിസിസിഐ സെക്രട്ടറി ആയിരുന്ന ജയ് ഭായിയും രോഹിത് ഭായിയും എല്ലാവരും എന്നിൽ വിശ്വാസമർപ്പിച്ചു. ഈ മികച്ച ടീമിനെ നയിക്കാൻ എനിക്കൊരു അവസരം നൽകി. വീണ്ടും നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വന്ന് ഇത് സാധിച്ചെടുക്കുക എന്നത് നിയോ​ഗമായി ഞാൻ കാണുന്നു. ഇതൊരു പ്രത്യേകതരം വികാരമാണ്," അദ്ദേഹം പറഞ്ഞു.

ടൂർണമെന്റിലുടനീളം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, വരുൺ ചക്രവർത്തി തുടങ്ങിയ താരങ്ങളുടെ പ്രകടനം നിരീക്ഷണത്തിലായിരുന്നു. എന്നാൽ നിർണ്ണായകമായ നിമിഷം വന്നപ്പോൾ അവർ അത്ഭുതങ്ങൾ പ്രവർത്തിച്ചു. സ്വപ്നത്തെ യാഥാർത്ഥ്യമാക്കിയതിന് സൂര്യകുമാർ അവരെയെല്ലാം അഭിനന്ദിച്ചു.

ചില പേരുകൾ പ്രത്യേകം പരാമർശിച്ച് സൂര്യകുമാർ

"ടീമിലെ എല്ലാവരും ആവേശത്തോടെയാണ് കാര്യങ്ങൾ ഉൾക്കൊണ്ടത്. കളിക്കാരുടെ കഴിവിൽ വിശ്വാസമർപ്പിക്കുക എന്നത് വളരെ പ്രധാനമാണ്. സഞ്ജുവും അഭിഷേകും വരുണും മാച്ച് വിന്നർമാരാണെന്ന് എനിക്കറിയാമായിരുന്നു. സഞ്ജുവിനും അഭിഷേകിനും വരുണിനും മികവ് തെളിയിക്കാൻ പറ്റിയ സമയമായിരുന്നു ഇത്. അവരെല്ലാം ലോകോത്തര കളിക്കാരാണ്. അവർക്ക് എന്തോ പ്രത്യേകതയുണ്ടെന്ന് ഞങ്ങൾക്ക് എപ്പോഴും അറിയാമായിരുന്നു. ഒരു ഫൈനലിനേക്കാൾ വലിയ വേദിയൊന്നുമില്ല അത് തെളിയിക്കാൻ. ഒപ്പം ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ ദീർഘകാലമായി ടീമിനൊപ്പമുണ്ട്. സപ്പോർട്ട് സ്റ്റാഫിനൊപ്പം പരസ്പരം പിന്തുണ നൽകി അവർ മുന്നോട്ട് പോയി. ഇതൊരു സവിശേഷമായ നേട്ടമാണ്," സൂര്യകുമാർ യാദവ് പറഞ്ഞു.

Story first published: Monday, March 9, 2026, 8:47 [IST]
Other articles published on Mar 9, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+