Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഓപ്പണിങില്‍ വൈഭവ്- ജയ്‌സ്വാള്‍, 4ല്‍ ഹെറ്റി!! സഞ്ജുവില്ലാത്ത റോയല്‍സ് 11

മുന്‍ ക്യാപ്റ്റനും ദീര്‍ഘകാലം ടീമിന്റെ പോസ്റ്റര്‍ ബോയിയുമായിരുന്ന സഞ്ജു സാംസണില്ലാതെ ഐപിഎല്ലില്‍ പുതിയൊരു തുടക്കം ലക്ഷ്യമിടുകയാണ് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. 2013നു ശേഷം സഞ്ജുവില്ലാതെ ആദ്യമായാണ് ഒരു റോയല്‍സിനെ നമ്മള്‍ ഇത്തവണ കാണാന്‍ കാണാന്‍ പോവുന്നത്.

കാരണം 2013ല്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ അദ്ദേഹം ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. ഇതിനിടെ രണ്ടു സീസണുകള്‍ വിലക്ക് കാരണം റോയല്‍സിനു നഷ്ടമായപ്പോള്‍ മാത്രമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്കു സഞ്ജു മാറിയത്. റോയല്‍സ് തിരികെ വന്നപ്പോള്‍ അവര്‍ ആദ്യം ടീമിലേക്കു തിരിച്ചുകൊണ്ടു വന്ന താരങ്ങളിലൊരാളും അദ്ദേഹമാണ്.

PARAG JAISWAL JUREL

എന്നാല്‍ തുടങ്ങാനിരിക്കുന്ന ഈ സീസണ്‍ മുതല്‍ ഇനിയൊരിക്കലും സഞ്ജു റോയല്‍സിലുണ്ടാവില്ല. 30ന് റോയല്‍സ് ആദ്യ മല്‍സരത്തിലിറങ്ങുമ്പോള്‍ മറുഭാഗത്തു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ സഞ്ജുവിനെയും കാണാം. ഈ പോരാട്ടത്തില്‍ റോയല്‍സിന്റെ പ്ലെയിങ് 11 എങ്ങനെയാവുമെന്നു നോക്കാം.

ടോപ്പ് സിക്‌സ് ഇങ്ങനെ

ഓപ്പണിങ് ജോടികളെ കുറിച്ച് രാജസ്ഥാന്‍ റോയല്‍സിനു പുതിയ സീസണില്‍ ആശങ്ക കാണില്ല. കാരണം രണ്ടു അഗ്രസീവ് ഓപ്പണിങ് ജോടികള്‍ അവര്‍ക്കുണ്ട്. ഒരാള്‍ യശസ്വി ജയ്‌സ്വാളാണെങ്കില്‍ മറ്റൊരാള്‍ കൗമാര വണ്ടര്‍കിഡായ വൈഭവ് സൂര്യവംശിയാണ്.

കഴിഞ്ഞ സീസണില്‍ അരങ്ങേറിയ 15 കാരനായ വൈഭവ് സെഞ്ച്വറിയടക്കം നേടി വരവറിയിക്കുകയും ചെയ്തു. അന്നു നിര്‍ത്തിയ ഇടത്തു നിന്നും തുടങ്ങാനായിരിക്കും ഇടംകൈയന്‍ ബാറ്ററുടെ ശ്രമം. വൈഭവ് കൂടുതല്‍ അഗ്രസീവായതിനാല്‍ തന്നെ ജയ്‌സ്വാളിനു ഇനി മുതല്‍ കൂടുതല്‍ പക്വതയോടെ വലിയ റിസ്‌കുകളെടുക്കാതെ കളിക്കേണ്ടിയും വരും.

കാരണം ഹിറ്റ് ഓര്‍ മിസെന്ന രീതിയാണ് വൈഭവിന്റേത്. അതുകൊണ്ടു തന്നെ ചിലപ്പോള്‍ പെട്ടെന്നു പുറത്താവാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ കുടൂതല്‍ പക്വതയുള്ള ഇന്നിങ്‌സുകളായിരിക്കും ജയ്‌സ്വാളില്‍ നിന്നും ടീം ആഗ്രഹിക്കുക.

സഞ്ജു സാംസണിന്റെ മുന്‍ പൊസിഷനായ മൂന്നാം നമ്പറിന്റെ അവകാശി ഇനി പുതിയ ക്യാപ്റ്റന്‍ കൂടിയായ റിയാന്‍ പരാഗായിരിക്കും. മികച്ച ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും അദ്ദേഹത്തില്‍ നിന്നും ടീമിന് ഇനി നല്ല പ്രകടനങ്ങള്‍ ആവശ്യമാണ്.

സഞ്ജുവിനെ പോലെ തന്നെ ഒരേ സമയം ക്ലാസിക്കായും അഗ്രസീവായും ബാറ്റ് ചെയ്യാന്‍ പരാഗിനു കഴിയും. എങ്കിലും ആങ്കര്‍ റോളിലുള്ള ഇന്നിങ്‌സുകളായിരിക്കും അദ്ദേഹത്തില്‍ നിന്നും ടീം കൂടുതല്‍ പ്രതീക്ഷിക്കുന്നത്.

പരാഗിനു പിന്നാലെ നാലാം നമ്പറില്‍ വെസ്റ്റ് ഇന്‍ീഡിസിന്റെ അഗ്രസീവ് ബാറ്ററായ ഷിംറോണ്‍ ഹെറ്റ്‌മെയറായിരിക്കും എത്തുക. കഴിഞ്ഞ ടി20 ലോകകപ്പില്‍ വിന്‍ഡീസിനായി മുന്നാം നമ്പറിലെത്തി കസറിയ താരമാണ് അദ്ദേഹം. ഒരുപാട് സിക്‌സറുകളിം ഹെറ്റി വാരിക്കൂട്ടി. ടോപ് ഓര്‍ഡറാണ് തനിക്കു കൂടുതല്‍ യോജിച്ചതെന്നു തെളിയിച്ചതിനാല്‍ നാലിലേക്കു അദ്ദേഹത്തെ റോയല്‍സ് പ്രൊമോട്ടും ചെയ്‌തേക്കും.

അതിനു ശേഷം അഞ്ചില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലായിരിക്കും. സഞ്ജു ടീം വിട്ടതിനാല്‍ ഇനി ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ റോളും അദ്ദേഹത്തിനാണ്. ജുറേളിനു പിറകെ ആറില്‍ ബാറ്റ് ചെയ്‌തേക്കുക ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനാണ്. ബാറ്റിങിനൊപ്പം ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നയാളാണ് അദ്ദേഹം.

ROYALS 11

ടീമിലെ ബാക്കിയുള്ളവര്‍

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഏഴാം നമ്പറില്‍ ഇന്ത്യന്‍ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഊഴമായിരിക്കും. സിഎസ്‌കെയില്‍ നിന്നും സഞ്ജുവിനു പകരം ഇവിടേക്കു കൂടുമാറിയ താരമാണ് അദ്ദേഹം. എട്ടാമനായി ഫിനിഷര്‍ റോളില്‍ സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡൊണോവന്‍ ഫെരേരയെ കാണാം.

ഒമ്പതാമന്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ രവി ബിഷ്‌നോയ് ആയിരിക്കും. ഇതോടെ മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് ബെഞ്ചിലിരിക്കേണ്ടിയും വരും. പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കുക ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറായിരിക്കും. ടീമിലെ മറ്റൊരു പേസര്‍ സന്ദീപ് ശര്‍മയുമായിരിക്കും.

റോയല്‍സ് പ്ലെയിങ് 11

വൈഭവ് സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), സാം കറെന്‍, രവീന്ദ്ര ജഡേജ, ഡൊണോവന്‍ ഫെരേര, രവി ബിഷ്‌നോയ്, ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ.

Story first published: Friday, March 13, 2026, 15:34 [IST]
Other articles published on Mar 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+