
ചേതേശ്വര്‍ പുജാരയുടെ ബാറ്റിങ്ങാണ് മൂന്നാം ദിനത്തിലെ ഇന്ത്യയുടെ പോരാട്ടത്തില്‍ എടുത്തുപറയേണ്ടത്. 180 പന്തുകള്‍ നേരിട്ട് 91 റണ്‍സുമായി അദ്ദേഹം ക്രീസില്‍ തുടരുകയാണ്. 15 ബൗണ്ടറികള്‍ ഉള്‍പ്പെടെ ക്ലാസ് പ്രകടനമാണ് പുജാര നടത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മികച്ച ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയ പുജാരയില്‍ നിന്ന് ഏറെ നാളുകള്‍ക്ക് ശേഷം ഉണ്ടായ മികച്ചൊരു ബാറ്റിങ് പ്രകടനം കൂടിയാണിത്.
Also Read: IND vs ENG: 'നാലാം ദിനം ഇന്ത്യ ആദ്യം മറികടക്കേണ്ടത് ആ വെല്ലുവിളി'- രോഹിത് ശര്‍മ പറയുന്നു

ലീഡ്‌സില്‍ വളരെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത പുജാര ടെസ്റ്റിലെ തന്റെ വേഗ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡാണ് കുറിച്ചത്. 91 പന്തുകള്‍ നേരിട്ടാണ് ലീഡ്‌സില്‍ പുജാര അര്‍ധ സെഞ്ച്വറി നേടിയത്. ഇതിന് മുമ്പുവരെ 2014ല്‍ ഇംഗ്ലണ്ടിനെതിരേ നോട്ടിങ്ഹാമില്‍ 95 പന്തുകള്‍ നേരിട്ട് നേടിയ അര്‍ധ സെഞ്ച്വറിയായിരുന്നു പുജാരയുടെ വേഗ അര്‍ധ സെഞ്ച്വറി. 2014ല്‍ത്തന്നെ അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരേ 96 പന്തിലും 2013ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഡര്‍ബനില്‍ 97 പന്തിലും 2018ല്‍ ഇംഗ്ലണ്ടിനെതിരേ സതാംപ്റ്റണില്‍ 100 പന്തിലും അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്.
Also Read: INDvENG: സിക്‌സര്‍ വേട്ടയില്‍ കപിലും കടന്ന് ഹിറ്റ്മാന്‍! ഇനി മുന്നില്‍ മൂന്നു പേര്‍ മാത്രം

പൊതുവേ ശാന്തതയോടെ ഏറെ നേരം ക്രീസില്‍ നിന്ന് ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന താരമാണ് പുജാര. പ്രതിരോധ ബാറ്റിങ്ങിന്റെ പേരിലാണ് അദ്ദേഹത്തെ കൂടുതല്‍ അറിയപ്പെടുന്നതും. എന്നാല്‍ രണ്ട് വര്‍ഷത്തിന് മുകളിലായി പുജാരയുടെ പ്രതിരോധ മതിലിനിന് വിള്ളല്‍ വീണിരുന്നു എന്ന് പറയാം. ലീഡ്‌സിലെ പ്രകടനത്തോടെ തല്‍ക്കാലത്തേക്ക് വിമര്‍ശകരുടെ വായടപ്പിക്കാന്‍ പുജാരക്കാവും.
Also Read: INDvENG: ഇന്ത്യ ലീഡ്‌സില്‍ ജയിക്കില്ല! കാരണം ഈ റെക്കോര്‍ഡ്

വിമര്‍ശനം ശക്തമാവുമ്പോഴും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വലിയ പ്രതീക്ഷ വെക്കുന്ന താരമാണ് പുജാര. വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയുമെല്ലാം എപ്പോഴും പുജാരയെ പിന്തുണക്കാറാണ് ചെയ്യുന്നത്. പുജാരയെ ഇന്ത്യയുടെ വിലമതിക്കാനാവാത്ത താരമായാണ് ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നത്. ലീഡ്‌സില്‍ നാലാം ദിനത്തിലും പുജാരയുടെ പ്രകടനമാണ് നിര്‍ണ്ണായകമാവുക.
Also Read: IPL 2021: രണ്ടാം പാദത്തില്‍ കളിക്കാനെത്തുന്ന പുതിയ താരങ്ങള്‍ ആരൊക്കെ? സമ്പൂര്‍ണ്ണ പട്ടിക ഇതാ

വിരാട് കോലി-പുജാര കൂട്ടുകെട്ട് എത്ര നേരം ക്രീസില്‍ നില്‍ക്കുന്നുവെന്നതിനെ ആശ്രയിച്ചാവും ഇന്ത്യയുടെ വിജയ സാധ്യതകള്‍. നാലാം ദിനം സെഞ്ച്വറി പൂര്‍ത്തിയാക്കി ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിക്കാനായാല്‍ പുജാരയെ സംബന്ധിച്ച് അത് വലിയ ആശ്വാസമാവും. ടീമിലെ സ്ഥാനത്തിന് പോലും ഭീഷണി നേരിട്ട സമയത്താണ് പുജാര ഇത്തരത്തിലൊരു ഗംഭീര പ്രകടനം നടത്തിയിരിക്കുന്നത്.
Also Read: INDvENG: സ്‌കോര്‍ബോര്‍ഡ് മറന്നേക്കൂ! ഇന്ത്യക്കു വോനിന്റെ ഉപദേശം

91 റണ്‍സ് പ്രകടനത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാവാനും പുജാരക്ക് സാധിച്ചു. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ തവണ 100 പന്തിലധികം നേരിട്ട ഇന്ത്യന്‍ താരങ്ങളില്‍ അജിന്‍ക്യ രഹാനെക്കൊപ്പമെത്താനും പുജാരക്കായി. ഇരുവരും 11 ഇന്നിങ്‌സിലാണ് 100 പന്തിലധികം നേരിട്ടത്. എന്താല്‍ രഹാനെ 34 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയപ്പോള്‍ പുജാരക്ക് 36 ഇന്നിങ്‌സാണ് വേണ്ടിവന്നത്.
Also Read: IPL 2021: ആര്‍സിബി എന്തിന് ഈ 10 പേരെ ഒഴിവാക്കി? ടീം കൈവിട്ടുകളഞ്ഞ സൂപ്പര്‍ താരങ്ങളിതാ

Also Read: T20 World Cup: ഇന്ത്യയെ മാത്രമല്ല പാകിസ്താന്‍ ആരെയും തീര്‍ക്കും! പ്രവചനവുമായി പാക് പേസര്‍
2021ല്‍ കൂടുതല്‍ തവണ 100 പ്ലസ് പന്തുകള്‍ നേരിട്ട താരങ്ങളില്‍ നാലാം സ്ഥാനത്താണ് പുജാര. ആറ് തവണ അദ്ദേഹം ഈ നേട്ടത്തിലെത്തി. കൂടുതല്‍ പന്തുകള്‍ നേരിട്ടിട്ടും അതിനനുസരിച്ച് റണ്‍സ് നേടാനാവുന്നില്ലെന്നതാണ് പുജാരക്കെതിരേ ഉയരുന്ന പ്രധാന വിമര്‍ശനം.


Click it and Unblock the Notifications