Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ആര്‍ആറിനെ ചെന്നൈ തകര്‍ക്കും, എല്ലാം തീരുമാനിക്കുക സഞ്ജു!! എങ്ങനെയെന്നു ഇര്‍ഫാന്‍ പറയും

ഐപിഎല്ലില്‍ ഈ മാസം 30ന് നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് - രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ പോരാട്ടത്തെ കുറിച്ച് ചില പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠന്‍. ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന ഈ മുന്‍ ചാംപ്യന്‍മാരുടെ പോരാട്ടത്തില്‍ ചെന്നൈക്കാണ് മുന്‍തൂക്കമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

28നു ബെംഗളൂരുവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള പോരാട്ടത്തോടെയാണ് പുതിയ ഐപിഎല്‍ സീസണിനു തുടക്കമാവുന്നത്. 10 ഫ്രാഞ്ചൈസികള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം മേയ് 31നാണ്.

CSK

ചെന്നൈയ്ക്കു മേല്‍ക്കൈ

ജിയോ സ്റ്റാറിന്റെ ഷോയില്‍ സംസാരിക്കവെയാണ് രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്‍തൂക്കമുണ്ടെന്നു ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തിയത്. ഇതിനു കാരണം പുതുതായി ചെന്നൈക്കൊപ്പം ചേര്‍ന്ന റോയല്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണാണെന്നും അദ്ദേഹം പറയുന്നു.

IPL 2026: സഞ്ജു- മാത്രെ ഓപ്പണിങ്, 3ല്‍ റുതു, പിറകെ ബ്രെവിസ്!! റോയല്‍സിനെ തീര്‍ക്കാന്‍ ഈ 11
'സഞ്ജു സാംസണിന്റെ സാന്നിധ്യം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഒരുപാട് വ്യത്യാസമുണ്ടാക്കും. കാരണം രാജസ്ഥാന്‍ റോയല്‍സിനെ അദ്ദേഹത്തേക്കാള്‍ നന്നായി അറിയാവുന്ന മറ്റൊരാളില്ല'- ഇര്‍ഫാന്‍ വ്യക്തമാക്കി. റോയല്‍സുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും സഞ്ജു സിഎസ്‌കെയ്ക്കു നല്‍കുമെന്നും അദ്ദേഹം പറയുന്നു.

പവര്‍പ്ലേയില്‍ റോയല്‍സിന്റെ പ്ലാന്‍, ഇന്നിങ്‌സിന്റെ മധ്യത്തിലെ റൊട്ടേഷന്‍, അവരുടെ ബൗളിങ് യൂണിന്റെ തന്ത്രം തുടങ്ങി റോയല്‍സിന്റെ അണിയറിലെ കാര്യങ്ങളെ കുറിച്ചെല്ലാം മലയാളി താരത്തിനു വ്യക്തമായ ധാരണയുണ്ടാവുമെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

സഞ്ജുവിനു കീഴില്‍ കളിച്ചവര്‍

രാജസ്ഥാന്‍ റോയല്‍സ് ടീമിലുള്ള യുവതാരങ്ങളില്‍ പലരും സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ വളര്‍ന്നുവന്നതിനാല്‍ തന്നെ അവരെ കുറിച്ച് കൃത്യമായ ധാരണയും അദ്ദേഹത്തിനുണ്ടാവുമെന്നു ഇര്‍ഫാന്‍ പഠാന്‍ നിരീക്ഷിച്ചു.

രാജസ്ഥാന്‍ റോയല്‍സിലുള്ള യുവതതാരങ്ങളെല്ലാം സഞ്ജു സാംസണിന് ഒപ്പവും കീഴിലുമായി കളിച്ചിട്ടുളളവരാണ്. അതുകൊണ്ടു തന്നെ അദ്ദേഹമുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വലിയ മുതല്‍ക്കൂട്ടായിരിക്കും.

SANJU SAMSON

ടി20 ലോകകപ്പിലെ ഫോമുമായിട്ടാവും സഞ്ജു ചെന്നൈക്കായി കളിക്കാനിറങ്ങുകയെന്നതു ശരിതന്നെ. അതോടൊപ്പം ഗുവാഹത്തിയില്‍ നേരത്തേ റോല്‍സിനായി കളിച്ചിട്ടുണ്ടെന്നതും അദ്ദേഹത്തിനു വലിയ പ്ലസ് പോയിന്റായിരിക്കും.

ഈ സീസണില്‍ സിഎസ്‌കെയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. കാരണം വലിയ പ്രതീക്ഷ നല്‍കുന്ന ചില മികച്ച താരങ്ങളെ അവര്‍ ഇത്തവണ ടീമിലേക്കു കൊണ്ടു വന്നിട്ടുണ്ടെന്നും ഇര്‍ഫാന്‍ കൂടിച്ചേര്‍ത്തു.

മാരക ഫോമില്‍

കരിയര്‍ ബെസ്റ്റ് ഫോമില്‍ നില്‍ക്കവെയാണ് സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി അരങ്ങേറാന്‍ തയ്യാറെടുക്കുന്നത്. ടി20 ലോകകപ്പിലെ മാജിക്കല്‍ ഫോം ഇനി ചെന്നൈുടെ മഞ്ഞക്കുപ്പായത്തിലും തുടര്‍ന്നാല്‍ അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് സീസണായി ഇതു മാറിയേക്കും.

ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജുവാണ്. വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചുള്ളൂവെങ്കിലും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും അദ്ദേഹമാണ്.

അഞ്ചിന്നിങ്‌സുകളില്‍ നിന്നും 80.25 എന്ന അവിശ്വസനീയ ശരാശരിയില്‍ 199.37 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ മലയാളി താരം വാരിക്കൂട്ടിയത് 321 റണ്‍സാണ്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.

ഇന്ത്യന്‍ ടീമിലേതു പോലെ സിഎസ്‌കെയ്ക്കു വേണ്ടിയും, ഓപ്പണറായി തന്നെയാവും സഞ്ജു ബാറ്റിങിന് ഇറങ്ങുക. കൗമാര താരം ആയുഷ് മാത്രെയാവും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദായിരിക്കും മൂന്നം നമ്പറില്‍ ബാറ്റ് ചെയ്യുന്നത്.

Story first published: Friday, March 13, 2026, 14:14 [IST]
Other articles published on Mar 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+