Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജു- മാത്രെ ഓപ്പണിങ്, 3ല്‍ റുതു, പിറകെ ബ്രെവിസ്!! റോയല്‍സിനെ തീര്‍ക്കാന്‍ ഈ 11

ഗുവാഹത്തി: ടി20 ലോകകപ്പില്‍ നിന്നും ക്രിക്കറ്റ് ആവേശം ഇനി ഐപിഎല്ലിലേക്കു കടക്കുകയാണ്. ടൂര്‍ണമെന്റിന്റെ ആദ്യഘട്ട മല്‍സരങ്ങളുടെ ഫിക്‌സ്ചര്‍ ഔദ്യോഗികമായി പുറത്തുവന്നിരിക്കുകയാണ്. ആദ്യത്തെ 20 മല്‍സരങ്ങളുടെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്. 28നു രാത്രി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് കന്നിയങ്കം.

എന്നാല്‍ ലോകമെമ്പാടുള്ള മലയാളി ക്രിക്കറ്റ് പ്രേമികളടക്കം ഉറ്റുനോക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരമാണ്. 30ന് സഞ്ജുവിന്റെ മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സുമായാണ് സിഎസ്‌കെ അവരുടെ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. ഗുവാഹത്തിയിലെ ബര്‍സാപര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഈ കിടിലന്‍ മല്‍സരം.

SANJU DHONI

ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വന്തമാക്കി ഹീറോയായ ശേഷം സഞ്ജു കളിക്കുന്ന ആദ്യ മല്‍രമെന്ന പ്രത്യേകത കൂടി ഈ കളിക്കുണ്ട്. റോയല്‍സിനെതിരേ ചെന്നൈയുടെ സാധ്യതാ പ്ലെയിങ് 11 എങ്ങനെയാവുമെന്നു നോക്കാം.

ടോപ് ഫൈവില്‍ ആരൊക്കെ?

ടി20യില്‍ ഫേവറിറ്റ് ബാറ്റിങ് പൊസിഷന്‍ ഓപ്പണിങ് തന്നെയാണെന്നു കഴിഞ്ഞ ടി20 ലോകകപ്പിലൂടെ സഞ്ജു സാംസണ്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സലും അദ്ദേഹത്തിനു ഇതേ റോളില്‍ തന്നെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുമെന്നും ഉറപ്പിക്കാം.

സഞ്ജുവിന്റെ ഓപ്പണിങ് പങ്കാളി ഇന്ത്യന്‍ കൗമാര താരവും അണ്ടര്‍ 19 ടീമുകളുടെ ക്യാപ്റ്റനുമായ ആയുഷ് മാത്രെയാണ്. കഴിഞ്ഞ സീസണില്‍ ഇഞ്ചുറി റീപ്ലേസ്‌മെന്റായി ചെന്നൈക്കൊപ്പം ചേരുകയും പിന്നീട് ഓപ്പണിങില്‍ അവസരം ലഭിച്ചപ്പോള്‍ ഫിഫ്റ്റിയടക്കം നേടി മിന്നിക്കുകയും ചെയ്തയാളാണ് മാത്രെ.

ഇതോടെ സീസണിനു ശേഷം 17 കാരനായ മുംബൈ താരവുമായി സിഎസ്‌കെ സ്ഥിരം കരാറും ഒപ്പുവയ്ക്കുകയായിരുന്നു. സഞ്ജുവിനെപ്പോലെ തന്നെ വളപെ ക്ലാസിക് ശൈലിയില്‍, അതോടൊപ്പം അഗ്രസീവുമായി ബാറ്റ് ചെയ്യാനിഷ്ടപ്പെടുന്നയാളും കൂടിയാണ് മാത്രെ.

ഈ പുതിയ ഓപ്പണിങ് ജോടി ക്ലിക്കായാല്‍ ചെന്നൈയുടെ മിന്നുന്ന പ്രകടനം തന്നെ സീസണില്‍ പ്രതീക്ഷിക്കാം. വണ്‍ഡൗണായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദായിരിക്കും. ഓപ്പണര്‍മാരെ പോലെ തന്നെ ക്ലാസിക് ഷോട്ടുകളുടെ മറ്റൊരു വക്താവാണ് അദ്ദേഹം.

റുതുവിനു ശേഷം നാലാമനായി സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിന്റെ ഊഴമായിരിക്കും. ബേബി എബിയെന്നു വിളിപ്പേരുള്ള അദ്ദേഹം കഴിഞ്ഞ സീസണിലാണ് ഇഞ്ചുറി റീപ്ലേസ്‌മെന്റായി ചെന്നൈയുടെ ഭാഗമായത്.

മികച്ച ചില ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ബാറ്റിങില്‍ സാന്നിധ്യവുമറിയിച്ചു. ഇതാണ് ബ്രെവിസുമായി സ്ഥിരം കരാറുണ്ടാക്കാന്‍ സിഎസ്‌കെയെ പ്രേരിപ്പിച്ചത്. ബ്രെവിസിനു അഞ്ചാമനായി വമ്പനടിക്കാരനായ ബാറ്ററും ഓള്‍റൗണ്ടറുമായ ശിവം ദുബെയുണ്ട്. ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തിന്റെ വരവ്.

CSK

ടീമിലെ ശേഷിച്ചവര്‍

ശിവം ദുബെയ്ക്കു ശേഷം ആറാമനായി കളിക്കുക യുവതാരം സര്‍ഫറാസ് ഖാനായിരിക്കും. റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റെന്ന ചട്ടക്കൂടില്‍ നിന്നും പുറത്തുകടന്ന അദ്ദേഹം ഇപ്പോള്‍ ടി20യിലും റണ്‍സ് വാരിക്കൂട്ടുകയാണ്. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കായി സര്‍ഫറാസ് ഒരുപാട് റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.

സര്‍ഫറാസ് കളിഞ്ഞാല്‍ ഏഴും എട്ടും സ്ഥാനങ്ങളില്‍ ഫിനിഷര്‍മാരുടെ റോളില്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും ഓള്‍റൗണ്ടര്‍ രാമകൃഷ്ണ ഘോഷുമുണ്ടാവും. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തുന്ന താരമാണ് ഘോഷ്. ഇവര്‍ക്കു ശേഷം ബൗളര്‍മാരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുണ്ടാവുക.

അഫ്ഗാനിസ്താന്റെ നൂര്‍ അഹമ്മദായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ഖലീല്‍ അഹമ്മദായിരിക്കും. അദ്ദേഹത്തിനു കൂട്ടായി ഓസ്‌ട്രേലിയയുടെ നതാന്‍ എല്ലിസും ടീമിലുണ്ടാവും.

സിഎസ്‌കെയുടെ സാധ്യതാ 11

സഞ്ജു സാംസണ്‍, ആയുഷ് മാത്രെ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രാമകൃഷ്ണ ഘോഷ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, നതാന്‍ എല്ലിസ്.

Story first published: Thursday, March 12, 2026, 12:53 [IST]
Other articles published on Mar 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+