Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മത്സരമല്ല, ഇത് സ്നേഹം! സഞ്ജു എന്ന മനുഷ്യനോടുള്ള ആരാധന തുറന്നുപറഞ്ഞ് ജിതേഷ് ശർമ്മ, ചർച്ചയായി വാക്കുകൾ

ഇന്ത്യൻ ക്രിക്കറ്റിലെ രണ്ട് മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാർ എന്നതിലുപരി സഞ്ജു സാംസണും ജിതേഷ് ശർമ്മയും തമ്മിലുള്ള ആത്മബന്ധം വെളിവാക്കുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ടി20 ലോകകപ്പിലെ സഞ്ജുവിന്റെ ഐതിഹാസിക പ്രകടനത്തെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയും വാനോളം പുകഴ്ത്തിയിരിക്കുകയാണ് ജിതേഷ്. ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതിരുന്നത് തന്നെ വിഷമിപ്പിച്ചിരുന്നെങ്കിലും തന്റെ അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ അവസാന നാളുകളിൽ കൂടെയുണ്ടാകാൻ സാധിച്ചതാണ് വലുതായി കാണുന്നതെന്നും ജിതേഷ് നേരത്തെ പറഞ്ഞിരുന്നു.

"സഞ്ജു ഒരു അത്ഭുതമാണ്"

സഞ്ജു സാംസണെക്കുറിച്ച് ജിതേഷ് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു: "സഞ്ജു സാംസണെ ഞാൻ ഒരുപാട് ആരാധിക്കുന്നു. ഒരു ക്രിക്കറ്റർ എന്ന നിലയിൽ മാത്രമല്ല, ഒരു നല്ല മനുഷ്യൻ എന്ന നിലയിലും അദ്ദേഹം എനിക്ക് പ്രിയപ്പെട്ടവനാണ്. ഇപ്പോൾ അദ്ദേഹം കൈവരിക്കുന്ന എല്ലാ നേട്ടങ്ങൾക്കും സഞ്ജു അർഹനാണ്. അദ്ദേഹത്തിന് എപ്പോഴും നല്ലത് മാത്രമേ സംഭവിക്കാവൂ എന്ന് ഞാൻ ആഗ്രഹിക്കുന്നു," ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ ജിതേഷ് പറഞ്ഞു. മത്സരബുദ്ധിയേക്കാൾ ഉപരിയായി സഹതാരത്തിന്റെ വിജയത്തിൽ സന്തോഷിക്കുന്ന ജിതേഷിന്റെ ഈ മനസ്സ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

sanju-samson-jitesh-sharma-1

അച്ഛന്റെ അവസാന നാളുകളും ലോകകപ്പും

2026 ലോകകപ്പ് ടീമിൽ ജിതേഷിന് ഇടം ലഭിക്കാത്തത് വലിയ ചർച്ചയായിരുന്നു. എന്നാൽ ആ സമയത്ത് ജിതേഷ് കടന്നുപോയത് വലിയൊരു പ്രതിസന്ധിയിലൂടെയായിരുന്നു. ലോകകപ്പ് ടീമിൽ ഇടം നേടാതിരുന്നത് കൊണ്ടുതന്നെ, ഫെബ്രുവരി ഒന്നിന് തന്റെ പിതാവ് മരിക്കുന്നതിന് മുൻപുള്ള അവസാന ഏഴ് ദിവസങ്ങൾ അദ്ദേഹത്തിനൊപ്പം ചെലവഴിക്കാൻ ജിതേഷിന് സാധിച്ചു. അത് ഒരു അനു​ഗ്രമായി തനിക്ക് തോന്നിയെന്നും അച്ഛനെ പരിചരിക്കാൻ ലഭിച്ച ഒരു അവസരമായി അതിനെ താൻ കാണുന്നു എന്നും ജിതേഷ് മനസ് തുറന്നിരുന്നു.

"ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ ആദ്യമൊന്ന് നിരാശ തോന്നിയിരുന്നു. എന്നാൽ അച്ഛൻ അസുഖബാധിതനായപ്പോൾ എനിക്ക് മനസ്സിലായി, ലോകകപ്പിനേക്കാൾ ഉപരിയായി അച്ഛന് എന്നെയായിരുന്നു ആ സമയത്ത് ആവശ്യം. ആ അവസാന നാളുകളിൽ അദ്ദേഹത്തെ പരിചരിക്കാൻ കഴിഞ്ഞത് ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ എനിക്ക് യാതൊരു ഖേദവുമില്ല," ജിതേഷ് വികാരാധീനനായി പറഞ്ഞു.

പോരാട്ടം തുടരുന്നു

ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് എല്ലാ പിന്തുണയും നൽകിയ ജിതേഷ്, ഇനി ഐപിഎല്ലിൽ ആർസിബിക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. സഞ്ജുവിനെപ്പോലെ തന്നെ ടീമിന് വേണ്ടി ഏത് റോളും ഏറ്റെടുക്കാൻ തയ്യാറുള്ള ജിതേഷിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. 2016ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ജിതേഷ് ഐപിഎല്ലിലേക്ക് കടന്നു വരുന്നത്. എന്നാൽ, മുംബൈയ്ക്കായി ഒരു മത്സരം പോലും കളിക്കാൻ ജിതേഷിനായില്ല. എന്നാൽ, പിൽക്കാലത്ത് പഞ്ചാബിന് വേണ്ടിയും ആർ.സി.ബിക്ക് വേണ്ടിയും ജിതേഷ് മിന്നും പ്രകടനമാണ് കാഴ്ചവെച്ച് വരുന്നത്. പുതിയ സീസണിൽ കഴിഞ്ഞതിലേത് പോലെ മികച്ച ഇന്നിങ്സുകൾ നമുക്ക് ജിതേഷിൽ നിന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, March 14, 2026, 11:27 [IST]
Other articles published on Mar 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+