Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: കിരീടം ന്യൂസിലാന്‍ഡിന്!! ഇന്ത്യക്കായി മിന്നിക്കുക സഞ്ജുവല്ല? അവനെന്ന് ആമിര്‍

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള രണ്ടു പ്രവചനങ്ങള്‍ തുടര്‍ച്ചയായി പാളിയെങ്കിലും പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ വെറുതെയിരിക്കാന്‍ തയ്യാറല്ല. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശപ്പോരിനെ കുറിച്ചും അദ്ദേഹം പ്രവചനം നടത്തിയിരിക്കുകയാണ്.

പാകിസ്താന്‍ ചാനലായ ജിയോന്യൂസ് ഉര്‍ദുവിന്റെ ലോകകപ്പ് ഷോയില്‍ സംസാരിക്കവെയാണ് ഫൈനലില്‍ ജയം ആര്‍ക്കൊപ്പമായിരിക്കുമെന്നും രണ്ടു ടീമുകളിലും ഇംപാക്ടുണ്ടാക്കുന്ന ഓരോ താരങ്ങള്‍ ആരൊക്കെയാവുമെന്നും ആമിര്‍ പ്രവചിച്ചത്. അദ്ദേഹത്തെ കൂടാതെ ഈ ഷോയില്‍ പങ്കെടുത്ത മുന്‍ പാക് താരങ്ങളായ റാഷിദ് ലത്തീഫ്, അഹമ്മദ് ഷഹ്‌സാദ് തുടങ്ങിയവരും പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്.

MOHAMMAD AMIR T20 WC 2026

ഇന്ത്യ തോല്‍ക്കും

നിലവിലെ ചാപ്യന്‍മാരായ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലാന്‍ഡ് ടി20 ലോകകപ്പില്‍ ജേതാക്കളാവുമെന്നാണ് മുഹമ്മദ് ആമിറിന്റെ പ്രവചനം. നേരത്തേ സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോടും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോടും ഇന്ത്യ പരാജയപ്പെടുമെന്ന് പ്രവചിച്ചയാളാണ് അദ്ദേഹം. ഇവ രണ്ടും ദയനീയമായി പാളുകയും ചെയ്തു. ഇപ്പോഴിതാ ഫൈനലിലും ഇന്ത്യ ജയിക്കില്ലെന്നാണ് ആമിര്‍ ആവര്‍ത്തിക്കുന്നത്.

റണ്‍ചേസിനു പേരുകേട്ട പിച്ചാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലേത്. അതുകൊണ്ടു ഫൈനലില്‍ ടോസ് ജയിക്കുന്നവര്‍ ബൗളിങ് തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത. ഫൈനലില്‍ ടോസിനു ശേഷം ന്യൂസിലാന്‍ഡ് ബൗളിങെടുത്താല്‍ ആരു ജയിക്കുമെന്നാണ് ആമിറിനോടു ഷോയുടെ ആങ്കര്‍ ചോദിച്ചത്.

അല്‍പ്പസമയം ആലോചിച്ച ശേഷം ന്യൂസിലാന്‍ഡെന്നായിരുന്നു അദ്ദേഹത്തിന്റെ ഉ്ത്തരം. പിന്നാലെ റാഷിദ് ലത്തീഫ്, അഹമ്മദ് ഷഹ്‌സാദ് എന്നിവരോടും വിജയികളെ പ്രവചിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ആമിറിന്റെ പ്രവചനത്തോടു യോജിക്കാന്‍ രണ്ടു പേരും തയ്യാറായില്ല. ന്യൂസിലാന്‍ഡ് ആദ്യം ബൗള്‍ ചെയ്താലും ഇന്ത്യ തന്നെയാവും ജയിക്കുകയെന്നാണ് ലത്തീഫും ഷഹ്‌സാദും പ്രവചിച്ചത്.

ടോസിനു ശേഷം ഇന്ത്യന്‍ ടീം ഇനി ബൗളിങാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ആരു ജയിക്കുമെന്നായിരുന്നു ആങ്കറുടെ അടുത്ത ചോദ്യം. രണ്ടു ടീമുകളുയെയും ബാറ്റിങ് മികച്ചതാണെങ്കിലും ബൗളിങില്‍ ന്യൂസിലാന്‍ഡാണ് കൂറേക്കൂടി ഫോമിലെന്നു ആമിര്‍ പറഞ്ഞു. ജസ്പ്രീത് ബുംറയെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയുടെ മറ്റാരും അത്ര മികച്ച ബൗളിങല്ല കാഴ്ചവയ്ക്കുന്നതെന്നും മുന്‍ പാക് പേസര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ടീം ആദ്യം ബൗളിങെടുത്താലുംന്യൂസിലാന്‍ഡാണ് ഫൈനല്‍ ജയിക്കുകയെന്നാണ് ആമിര്‍ ഉറപ്പിച്ച് പറഞ്ഞത്. പക്ഷെ ലത്തീഫും ഷഹ്‌സാദും വീണ്ടും ആമിറിന്റെ പ്രവചനത്തോടു യോജിച്ചില്ല. ഇന്ത്യ തന്നെയാവും ഫൈനലില്‍ ജയിക്കുകയെന്നാണ് രണ്ടു പേരും വീണ്ടും പറഞ്ഞത്.

HARDIK PANDYA T20 WC 2026

ഇംപാക്ട് പ്ലെയറാവുകയാര്?

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഫൈനലില്‍ ഏറ്റവുമധികം ഇംപാക്ടുണ്ടാക്കാന്‍ സാധ്യതയുള്ള രണ്ടു ടീമുകളിലെയും ഓരോ താരങ്ങളെ തിരഞ്ഞെടുക്കുകയെന്ന ചാലഞ്ചാണ് മൂന്നു പേര്‍ക്കും അടുത്തതായി നല്‍കിയത്. ഇതുവരെ കടുപ്പമാണെന്നായിരുന്നു മുഹമ്മദ് ആമിറിന്റെ ആദ്യ പ്രതികരണം.

ന്യൂസിലാന്‍ഡ് ടീമില്‍ മിച്ചെല്‍ സാന്റ്‌നറായിരിക്കും കൂടുതല്‍ ഇംപാക്ടുണ്ടാക്കുകയെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ മാന്‍ ഓഫ് ദി മാച്ചാവുമെന്നൊന്നും എനിക്കു പറയാന്‍ കഴിയില്ല. ഇന്ത്യന്‍ ടീമിലേക്കു വന്നാല്‍ കൂടുതല്‍ ഇംപാക്ടുണ്ടാക്കുന്നയാള്‍ ഹര്‍ദിക് പാണ്ഡ്യയുമായിരിക്കുമെന്നും ആമിര്‍ വ്യക്തമാക്കി.

എന്നാല്‍ പാകിസ്താന്റെ മുന്‍ വിക്കറ്റ്കീപ്പറായ റഷീദ് ലത്തീഫ് മറ്റു രണ്ടു പേരെയാണ് ഇംപാക്ടുണ്ടാക്കുന്ന താരങ്ങളായി ചൂണ്ടിക്കാട്ടിയത്. ഇന്ത്യന്‍ നിരയില്‍ ഇഷാന്‍ കിഷനും ന്യൂസിലാന്‍ഡ് ടീമില്‍ ഡാരില്‍ മിച്ചെലുാമായിരിക്കും ഇംപാക്ടുണ്ടാക്കുകയെന്നാണ് ലത്തീഫിന്റെ പ്രവചനം.

മറ്റൊരു പാകിസ്താന്‍ താരവും മുന്‍ ഓപ്പണറുമായ അഹമ്മദ് ഷഹ്‌സാദ് തിരഞ്ഞെടുത്തത് അഭിഷേക് ശര്‍മയെയും ലോക്കി ഫെര്‍ഗൂസനെയുമാണ്. മിച്ചെല്‍ സാന്റ്‌നറും ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന താരം തന്നെ കാരണം ബാറ്റിങിലും ബൗളിങിലും സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു കഴിയും.

എങ്കിലും കൂടുതല്‍ ഇംപാക്ടുണ്ടാക്കുന്നത് ഫെര്‍ഗൂസനായിരിക്കും. കാരണം ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ ഫെര്‍ഗൂസന്‍ നാലു വിക്കറ്റുകളെങ്കിലും വീഴ്‌ത്തേണ്ടി വരുമെന്നും ഷഹ്‌സാദ് നിരീക്ഷിച്ചു.

Story first published: Sunday, March 8, 2026, 13:44 [IST]
Other articles published on Mar 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+