
ചേതേശ്വര്‍ പുജാര (91),വിരാട് കോലി (45) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് മൂന്നാം ദിനം നിര്‍ണ്ണായകമായത്. രോഹിത് ശര്‍മയും (59) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത് പുജാര തന്നെയാണ്. 180 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറി ഉള്‍പ്പെടെ 91 റണ്‍സുമായാണ് പുജാര ക്രീസില്‍ തുടരുന്നത്. രണ്ട് വര്‍ഷത്തോളമായി അദ്ദേഹം മോശം ഫോമിലായിരുന്നു. വലിയൊരു ഇടവേളക്ക് ശേഷമാണ് പുജാരയില്‍ നിന്ന് ഇത്തരമൊരു പ്രകടനം ഉണ്ടായിരിക്കുന്നത്.
Also Read: INDvENG: രണ്ടാമിന്നിങ്‌സില്‍ കോലി ആളാകെ മാറി- ബാറ്റിങിലെ വ്യത്യാസം ചൂണ്ടിക്കാട്ടി സല്‍മാന്‍ ഭട്ട്

പുജാരയെ വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ചിരിക്കുകയാണ്. ഇന്ത്യയുടെ മുന്‍ താരം ദീപ് ദാസ്ഗുപ്തയും പുജാരയുടെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ്. 'ഇത് ചേതേശ്വര്‍ പുജാര 2.0 ആണ്. ഇത് അതേ പുജാരയാണ്. കഴിഞ്ഞ മത്സരങ്ങളില്‍ കണ്ട അവന്റെ സാങ്കേതികതയില്‍ അധികം മാറ്റങ്ങളില്ല. ഒരു ചെറിയ ഫ്‌ളിക്കോ ഷോട്ടോ മതി മാനസിക നില മാറാന്‍. വ്യത്യസ്തനായ താരത്തെപ്പോലെയാണ് അവന്റെ പ്രകടനം തോന്നിയത്.
Also Read: IND vs ENG: 'വിചിത്രം', അംപയര്‍ റിഷഭിനോട് എന്തിന് അങ്ങനെ പറഞ്ഞു? ചോദ്യമുയര്‍ത്തി ഗവാസ്‌കര്‍

പുജാര റണ്‍സ് നേടുന്നത് കാണുമ്പോള്‍ വളരെ വളരെ സന്തോഷമുണ്ട്. ഏറെ നാളുകളായി പുജാര പുള്‍ ഷോട്ട് കളിക്കുന്നതോ ബാക്ക് ഫൂട്ട് പഞ്ച് ചെയ്യുന്നതോ കണ്ടിട്ടില്ല.വാക്കുകള്‍കൊണ്ട് പറയുന്നതിനെക്കാള്‍ നല്ലത് പ്രകടനം കൊണ്ട് കാട്ടുന്നതാണ്. മാനസിക നില മാറ്റി പോസിറ്റീവായി കളിക്കുക. ഇവിടെ ഇരുന്ന് പറയുന്നതുപോലെ എളുപ്പമല്ല ഇറങ്ങി കളിക്കുന്നത്. എന്നാല്‍ അവനത് കളിച്ച് തെളിയിച്ചിരിക്കുകയാണ്'-ദീപ് ദാസ്ഗുപ്ത പറഞ്ഞു.
Also Read: IND vs ENG: 'നാലാം ദിനം ഇന്ത്യ ആദ്യം മറികടക്കേണ്ടത് ആ വെല്ലുവിളി'- രോഹിത് ശര്‍മ പറയുന്നു

മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദും പുജാരയുടെ പ്രകടനത്തെ പ്രശംസിച്ചു. 'ഒരു സമയത്ത് തുടര്‍ച്ചയായി വിമര്‍ശനം നേരിട്ടിരുന്ന താരമാണവന്‍. എന്നാല്‍ എന്തൊരു പ്രകടനമാണ് നടത്തിയത്. അസാമാന്യ ശ്രദ്ധയും മാനസിക കരുത്തും പുജാര കാട്ടി. താന്‍ സവിശേഷനായ താരമാണെന്ന് ഒരിക്കല്‍ കൂടി പുജാര തെളിയിച്ചു. തന്റെ സ്വാഭാവിക ശൈലിയെ നന്നായി ഉപയോഗപ്പെടുത്തി'-വെങ്കിടേഷ് പ്രസാദ് ട്വിറ്ററിലൂടെ പ്രശംസിച്ചു.
Also Read: IND vs ENG: റൂട്ട് സെഞ്ച്വറി നേടിയോ ഇല്ലെയോ എന്നത് പ്രശ്‌നമല്ല, മത്സരഫലത്തിലാണ് കാര്യം- മുഹമ്മദ് ഷമി

മോശം ഫോമിലായത് മുതല്‍ വലിയ വിമര്‍ശനങ്ങളാണ് പുജാര നേരിട്ടത്. ടീമിലെ സ്ഥാനം വരെ അദ്ദേഹത്തിന് നഷ്ടമായേക്കുമെന്ന അവസ്ഥയായിരുന്നു മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സ് വരെ ഉണ്ടായിരുന്നത്. ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്‍സെടുത്ത് പുറത്തായതോടെ പുജാരക്കെതിരേ വിമര്‍ശനം കൂടുതല്‍ ശക്തമായിരുന്നു. ഇത് അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് പരമ്പരയായി മാറാനുള്ള സാധ്യതകളും ഉയര്‍ന്നിരുന്നു. അവിടെ നിന്നാണ് പുജാര എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കുന്ന പ്രകടനവുമായി തിരിച്ചെത്തിയത്.
Also Read: IND vs ENG: ഇഷാന്തിന് പൂര്‍ണ്ണ ഫിറ്റ്‌നസില്ല, എന്നിട്ടും കളിപ്പിച്ചു, കോലിയുടെ പിടിവാശിയോ? വിമര്‍ശനം

Also Read: IND vs ENG: വിമര്‍ശിക്കണോ അതോ പിന്തുണക്കണോ? ഇന്ത്യയുടെ 'വീരനായകന്‍' അര്‍ഹിക്കുന്നതെന്ത്?
പുജാരയുടെ കരിയറിലെ ഏറ്റവും വലിയ അധ്യായങ്ങളിലൊന്നാണ് ഈ പ്രകടനമെന്നും ദാസ്ഗുപ്ത പറഞ്ഞു.ഇത്തരത്തില്‍ ബാറ്റിങ് തുടരനായാല്‍ അടുത്ത മൂന്ന് നാല് വര്‍ഷത്തേക്കെങ്കിലും അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വരില്ലെന്നും ദീപ് ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാലാം ദിനത്തിലെ പുജാരയുടെ പ്രകടനവും നിര്‍ണ്ണായകമാവും. പുജാര എത്ര നേരം ക്രീസില്‍ തുടരുന്നു എന്നത് മത്സര ഫലത്തില്‍ നിര്‍ണ്ണായക സ്വാധീനമാവും.


Click it and Unblock the Notifications