വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'കപ്പടിക്കണോ? ഈ താരങ്ങള്‍ ഫോമിലേക്കെത്തണം', എട്ട് ടീമുകളുടെയും മാച്ച് വിന്നര്‍മാരിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന സീസണിന്റെ ആദ്യ പാദം പിന്നിട്ടതിന് പിന്നാലെ താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. രണ്ടാം പാദം നടത്താന്‍ ഇന്ത്യയിലെ കോവിഡ് സാഹചര്യത്തില്‍ സാധിക്കാത്തതിനാലാണ് യുഎഇയിലേക്ക് വേദി മാറ്റിയത്.

 IPL: 2022 ല്‍ രണ്ട് ടീമുകള്‍ക്കൂടി, ബിസിസിഐ ലക്ഷ്യം 5000 കോടി, കേരളത്തില്‍ നിന്ന് ടീമുണ്ടാകുമോ? IPL: 2022 ല്‍ രണ്ട് ടീമുകള്‍ക്കൂടി, ബിസിസിഐ ലക്ഷ്യം 5000 കോടി, കേരളത്തില്‍ നിന്ന് ടീമുണ്ടാകുമോ?

1

ആദ്യ പാദത്തിലെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ യുഎഇയിലേക്ക് വേദി മാറുന്നതോടെ പോയിന്റ് പട്ടികയും മാറിമറിയാനുള്ള സാധ്യത ഏറെയാണ്. 2020ല്‍ യുഎഇയിലായിരുന്നു ഐപിഎല്‍ നടന്നത്. കിരീടം ചൂടിയത് മുംബൈ ഇന്ത്യന്‍സുമാണ്.സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായതും യുഎഇയിലാണ്.

Also Read: IND vs ENG: ടീമിലെത്തേണ്ടത് വിഹാരിയോ സൂര്യകുമാറോ അല്ല, മായങ്ക് അഗര്‍വാള്‍, കാരണങ്ങളറിയാം

2

ഡല്‍ഹി 2020ല്‍ ഫൈനലില്‍ കളിച്ചിരുന്നു. ഇത്തവണയും മികച്ച പ്രകടനമാണ് നടത്തുന്നത്. കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരക്കാര്‍ തന്നെയാണ്. എന്നാല്‍ 2021 സീസണില്‍ കപ്പടിക്കണമെങ്കില്‍ എല്ലാ ടീമിലെയും ചില താരങ്ങള്‍ ഫോമിലേക്കെത്തേണ്ടതായുണ്ട്. കിരീട നേട്ടത്തില്‍ സുപ്രധാന പങ്കുവഹിക്കേണ്ട എട്ട് ടീമുകളുടെയും മാച്ച് വിന്നര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IPL: ധോണിക്കും അബദ്ധം പറ്റും! സിഎസ്‌കെയുടെ അഞ്ചു വലിയ മണ്ടത്തരങ്ങള്‍

എംഎസ് ധോണി (സിഎസ്‌കെ)

എംഎസ് ധോണി (സിഎസ്‌കെ)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകവാവുന്നത് എംഎസ് ധോണിയുടെ പ്രകടനമാണ്. 2020ല്‍ പ്ലേ ഓഫ് കാണാനാവാതെ സിഎസ്‌കെ പുറത്തായപ്പോള്‍ ധോണിയുടെ ബാറ്റിങ് നിരാശപ്പെടുത്തുന്നതായിരുന്നു. 14 മത്സരത്തില്‍ നിന്ന് 200 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. 116 മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. മധ്യനിരയില്‍ ധോണിയുടെ ഫോം സിഎസ്‌കെയ്ക്ക് ഇത്തവണ നിര്‍ണ്ണായകമാണ്. ഇതിനോടകം യുഎഇയില്‍ സിഎസ്‌കെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. പരിശീലനത്തില്‍ സിഎസ്‌കെയ്ക്കായി ധോണി വമ്പന്‍ സിക്‌സറുകള്‍ പറത്തുന്നുണ്ട്. 2019ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. ധോണിയുടെ അവസാന ഐപിഎല്ലായി ഈ സീസണ്‍ മാറാനും സാധ്യതയുണ്ട്.

Also Read: എക്കാലത്തെയും മികച്ച ഏകദിന 11 തിരഞ്ഞെടുത്ത് ഷക്കീബ്, രോഹിത്തിന് ഇടമില്ല, മൂന്ന് ഇന്ത്യക്കാര്‍

യുസ്‌വേന്ദ്ര ചഹാല്‍ (ആര്‍സിബി)

യുസ്‌വേന്ദ്ര ചഹാല്‍ (ആര്‍സിബി)

കന്നിക്കിരീടം സ്വപ്‌നം കാണുന്ന ആര്‍സിബി ആദ്യ പാദം പിന്നിടുമ്പോള്‍ മൂന്നാം സ്ഥാനത്തുണ്ട്. വിരാട് കോലി,ദേവ്ദത്ത് പടിക്കല്‍,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം ആര്‍സിബിക്കായി തിളങ്ങി. എന്നാല്‍ രണ്ടാം പാദത്തില്‍ നിര്‍ണ്ണായകമാവാന്‍ സാധ്യത യുസ് വേന്ദ്ര ചഹാലിന്റെ സ്പിന്‍ ബൗളിങ്ങാണ്. 2020ല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചഹാല്‍ കാഴ്ചവെച്ചത്. നന്നായി റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. യുഎഇയില്‍ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവുന്ന പിച്ചാണ്. രണ്ടാം പാദത്തില്‍ ചഹാലിന് എത്രത്തോളം മികവ് കാട്ടാനാവുമെന്നതിനെ അനുസരിച്ചാവും ആര്‍സിബിയുടെ സാധ്യതകളും.

Also Read: IND vs ENG: ഓവലില്‍ ഇന്ത്യ ജയിച്ചിട്ട് 50 വര്‍ഷം, ചരിത്രം രചിക്കുമോ കോലി? പ്രധാന റെക്കോഡുകളറിയാം

ശുഭ്മാന്‍ ഗില്‍ (കെകെആര്‍)

ശുഭ്മാന്‍ ഗില്‍ (കെകെആര്‍)

ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം കെകെആറിന് നിര്‍ണ്ണായകമാണ്. 2020 സീസണില്‍ 440 റണ്‍സ് നേടിയെങ്കിലും ശുഭ്മാന്റെ സ്‌ട്രൈക്കറേറ്റ് 120 റണ്‍സില്‍ താഴെയാണ്. 2021 സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് 132 റണ്‍സാണ് ഗില്‍ നേടിയത്. 120ന് താഴെയായിരുന്നു ആദ്യ പാദത്തിലെയും പ്രകടനം. ഓപ്പണിങ്ങില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ഗില്‍. എന്നാല്‍ പരിക്കേറ്റ് വിശ്രമത്തിന് ശേഷമാണ് താരം ഐപിഎല്‍ കളിക്കാനെത്തുന്നത്. ഗില്ലിന്റെ ബാറ്റിങ് പ്രകടനം കെകെആറിന്റെ പ്ലേ ഓഫ് സാധ്യതകളില്‍ നിര്‍ണ്ണായകമാവും.

Also Read: INDvENG: ഏഷ്യക്കാരന്റെ എല്ലാ ദൗര്‍ബല്യവും കോലിക്കുണ്ട്, സ്വിങ്ങില്‍ തിളങ്ങാനാവില്ല- ആക്വിബ് ജാവേദ്

ക്രിസ് ഗെയ്ല്‍ (പഞ്ചാബ് കിങ്‌സ്)

ക്രിസ് ഗെയ്ല്‍ (പഞ്ചാബ് കിങ്‌സ്)

കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് പഞ്ചാബിന്റെ എല്ലാ പ്രതീക്ഷകളും. ആദ്യ പാദത്തിനിടെ രാഹുലിനേറ്റ പരിക്ക് ടീമിന് വലിയ തിരിച്ചടി നല്‍കി. ആദ്യ പാദം പിന്നിടുമ്പോള്‍ ആറാം സ്ഥാനത്താണ് പഞ്ചാബ്. പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കുന്നത് ക്രിസ് ഗെയ്‌ലിന്റെ പ്രകടനമാവും. 2020ല്‍ 40ന് മുകളില്‍ ശരാശരിയിലായിരുന്നു ഗെയ്‌ലിന്റെ പ്രകടനം.2021 സീസണിന്റെ ആദ്യ പാദത്തില്‍ 178 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ഒരു അര്‍ധ സെഞ്ച്വറി പോലും ഇതിലില്ല. 133 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ഗെയ്ല്‍ നടത്തുന്ന വെടിക്കെട്ട് ബാറ്റിങ് പഞ്ചാബിന്റെ വിധി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കും.

Also Read: INDvENG: ഇനി നാലു പേസര്‍മാര്‍ വേണ്ട, ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റം വേണമെന്ന് അക്മല്‍

രാഹുല്‍ തെവാത്തിയ (രാജസ്ഥാന്‍ റോയല്‍സ്)

രാഹുല്‍ തെവാത്തിയ (രാജസ്ഥാന്‍ റോയല്‍സ്)

ആദ്യ പാദം പിന്നിടുമ്പോള്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സുള്ളത്. രണ്ടാം പാദത്തില്‍ സൂപ്പര്‍ താരങ്ങളായ ജോസ് ബട്‌ലറും ജോഫ്രാ ആര്‍ച്ചറും ബെന്‍ സ്റ്റോക്‌സും ഒന്നുമില്ലാതെ ഇറങ്ങുന്ന രാജസ്ഥാന് രണ്ടാം പാദത്തില്‍ ശക്തമായ പോരാട്ടം നടത്തിയാലേ പ്ലേ ഓഫില്‍ ഇടം പിടിക്കാനാവു. സ്പിന്‍ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയുടെ പ്രകടനമാവും രാജസ്ഥാന് നിര്‍ണ്ണായകമാവുക. 2020 സീസണില്‍ 40 ന് മുകളില്‍ ശരാശരിയിലും 140ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലും 255 റണ്‍സാണ് അദ്ദേഹം നേടിയത്. 10 വിക്കറ്റും സ്വന്തം പേരിലാക്കി. ഈ ഓള്‍റൗണ്ട് പ്രകടനം രണ്ടാം പാദത്തിലും തെവാത്തിയക്ക് ആവര്‍ത്തിക്കാനായാല്‍ രാജസ്ഥാന്‍ രക്ഷപെട്ടു.

Also Read: IND vs ENG: 'രവീന്ദ്ര ജഡേജ വേണ്ട', ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ച് ബ്രാഡ് ഹോഗ്

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

ഡേവിഡ് വാര്‍ണര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

2021 സീസണിന്റെ ആദ്യപാദത്തിലെ മോശം പ്രകടനത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ആദ്യ പാദത്തിന് ശേഷം അവസാന സ്ഥാനത്തുള്ള വാര്‍ണറുടെ പ്രകടനം രണ്ടാം പാദത്തില്‍ ഹൈദരാബാദിന് നിര്‍ണ്ണായകമാവും. 32 ശരാശരിയില്‍ 193 റണ്‍സാണ് ആദ്യ പാദത്തില്‍ വാര്‍ണര്‍ നേടിയത്. യുഎഇയില്‍ മികച്ച റെക്കോഡുള്ള വാര്‍ണര്‍ക്ക് ഫോമിലേക്കുയരാനായാല്‍ മാത്രമെ ഹൈദരാബാദിന് പ്രതീക്ഷയുള്ളു.

Also Read: ഇംഗ്ലണ്ടിനെ ഇന്ത്യ മാതൃകയാക്കൂ, ഫോമില്ലെങ്കില്‍ ഒഴിവാക്കൂ- പുറത്തുപോവേണ്ടത് രഹാനെയെന്നു വോന്‍

കഗിസോ റബാദ (ഡല്‍ഹി ക്യാപിറ്റല്‍സ്)

കഗിസോ റബാദ (ഡല്‍ഹി ക്യാപിറ്റല്‍സ്)

നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ടാംപാദത്തില്‍ കിരീടത്തിലേക്കെത്താന്‍ കഗിസോ റബാദയുടെ പ്രകടനം നിര്‍ണ്ണായകമാവും. 2020ലെ പര്‍പ്പിള്‍ ക്യാപിന് ഉടമയായിരുന്നു റബാദ. യുഎഇയില്‍ തിളങ്ങാന്‍ റബാദയുടെ ബൗളിങ് ശൈലികൊണ്ട് സാധിക്കും. അതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ റബാദയുടെ ബൗളിങ്ങിലാണ് ഡല്‍ഹിയുടെ പ്രതീക്ഷ. ആന്‍ റിച്ച് നോക്കിയേയുടെ പ്രകടനവും നിര്‍ണ്ണായകമാണ്.

Also Read: INDvENG: രഹാനെയെ രക്ഷിക്കാന്‍ ശാസ്ത്രിക്കേ കഴിയൂ, വഴി ഉപദേശിച്ച് മുന്‍ സ്പിന്നര്‍

ഹര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

ഹര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

ഹാട്രിക് കിരീടം തേടിയിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിലാണ് പ്രതീക്ഷ.സമീപകാലത്ത് മോശം ഫോമിലാണെങ്കിലും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. 2020ല്‍ 35.12 ശരാശരിയിലും 179 സ്‌ട്രൈക്കറേറ്റിലുമായിരുന്നു ഹര്‍ദിക്കിന്റെ വെടിക്കെട്ട്. എന്നാല്‍ 2021 സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് 52 റണ്‍സ് മാത്രമാണ് ഹര്‍ദിക്കിന് നേടാനായത്. 120ല്‍ താഴെയായിരുന്നു സ്‌ട്രൈക്കറേറ്റ്. അതിനാല്‍ത്തന്നെ ഹര്‍ദിക്കിന്റെ പ്രകടനം രണ്ടാം പാദത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

Story first published: Tuesday, August 31, 2021, 16:13 [IST]
Other articles published on Aug 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X