Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയെ ആ ട്രിക്ക് പഠിപ്പിച്ചത് ഞാന്‍!! യുഎഇയുടെ പാക് പേസര്‍ പറയുന്നതിങ്ങനെ, സംഭവമറിയാം

ആധുനിക ക്രിക്കറ്റില്‍ ബൗളര്‍മാരിലെ കിങെന്ന വിശേഷണം ഒരാള്‍ അര്‍ഹിക്കുന്നുണ്ടെങ്കില്‍ അതു ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ്. ഫോര്‍മാറ്റ് ഏതു തന്നെയാണെങ്കിലും ബൗളിങില്‍ അദ്ദേഹത്തെ പോലെ ഇംപാക്ടുണ്ടാക്കുന്ന താരം വേറെയില്ലെന്നു തന്നെ പറയാം.

വിക്കറ്റുകളെടുക്കാനും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും കളിയുടെ ഏതു ഘട്ടത്തിലും പന്തേല്‍പ്പിക്കാവുന്ന മറ്റൊരു ബൗളര്‍ വേറെയില്ലെന്നു തന്നെ പറയാം. ഒരോവറിലെ ആറു ബോളും വ്യത്യസ്തമായി എറിഞ്ഞ് ക്രീസിലുള്ള ബാറ്ററുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതില്‍ ബുംറയോളം മിടുക്ക് അധികം പേര്‍ക്കില്ല. മറ്റു ബൗളര്‍മാരില്‍ നിന്നും അദ്ദേഹത്തെ സ്‌പെഷ്യലാക്കി മാറ്റുന്നതും ഇതാണ്.

bumrah zahoor khan

ഇപ്പോഴിതാ ബുംറയെ ഒരു തന്ത്രം പഠിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി രംഗത്തു വന്നിരിക്കുകയാണ് യുഎഇയുടെ പാക് വംശജനായ ഫാസ്റ്റ് ബൗളര്‍ സഹൂര്‍ ഖാന്‍. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ബുംറ തന്നില്‍ നിന്നും പഠിച്ചെടുത്ത ഒരു ട്രിക്കിനെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

ബുംറയെ സഹായിച്ചതെങ്ങനെ?

ഒരു പാകിസ്താന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ജസ്പ്രീത് ബുംറയെ ബൗളിങില്‍ താന്‍ സഹായിച്ച കാര്യത്തെ കുറിച്ച് സഹൂര്‍ഹൂര്‍ ഖാന്‍ വെളിപ്പെടുത്തിയത്. ഐപിഎല്ലില്‍ കളിക്കുന്നതിനു വേണ്ടി മുംബൈ ഇന്ത്യന്‍സ് ടീമിനോടൊപ്പം ജസ്പ്രീത് ബുംറ മുമ്പ് യുഎഇയില്‍ വന്നിരുന്നു.

ട്രെന്റ് ബോള്‍ട്ടും ഓസ്‌ട്രേലിയയുടെ നതാന്‍ കോള്‍ട്ടര്‍ലൈന്‍ എന്നീ ഫാസ്റ്റ് ബൗളര്‍മാരും മുംബൈ സംഘത്തിലുണ്ടായിരുന്നു. സപ്തംബറിലോ മറ്റോയാണ് അന്നു ഐപിഎല്‍ നടന്നതെന്നാണ് ഓര്‍മ.

ആ സമയത്തു യുഎഇയില്‍ കനത്ത ചൂടുമായിരുന്നു. മുംബൈ ടീം അവരുടെ ക്യാംപിലേക്കു പരിശീലനത്തിനായു എന്നെയും വിളിച്ചിരുന്നു. സഹീര്‍ ഖാനും റോബിന്‍ സിങുമടക്കമുള്ളവര്‍ മുംബൈ കോച്ചിങ് സംഘത്തിലുമുണ്ടായിരുന്നു. അവര്‍ക്കു എന്നെ അറിയാമായിരുന്നു,

കാരണം ടി10 ലീഗില്‍ ഒരോവര്‍ മെയ്ഡനെറിഞ്ഞ ശേഷം ഞാന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യത്തേത് ഒരു യോര്‍ക്കറും അടുത്ത അഞ്ചെണ്ണം യോര്‍ക്കറുമായിരുന്നു. അന്നു ഞാന്‍ മുംബൈ ക്യാംപിലെത്തിയപ്പോള്‍ സഹീറിനൊപ്പം രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവരും ടേബിളിന് ചുറ്റുമിരുന്നു. ടി20 ലീഗില്‍ മെയ്ഡനാക്കിയ നിന്റെ സ്ലോ ബോളുകളുടെ വീഡിയോ കാണിക്കാമോയെന്നു സഹീര്‍ ആവശ്യപ്പെട്ടു.

യൂട്യൂബിലെ ആ വീഡിയോ കണ്ട ശേഷം ബുംറ ശരിക്കും അമ്പരന്നു. അദ്ദേഹം വളരെ ആശ്ചര്യത്തോടെയാണ് അതു കണ്ടത്. നിങ്ങള്‍ എങ്ങനെയാണ് ഈ രീതിയില്‍ എറിയുന്നതെന്നും ബുംറ ചോദിച്ചു. അതു സ്ലോ ബോളുകളാണെന്നു ഞാന്‍ പറഞ്ഞു.നിങ്ങള്‍ ആ ഓവര്‍ മെയ്ഡനാക്കിയോ എന്നും ആശ്ചര്യത്തോടെ അദ്ദേഹം വീണ്ടും ചോദിച്ചു.

Jasprir Bumrah

ഈ ലെന്‍ഡ്ല്‍ സിമ്മണ്‍സ് കഴിഞ്ഞ ലോകകപ്പില്‍ എനിക്കെതിരേ ഒരുപാട് റണ്‍സടിച്ചയാളാണ്. നിങ്ങളെങ്ങനെയാണ് ഈ തരത്തില്‍ സ്ലോ ബോളുകളെറിയുന്നതെന്നും ബുംറ ചോദിക്കുകയായിരുന്നു. ഒരേ ആക്ഷനില്‍, ഒരേ ഗ്രിപ്പിലാണ് ഇങ്ങനെ എറിയുന്നതെന്നും പറഞ്ഞു. ഇതെങ്ങനെ സാധിക്കുമെന്നു അദ്ദേഹം ചോദിച്ചപ്പോള്‍ പരിശീലനത്തിനിടെ പറഞ്ഞു തരാമെന്നായിരുന്നു എന്റെ മറുപടി.

അടുത്ത പരിശീലന സെഷനില്‍ ആ ഗ്രിപ്പ് എങ്ങനെയാണെന്നു ഒന്ന് കാണിച്ചു തരൂയെന്നും ബുംറ ആവശ്യപ്പെട്ടു. പരിശീലനത്തിനിടെ ഞാന്‍ ബൗള്‍ ചെയ്യവെ ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ടുമുണ്ടായിരുന്നു. ഞാന്‍ സ്ലോ ബോള്‍ എറിയുന്നതിനെ കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചു മനസിലാക്കി.

രണ്ട്- മൂന്ന് ദിവസം കഴിഞ്ഞ് നെറ്റ്‌സില്‍ ബുംറയ്‌ക്കൊപ്പം ഞാന്‍ പന്തെറിയവെ ആ സ്ലോ ബോളിനു പിന്നിലെ രഹസ്യം അദ്ദേഹം ചോദിക്കുകയയായിരുന്നു. ബൗളിങ് ആക്ഷന്‍ മാറ്റാതെ ഗ്രിപ്പില്‍ മാത്രം വ്യത്യാസമുണ്ടാക്കി സ്ലോ ബോളുകളെറിയുന്നത് എങ്ങനെയണെന്നായിരുന്നു ബുംറയ്ക്ക് അറിയേണ്ടിയിരുന്നത്.

ഞാന്‍ പറഞ്ഞു കൊടുത്തതു പോലെ ബൗള്‍ ചെയ്ത ശേഷം ഇതു വേറെ ലെവല്‍ ഐറ്റമാണല്ലോ എന്നായിരുന്നു ബുംറയുടെ പ്രതികരണം. ലോകോത്തര ബൗളറായിട്ടും എന്നെ പോലെ ഒരാളില്‍ നിന്നും അദ്ദേഹം ഇതു ചോദിച്ചു മനസ്സിലാക്കിയപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും സഹൂര്‍ ഖാന്‍ വിശദമാക്കി.

Story first published: Wednesday, March 11, 2026, 15:46 [IST]
Other articles published on Mar 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+