Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ടേണിങ് പോയിന്റ് സഞ്ജുവിന്റെ ആ ഇന്നിങ്‌സ്!! അതോടെ ടീമാകെ മാറി, ഗംഭീര്‍ പറയുന്നു

ഒരു വര്‍ഷത്തിനിടെ ടീം ഇന്ത്യയെ വീണ്ടുമൊരു ഐസിസി ട്രോഫിയിലേക്കു നയിച്ചിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍. കഴിഞ്ഞ വര്‍ഷം ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യ മുത്തമിട്ടത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. ഇപ്പോഴിതാ ടി20 ലോകകപ്പിലും ടീമിനെ ഗംഭീര്‍ ജേതാക്കളാക്കിയിരിക്കുകയാണ്.

മുമ്പുണ്ടായിരുന്ന മറ്റൊരു പരിശീലകനും ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ രണ്ടു ഐസിസി ട്രോഫികള്‍ നേടിത്തരാന്‍ കഴിഞ്ഞിട്ടില്ലെന്നതും എടുത്തു പറയേണ്ടത്. ഇത്തവണ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറ്റവും വലിയ ടേണിങ് പോയിന്റ് എന്താണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ഗംഭീര്‍.

SURYA GAMBHIR

അപ്രതീക്ഷിത നേട്ടം

ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ഒരു ലോകകപ്പ് സ്വന്തമാക്കാന്‍ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നാണ് ഗൗതം ഗംഭീര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ടീമിന്റെ ലോകകപ്പ് വിജയത്തിനു ശേഷം ജിയോഹോട്‌സ്റ്റാറിനോടു സംസാരിക്കവെയാണ് അദ്ദേഹം മനസ്തുറന്നത്.

'ലോകകപ്പ് നേട്ടമൊന്നും പരിശീലകന്റെ റോളില്‍ ഞാന്‍ ഒരിക്കലും ആലോചിച്ചിരുന്നില്ല. ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായി പ്രവര്‍ത്തിക്കാനുള്ള അവസരം പോലും ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതുമല്ല.

കാരണം വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യന്‍ ജഴ്‌സിയണിയുന്നതോ, അല്ലെങ്കില്‍ രാജ്യത്തിനു വേണ്ടി സ്‌പെഷ്യലായി എന്തെങ്കിലും ചെയ്യുന്നതോ ശരിക്കുമൊരു ബഹുമതി തന്നെയാണ്'- ഗംഭീര്‍ വ്യക്തമാക്കി.

അഗ്രസീവ് സമീപനം

ടി20 ഫോര്‍മാറ്റില്‍ ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വന്നതിനു ശേഷം വളരെ അഗ്രസീവായ ശൈലിയാണ് ഇന്ത്യന്‍ ടീം സ്വീകരിച്ചത്. ഈ ഹൈ റിസ്‌ക് ശൈലിയില്‍ കളിക്കവെ പലപ്പോഴും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അഗ്രസീവ് സമീപനത്തില്‍ നിന്നും ടീം പിന്നിലേക്കു പോയില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

ഉയര്‍ന്ന റിസ്‌കിന്, ഉയര്‍ന്ന പ്രതിഫലമെന്ന ഐഡിയോളജിയുമായി ഇന്ത്യന്‍ താരങ്ങള്‍ പൊരുത്തപ്പെട്ടുവെന്നതാണ് ജയത്തേക്കാള്‍ പ്രധാനമായി കരുതുന്നതെന്നു ഗംഭീര്‍ പറഞ്ഞു. ടി20 ഫോര്‍മാറ്റില്‍ ഇംപാക്ടുണ്ടാക്കുകയെന്നതാണ് വളരെ പ്രധാനമെന്ന് ആദ്യ ദിനം മുതല്‍ തന്നെ എനിക്കു വളറെ ഉറച്ച വിശ്വാസമുണ്ടായിരുന്നു.

നാഴികക്കല്ലുകള്‍ക്കോ, വ്യക്തിഗത പ്രകടനങ്ങള്‍ക്കോയല്ല ഇവിടെ പ്രാധാന്യം. പകരം കളിക്കാനായി ഗ്രൗണ്ടിലെത്തി കഴിഞ്ഞാല്‍ ഇംപാക്ടുണ്ടാക്കാന്‍ ഒരു താരത്തിനു കഴിയണം. അതു ഫീല്‍ഡിങിലോ, ബൗളിങിലോ, ബാറ്റിങിലോ എന്തിലുമാവാമെന്നും ഗംഭീര്‍ വിശദമാക്കി.

SANJU SAMSON

ടേണിങ് പോയിന്റ്

ഈ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് യഥാര്‍ഥ ടേണിങ് പോയിന്റെന്നു വിളിക്കാവുന്നത് വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ട് പോരില്‍ സഞ്ജു സാംസണ്‍ പുറത്താവാതെ നേടിയ 97 റണ്‍സാണെന്നും ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ടൂര്‍ണമെന്റിലെ ടേണിങ് പോയിന്റിനെ കുറിച്ച് പറയുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും വെസ്റ്റ് ഇന്‍ഡീസുമായുള്ള മല്‍സരത്തില്‍ സഞ്ജു സാംസണ്‍ നേടിയ 97 റണ്‍സാണ് അതെന്നു ഞാന്‍ വിശ്വസിക്കുന്നു. ആ മല്‍സരം ശരിക്കുമൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെയായിരുന്നു.

ഏതു ഗ്രൗണ്ടിലാണെങ്കിലും ഒരു ലോകകപ്പ് മല്‍സരത്തില്‍ 195 റണ്‍സ് ചേസ് ചെയ്യുകയെന്നത് ഒരിക്കലും എളുപ്പമല്ല. ഈ മല്‍സരത്തില്‍ സഞ്ജു വളരെ ശാന്തമായും അനായാസവുമാണ് ബാറ്റ് വീശിയത്. ഒരു ടീമെന്ന നിലയില്‍ എല്ലാവര്‍ക്കും നല്‍കിയത് വലിയ ആത്മവിശ്വാസണ്.

ഞങ്ങള്‍ ശരിയായ ട്രാക്കിലാണെന്നു തോന്നിയതും അതിനു ശേഷമാണ്. സഞ്ജു മികച്ച ഇന്നിങ്‌സുകളുമായി മുന്നോട്ടു പോവുകയും മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ വളരെ മികച്ച ബാറ്റിങും കാഴ്ചവച്ചതോടെ ഒരുപാട് കാര്യങ്ങള്‍ ശരിയായി വരികയും ചെയ്തുവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 11, 2026, 12:40 [IST]
Other articles published on Mar 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+