ഇംഗ്ലണ്ടിനെ ഇന്ത്യ മാതൃകയാക്കൂ, ഫോമില്ലെങ്കില്‍ ഒഴിവാക്കൂ- പുറത്തുപോവേണ്ടത് രഹാനെയെന്നു വോന്‍
ഇംഗ്ലണ്ട് ടീമിനെ ഇനിയെങ്കിലും ഇന്ത്യ മാതൃകയാക്കണമെന്നും മോശം ഫോമില്‍ തുടരുന്നവരെ മാറ്റി നിര്‍ത്തി പകരം മറ്റുള്ളവരെ പരീക്ഷിക്കണമെന്നും മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോന്‍ നിര്‍ദേശിച്ചു. ലീഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 76 റണ്‍സിനും ഇംഗ്ലണ്ടിനോടു തോറ്റിരുന്നു. ഇതിനു ശേഷമാണ് ഇനി നടക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വേണമെന്ന് വോന്‍ ആവശ്യപ്പെട്ടത്.
ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ മധ്യനിര ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെ നാലാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വോനിന്റെ അഭിപ്രായം. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ 61 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ കളിച്ച മറ്റു നാലു ഇന്നിങ്‌സുകളില്‍ നിന്നും 34 റണ്‍സ് മാത്രമാണ് രഹാനെ നേടിയിട്ടുള്ളത്. മൂന്നാം ടെസ്റ്റില്‍ 18, 10 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

ഇംഗ്ലണ്ടിനെ നോക്കൂ
ഇംഗ്ലണ്ട് ടീമിനെ ഇന്ത്യക്കു മാതൃകയാക്കാവുന്നതാണെന്നു വോന്‍ പറഞ്ഞു. മോശം ഫോമിലുള്ള ചിലരെ ഒഴിവാക്കിയ ശേഷം ഇംഗ്ലീഷ് ടീമിന്റെ ഭാഗ്യം തെളിഞ്ഞതും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രോളി എന്നിവരെയാണ് ബാറ്റിങിലെ മോശം കാരണം ഇംഗ്ലണ്ട് തഴഞ്ഞത്. പകരമെത്തിയ ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍ എന്നിവര്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഫിഫ്റ്റിയുമായി ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.

രഹാനെ പ്രശ്‌നമാണ്
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് രഹാനെ ഒരു പ്രശ്‌നം തന്നെയാണ്. ഇംഗ്ലീഷ് ടീമില്‍ മാറ്റങ്ങള്‍ വരുത്തുന്നത് കാണുമ്പോള്‍ നിങ്ങളും അതു ചെയ്യേണ്ടതാണ്. ഓവലില്‍ നടക്കാനിരിക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നോ, രണ്ടോ പുതിയ മുഖങ്ങളെ ഇന്ത്യന്‍ നിരയില്‍ ഇംഗ്ലണ്ട് കാണേണ്ടതുണ്ടെന്നും വോന്‍ വ്യക്തമാക്കി.
വൈസ് ക്യാപ്റ്റനായതു കൊണ്ടാണോ രഹാനെയ്ക്കു ഇന്ത്യ ഇത്രയും പിന്തുണ നല്‍കുന്നത്? അല്ലെങ്കില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ചില ഗംഭീര ഇന്നിങ്‌സുകള്‍ കളിച്ചതു കൊണ്ടാണോ? സ്ഥിരതയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ രഹാനെയ്ക്കു അതില്ലെന്നു തന്നെ പറയാന്‍ കഴിയുമെന്നു വോന്‍ ചൂണ്ടിക്കാട്ടി.

നാലാം ടെസ്റ്റ്
അടുത്ത വ്യാഴാഴ്ച മുതല്‍ കെന്നിങ്ടണ്‍ ഓവലിലാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയും ഇംഗ്ലണ്ടും ഇപ്പോള്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ നാലാം ടെസ്റ്റ് ജയിക്കുന്നവര്‍ക്കു പരമ്പരയില്‍ 2-1ന്റെ അഭേദ്യമായ ലീഡ് നേടാന്‍ കഴിയും. ഇന്ത്യയെ അപേക്ഷിച്ച് കൂടൂതല്‍ ആത്മവിശ്വാസത്തിലായിരിക്കും ഇംഗ്ലണ്ട്. ലീഡ്‌സില്‍ നാലു ദിവസം കൊണ്ട് ഇന്ത്യയെ തകര്‍ത്തുവിടാനായതും ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താനായതും ഇംഗ്ലണ്ടിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മറുഭാഗത്ത് ഇന്ത്യക്കു പല ചോദ്യങ്ങള്‍ക്കും ഉത്തരം കാണേണ്ടതുണ്ട്. മധ്യനിരയുടെ ഫോമില്ലായ്മയാണ് ഒരു പ്രശ്‌നമെങ്കില്‍ മറ്റൊന്ന് ബൗളിങ് കോമ്പിനേഷനെക്കുറിച്ചാണ്.

ലീഡ്‌സിലെ തോല്‍വി
ലീഡ്‌സിലേറ്റ തോല്‍വി ഇന്ത്യയെ സംബന്ധിച്ച് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. രണ്ടാം ടെസ്റ്റില്‍ വലിയ വിജയം കൊയ്തതതിന്റെ ആവേശത്തിലെത്തിയ ഇന്ത്യ ദയനീയമായൊരു തോല്‍വിയിലേക്കു വീഴുമെന്ന് ആരും കരുതിയിരുന്നില്ല. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ഒന്നാം ടെസ്റ്റിലും ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്നു. പക്ഷെ അഞ്ചാംദിനം മഴയെ തുടര്‍ന്നു ഒരോവര്‍ പോലും കളി നടക്കാന്‍ കഴിയാതെ വന്നതോടെ ഇന്ത്യക്കു സമനില സമ്മതിക്കേണ്ടി വരികയായിരുന്നു. ഇന്ത്യ റണ്‍ചേസില്‍ മികച്ച രീതിയില്‍ മുന്നേറവെയായിരുന്നു മഴയുടെ വരവ്.
മൂന്നാം ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ വഴങ്ങിയ വന്‍ ലീഡാണ് ഇന്ത്യയുടെ പതനത്തിനു കാരണം. 354 റണ്‍സ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ വഴങ്ങിയിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇതിന്റെ സമ്മര്‍ദ്ദവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം ആദ്യ സെഷനില്‍ തന്നെ 278 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ വെറും 78 റണ്‍സിന് ഓള്‍ഔട്ടായതാണ് ഇന്ത്യക്കു വന്‍ ആഘാതമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications