For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvENG: ഇനി നാലു പേസര്‍മാര്‍ വേണ്ട, ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റം വേണമെന്ന് അക്മല്‍

ഓവലിലാണ് നാലാം ടെസ്റ്റ്

1

ഇംഗ്ലണ്ടിനെതിരേ ശേഷിക്കുന്ന അടുത്ത രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ചില മാറ്റങ്ങള്‍ അനിവാര്യമെന്നു പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ഓപ്പണറുമായിരുന്ന കമ്രാന്‍ അക്മല്‍. നാലാം ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ ഓവലിലും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലുമാണ്. നിലവില്‍ ഇരുടീമുകളും പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ അടുത്ത രണ്ടു മല്‍സരങ്ങളും നിര്‍ണായകവുമാണ്.

ബാക്കിയുള്ള രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമില്‍ ഇത്രയുമധികം ഫാസ്റ്റ് ബൗളര്‍മാര്‍ വേണമെന്നു ഞാന്‍ കരുതുന്നില്ല. ആര്‍ അശ്വിനെ ഇന്ത്യ ടീമിലേക്കു തിരിച്ചുവിളിക്കണം. കൂടാത അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവര്‍മ മോശം ഫോമിലായതിനാല്‍ ബാക്കപ്പായി ഒരു അധികം ബാറ്റ്‌സ്മാനെക്കൂടി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് അക്മല്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ലീഡ്‌സ് ടെസ്റ്റില്‍ ചേതേശ്വര്‍ പുജാര, നായകന്‍ വിരാട് കോലി എന്നിവരെ ഒരുപാട് ആശ്രയിച്ചാണ് ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ കളിച്ചത്. ന്യൂബോളിനെതിരേ ഇവരുടെ കൂട്ടുകെട്ട് നിര്‍ണായകവുമായിരുന്നു. ദുഷ്‌കരമായ ഈ സമയത്ത് ഇരുവരും കൂടുതല്‍ സമയം ബാറ്റ് ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാവുമായിരുന്നു. പക്ഷെ പുജാര നേരത്തേ തന്നെ പുറത്തായി. തലേദിവസത്ത സ്‌കോറായ 91 റണ്‍സിനു തന്നെ അദ്ദേഹം ക്രീസ് വിടുകയായിരുന്നു. അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവര്‍ കൂടുതല്‍ റണ്‍സ് എടുക്കേണ്ടിയിരുന്നങ്കിലും അതുണ്ടായില്ല. പുജാരയും കോലിയും മോശമല്ലാത്ത റണ്‍സ് ഹെഡിങ്‌ലേയില്‍ നേടിയെങ്കിലും പുജാരയ്ക്കും റിഷഭിനും മേല്‍ ഒരുപാട് സമ്മര്‍ദ്ദമുണ്ടായിരുന്നു. വരാനിരിക്കുന്ന ടെസ്റ്റുകളില്‍ ഇരുവരും റണ്ണെടുക്കേണ്ടത് നിര്‍ബന്ധമാണെന്നും അക്മല്‍ അഭിപ്രായപ്പെട്ടു.

2

അടുത്ത രണ്ടു ടെസ്റ്റുകളെ വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വളരെ മികച്ച രണ്ടു ടീമുകള്‍ തമ്മിലുളള വീറുറ്റ പോരാട്ടമാണ് ഈ പരമ്പരയിലേത്. ഇന്ത്യയും ഇംഗ്ലണ്ടും ഈ പരമ്പരയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയവരാണ്. ആദ്യം ലോര്‍ഡ്‌സിലെ കണ്ടാം ടെസ്റ്റില്‍ തകര്‍ച്ചയുടെ വക്കില്‍ നിന്നും പൊരുതിക്കയറി ഇന്ത്യ വിജയം പിടിച്ചെടുത്തു. മൂന്നാം ടെസ്റ്റില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ടും വിജയം കൊയ്തു. അതുകൊണ്ടു തന്നെ ഇനിയുള്ള മല്‍സരങ്ങളും രസകരമായിരിക്കുമെന്ന് അക്മല്‍ പറഞ്ഞു.

അതേസമയം, ഓവലില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തണമെന്ന് മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുനായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ടെസ്റ്റില്‍ ഇന്ത്യന്‍ മധ്യനിരയുടെ പ്രകടനം നിരാശാജനകമാണ്. ഇതേ തുടര്‍ന്നാണ് ആറാം ബാറ്റ്‌സ്മാനായി ഇനിയും ടെസ്റ്റില്‍ അരങ്ങേറിയിട്ടല്ലാത്ത സൂര്യയെ ഇറക്കണമെന്ന് വെങ്‌സാര്‍ക്കര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

3

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പ് കൂടുതല്‍ ശക്തമാക്കേണ്ടത് ആവശ്യമാണെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതു കാരണമാണ് സൂര്യയെയും ഹനുമാ വിഹാരിയെയും കളിപ്പിക്കണമെന്ന് ഞാന്‍ പറയുന്നത്. ഒരു ബൗളറെ ഒഴിവാക്കി നമുക്ക് ആറു ബാറ്റ്‌സ്മാന്‍മാരെ പരീക്ഷിക്കാം. കഴിവിന്റെ കാര്യത്തില്‍ സൂര്യയെക്കുറിച്ച് സംശയം വേണ്ട. ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഇപ്പോള്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം സൂര്യയുണ്ട്. ഒരുപാട് വൈകുന്നതിനു മുമ്പ് അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കണമെന്നും വെങ്‌സാര്‍ക്കര്‍ നിര്‍ദേശിച്ചു. ഇന്ത്യക്കു വേണ്ടി മൂന്നു ഏകദിനങ്ങളിലും നാലു ടി20കളിലും കളിച്ചിട്ടുള്ള താരമാണ് സൂര്യ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 44 ആണ്.

ഈ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ കളിച്ചായിരുന്നു സൂര്യയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം. നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ചുകൊണ്ട് തുടങ്ങിയ അദ്ദേഹം ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയുമായി ടീമിന്റെ വിജയശില്‍പ്പിയാവുകയും ചെയ്തിരുന്നു.

Story first published: Sunday, August 29, 2021, 16:53 [IST]
Other articles published on Aug 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+