Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗില്ലിനെ അന്നു എന്തിനെടുത്തു? സഞ്ജുവിനോടു ചെയ്തത് അനീതി!! ആഞ്ഞടിച്ച് മഞ്ജരേക്കര്‍

ഇന്ത്യയെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച് സഞ്ജു സാംസണ്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ ടീം മാനേജ്‌മെന്റിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. മലയാളി താരത്തോടു നേരത്തേ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമടക്കമുളളവര്‍ കാണിച്ചത് വലിയ അനീതിയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സഞ്ജുവിനെ ടി20 ടീമിന്റെ ഓപ്പണിങ് റോളില്‍ നിന്നും മാറ്റി പകരം ശുഭ്മന്‍ ഗില്ലിനെ കളിപ്പിച്ചത്് വലിയ മണ്ടത്തരമാണെന്നും മഞ്ജരേക്കര്‍ തുറന്നടിക്കുന്നു. ഏഷ്യാ കപ്പ് വര്‍ഷാവസാനം സൗത്താഫ്രിക്കുയമായുള്ള ടി20 പരമ്പര വരെ ഗില്ലാണ് ഓപ്പണിങില്‍ ഇറങ്ങിയയത്. സഞ്ജുവിനു ഇതോടെ മധ്യനിരയിലേക്കു മാറേണ്ടിയും വന്നു.

SHUBMAN GILL

വലിയ അബദ്ധം

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കവെയാണ് സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വളരെ മോശമാിട്ടാണ് നേരത്ത കൈകാര്യം ചെയ്തിട്ടുള്ളതെന്നു കുറ്റപ്പെടുത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ ഫോം പരിഗണിച്ച് ശുഭ്മന്‍ ഗില്ലിനെ ടി20 ടീമിന്റെ ഓപ്പണിങ് റോളിലേക്കു ഒരിക്കലും കൊണ്ടുവരാന്‍ പാടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു സാംസണിനന്റ കാര്യത്തില്‍ ചില ഗുരുതരമായ അബദ്ധങ്ങള്‍ തന്നെ സംഭവിച്ചിട്ടുണ്ട്. ഇതിലൊന്ന് സൗത്താഫ്രിക്ക പോലെയുള്ള ടീമുകള്‍ക്കെതികേ അഞ്ചിന്നിങ്‌സുകളില്‍ മൂന്നു സെഞ്ച്വറികള്‍ നേടിയിട്ടും അദ്ദേഹത്തെ പിന്നീട് ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കു മാറ്റിയതാണ്.

വെറും നാലോ, അഞ്ചോ ഇന്നിങ്‌സുകള്‍ക്കു ശേഷമാണിത്. ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയില്‍ ശുഭ്മന്‍ ഗില്‍ ഗംഭീരമായി കളിച്ചതായിരുന്നു സഞ്ജുവിനെ മാറ്റാനുള്ള കാരണം.

ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ നല്ല പ്രകടനം നടത്തിയതു കൊണ്ടു മാത്രം ശുഭ്മന്‍ ഗില്ലിനെ ടി20 ടീമിലേക്കു തിരികെ കൊണ്ടുവന്നതും ഓപ്പണിങ് റോള്‍ വീണ്ടു നല്‍കിയതും വളരെ മോശം കാര്യമാണ്. ഗില്ലിനെ ഇവിടെ ബാറ്റ് ചെയ്യിക്കുന്നതിനായി നേരത്തേ ഓപ്പണിങിലുണ്ടായിരുന്ന സഞ്ജുവിനെ താഴേക്കു മാറ്റുകയും ചെയ്തുവെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

സഞ്ജുവിന്റെ തിരിച്ചുവരവ്

ഇപ്പോള്‍ സംഭവിച്ചതു പോലെ സഞ്ജു സാംസണിന്റെ രാജകീയമായൊരു തിരിച്ചുവരവ് നേരത്തേ തന്നെ കുറിക്കപ്പെട്ടിട്ടുള്ളതാണെന്നും സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു. ഏഷ്യാ കപ്പില്‍ പതിയെ ഫോം നഷ്ടമായി കൊണ്ടിരിക്കവെ സഞ്ജുവിനെ ലോവര്‍ ഓര്‍ഡറിലും ഇന്ത്യ ബാറ്റിങിന് അയച്ചിരുന്നു.

ബാറ്റിങില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും ടൂര്‍ണമെന്റില്‍ നാലിന്നിങ്‌സുകളില്‍ നിന്നും 132 റണ്‍സും മലയാളി താരം നേടി. എന്നാല്‍ ശുഭ്മന്‍ ഗില്ലിനു ഏഴിന്നിങ്‌സുകളില്‍ നേടാനായത് വെറും 127 റണ്‍സാണ്.

SANJU SAMSON

ഈ ലോകകപ്പില്‍ സഞ്ജു പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തിയതിലും പിന്നീട് അദ്ദേഹം കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചതിലുമെല്ലാം വിധിക്കു നിര്‍ണായക റോണുണ്ടെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതെല്ലാം വിധിയുടെ ഭാഗമാണ്. അസുഖം കാരണം അഭിഷേക് ശര്‍മയ്ക്കു ഒരു മല്‍സരം നഷ്ടമായതു സഞ്ജു സാംസണിന് ആദ്യം ടീമിലേക്കു വഴിയൊരുക്കി. പിന്നീട് മൂന്നാംനമ്പറില്‍ പതറിയ തിലക് വര്‍മ താഴേക്കു മാറ്റപ്പെടുകയും ഇതു കാരണം ഈ പൊസിഷനിലേക്കു ഇഷാന്‍ കിഷന്‍ വരികയും ചെയ്തു.

മൂന്നാമനായും ബാറ്റ് ചെയ്യാന്‍ ഇഷാന് സാധിക്കും. ഇതു കാരണം ഓപ്പണിങ് സ്ഥാനം സഞ്ജുവിനും ലഭിച്ചു. മുന്‍നിരയില്‍ ബാറ്റ് ചെയ്യുകയെന്നത് അദ്ദേഹത്തിന്റെ അവകാശം കൂടിയായിരുന്ന. പിന്നീട് സംഭവിച്ചതു മുഴുവന്‍ ചരിത്രമാണെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 11, 2026, 10:18 [IST]
Other articles published on Mar 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+