Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2026: ലോകകപ്പിന്റെ താരമാകാന്‍ സഞ്ജു, ഐസിസിയുടെ നോമിനേഷന്‍ പട്ടികയില്‍; ബുംറയില്ല!

ഐസിസി ടി20 ലോകകപ്പ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിനുള്ള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 8 ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ നേരിടുന്നതോടെ ആവേശകരമായ ടി20 ലോകകപ്പ് അവസാനിക്കും. ഇതിന് മുന്നോടിയായാണ് ഐസിസി ഈ ലോകകപ്പിലെ മികച്ച താരമാര് എന്ന് കണ്ടെത്താനുള്ള നോമിനേഷന്‍ പട്ടിക പുറത്തിറക്കിയിരിക്കുന്നത്. എട്ട് പേരുടെ പട്ടികയാണ് ഐസിസി പുറത്തിറക്കിയിരിക്കുന്നത്.

പട്ടികയില്‍ ഒരേയൊരു ഇന്ത്യന്‍ താരമാണ് ഇടം നേടിയിട്ടുള്ളത്. ഇന്ത്യയ്ക്കായി എല്ലാ മത്സരങ്ങളും കളിച്ച് മികച്ച പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുംറയെ മറികടന്ന് വെറും നാല് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജുവാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഭിഷേക് ശര്‍മ്മയ്ക്ക് അനാരോഗ്യം കാരണം കളിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ മാത്രമായിരുന്നു സഞ്ജു കളിച്ചത്.

T20 World Cup 2026

അന്ന് എട്ട് പന്തില്‍ 22 റണ്‍സെടുത്ത് സഞ്ജു പുറത്തായി. പിന്നീട് സഞ്ജുവിന് അവസരം ലഭിക്കുന്നത് സൂപ്പര്‍ 8 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതിന് ശേഷമാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത്. സിംബാബ്‌വേക്കെതിരെ 15 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് സംഹാര താണ്ഡവം നടത്തിയത്. 50 പന്തില്‍ 97* റണ്‍സെടുത്ത സഞ്ജു ഇന്ത്യയെ സെമിഫൈനലിലേക്ക് ആനയിക്കുകയായിരുന്നു.

സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ നേടിയ 89 റണ്‍സ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായി. സെഞ്ച്വറി മോഹമില്ലാതെ പന്തുകള്‍ പാഴാക്കാതെ അതിവേഗം റണ്‍സ് കണ്ടെത്തിയ സഞ്ജുവിന്റെ ഇന്നിംഗ്‌സാണ് ഏഴ് റണ്‍സ് ജയത്തിന് ഇന്ത്യയെ സഹായിച്ചത്. ആകെ നാല് മത്സരങ്ങളെ കളിച്ചിട്ടുള്ളൂ എങ്കില്‍ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമതെത്താനും സഞ്ജു സാംസണിന് സാധിച്ചു.

മാത്രമല്ല കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ചായതും സഞ്ജുവായിരുന്നു. അതിനാല്‍ തന്നെയാണ് വെറും നാല് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജുവിനെ ടൂര്‍ണമെന്റിന്റെ താരത്തെ തിരഞ്ഞെടുക്കാനുള്ള നോമിനേഷനില്‍ ഐസിസി ഉള്‍പ്പെടുത്തിയത് എന്നും വ്യക്തം. വെറും 4 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടും, അദ്ദേഹം 232 റണ്‍സ് നേടിയിട്ടുണ്ട്, അതും 201.7 എന്ന സ്‌ട്രൈക്ക് റേറ്റില്‍.

ഇന്നലെ മിന്നുന്ന സെഞ്ച്വറി കുറിച്ച വില്‍ ജാക്‌സും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഈ ടൂര്‍ണമെന്റില്‍ 176.56 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 226 റണ്‍സ് നേടിയ ജാക്‌സ് ഫിനിഷര്‍ റോളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ബൗളിംഗിലും മികച്ച പ്രകടനം അദ്ദേഹം നടത്തി. ശ്രീലങ്കയ്ക്കെതിരെ 3/22 ഉം ന്യൂസിലന്‍ഡിനെതിരെ 2/23 ഉം ഉള്‍പ്പെടെ രണ്ട് തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനായി അദ്ദേഹം 9 വിക്കറ്റുകള്‍ ഈ ടൂര്‍ണമെന്റില്‍ വീഴ്ത്തി.

അതേസമയം പട്ടികയില്‍ ബുംറയുടെ പേര് ഇല്ല എന്നതും ശ്രദ്ധേയമാണ്. സെമിഫൈനലില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെ നേടിയിട്ടുള്ളൂവെങ്കിലും ശരാശരി റണ്‍ റേറ്റ് 12.5 ആയിരുന്ന മത്സരത്തില്‍ 8.20 എന്ന ഇക്കണോമിയില്‍ ബൗള്‍ ചെയ്തത് മത്സരത്തെ നിര്‍വചിക്കുന്നതാണ്. 2026 ലെ ടി20 ലോകകപ്പില്‍ ബുംറയുടെ 6.62 എന്ന ഇക്കണോമിയെക്കാള്‍ മികച്ച ഒരു കളിക്കാരനില്ല.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും ബുദ്ധിമുട്ടുള്ള ഓവറുകള്‍ അദ്ദേഹം എപ്പോഴും എറിയുന്നു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍. 7 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകള്‍ നേടിയ ബുംറയുടെ ശരാശരി 15.90 ആണ്. ഐസിസിക്ക് അദ്ദേഹത്തെ കൂടി ഉള്‍പ്പെടുത്താമായിരുന്നു എന്നും ചിലര്‍ വാദിക്കുന്നുണ്ട്.

Story first published: Friday, March 6, 2026, 9:26 [IST]
Other articles published on Mar 6, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+