Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഓവലില്‍ ഇന്ത്യ ജയിച്ചിട്ട് 50 വര്‍ഷം, ചരിത്രം രചിക്കുമോ കോലി? പ്രധാന റെക്കോഡുകളറിയാം

ഓവല്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഓവലില്‍ സെപ്തംബര്‍ രണ്ടിന് ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരം പൂര്‍ത്തിയാവുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരം ഇന്ത്യ ജയിച്ചു. ലീഡ്‌സില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയാണ് ആതിഥേയര്‍ പരമ്പരയിലൊപ്പമെത്തിയത്.

ലീഡ്‌സില്‍ ജയിച്ച ആത്മവിശ്വാസത്തിലെത്തുന്ന ഇംഗ്ലണ്ടിനെ മെരുക്കുക ഇന്ത്യക്ക് വളരെ കടുപ്പമാവും. അതും ഓവല്‍ പോലെ ഇംഗ്ലണ്ടിന് മികച്ച റെക്കോഡുള്ള പിച്ചില്‍. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനമാണ് ആശങ്ക സൃഷ്ടിക്കുന്നത്. രോഹിത് ശര്‍മ ഒഴികെ മറ്റാര്‍ക്കും സ്ഥിരതയില്ല. വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ മോശം ഫോമില്‍ തുടരുകയാണ്. മധ്യനിരയില്‍ റിഷഭ് പന്തിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നു.

മികച്ച പേസ് കരുത്ത് ഇന്ത്യക്കുണ്ടെങ്കിലും ബാറ്റിങ് നിരയുടെ മോശം ഫോം വരും മത്സരങ്ങളിലും തിരിച്ചടി നല്‍കിയേക്കാം. ഇന്ത്യയെ സംബന്ധിച്ച് വലിയ റെക്കോഡുകള്‍ അവകാശപ്പെടാനില്ലാത്ത പിച്ചാണ് ഓവലിലേത്. അതിനാല്‍ നാലാം മത്സരം കടുപ്പമാവും. ഓവലിലെ ഇന്ത്യന്‍ ടീമിന്റെ ഇതുവരെയുള്ള പ്രകടനവും പ്രധാന റെക്കോഡുകളും എന്തൊക്കെയാണെന്ന് നോക്കാം.

1

ഓവലില്‍ 13 ടെസ്റ്റ് മത്സരമാണ് ഇന്ത്യയും ഇംഗ്ലണ്ടും കളിച്ചത്. ഇതില്‍ അഞ്ച് തവണ ഇംഗ്ലണ്ടും ഒരു തവണ ഇന്ത്യയും ജയിച്ചു. ഏഴ് മത്സരങ്ങള്‍ സമനിലയിലായി. ജയത്തിന്റെ റെക്കോഡ് ഇന്ത്യക്ക് അവകാശപ്പെടാനാവില്ലെങ്കിലും സമനില പിടിക്കാന്‍ പല തവണ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. അവസാന മൂന്ന് പര്യടനത്തിലും ഇന്ത്യ ഓവലില്‍ പരാജയപ്പെട്ടിരുന്നു. 2011ല്‍ ഇന്നിങ്‌സിനും എട്ട് റണ്‍സിനും തോറ്റപ്പോല്‍ 2014ല്‍ കൂടുതല്‍ നാണം കെട്ട തോല്‍വിയാണ് ഇന്ത്യയെ കാത്തിരുന്നത്. ഇന്നിങ്‌സിനും 244 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. 2018ലെ പര്യടനത്തില്‍ 118 റണ്‍സിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചത്.

2

ഓവലിലെ ഇന്ത്യയുടെ അവസാന ടെസ്റ്റ് ജയം 50 വര്‍ഷം മുമ്പാണ്. 1971ല്‍ അജിത് വഡേക്കറുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ചരിത്ര ജയം നേടിയെടുത്തത്. നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അതിന് ശേഷം ഇതുവരെ ഒരു ജയം നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതിനാല്‍ത്തന്നെ വിരാട് കോലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. ഓവലില്‍ ടെസ്റ്റ് ജയം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനെന്ന ഐതിഹാസിക റെക്കോഡ് പേരിനൊപ്പം ചേര്‍ക്കാന്‍ കോലിക്ക് സാധിക്കും.

ഓവലില്‍ തുടര്‍ച്ചയായി അഞ്ച് സമനില സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 1979, 1982, 1990, 2002, 2007വരെ ആതിഥേയരോട് തോല്‍വി വഴങ്ങാതെ ഇന്ത്യ പിടിച്ചുനിന്നു. പിന്നീട് കളിച്ച മൂന്ന് മത്സരവും തോറ്റു. സമനിലയെങ്കിലും നേടാനായാല്‍ ഇന്ത്യയെ സംബന്ധിച്ചത് വലിയ നേട്ടമായിരിക്കും. നാലാം മത്സരം ഇന്ത്യ സമനിലയാക്കിയാല്‍ അഞ്ചാം മത്സരം പരമ്പര ജേതാക്കളെ തീരുമാനിക്കുന്ന വാശിയേറിയ പോരാട്ടമായി അത് മാറും.

3

2018ല്‍ അവസാനമായി ഇന്ത്യ ഓവലില്‍ കളിച്ചപ്പോള്‍ ഇന്ത്യക്കായി റിഷഭ് പന്തും കെ എല്‍ രാഹുലും സെഞ്ച്വറി നേടിയിരുന്നു. രാഹുല്‍ ഇതിനോടകം ഒരു സെഞ്ച്വറി പരമ്പരയില്‍ നേടിക്കഴിഞ്ഞു. എന്നാല്‍ റിഷഭ് പന്ത് മോശം ഫോമിലാണുള്ളത്. പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് താരം ഉയര്‍ന്നിട്ടില്ല. അതിനാല്‍ത്തന്നെ 2018ലെ സെഞ്ച്വറി പ്രകടനം 2021ല്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുമെന്ന് പ്രതീക്ഷിക്കാം.

ഓവലില്‍ വിരാട് കോലി നാല് ഇന്നിങ്‌സുകള്‍ കളില്ലെങ്കിലും ഒരു തവണ പോലും 50ലധികം സ്‌കോര്‍ നേടാനായിട്ടില്ല. ഇന്ത്യക്കെതിരേ ഓവലില്‍ രണ്ട് ടെസ്റ്റാണ് ജോ റൂട്ട് കളിച്ചത്. രണ്ട് ടെസ്റ്റിലും സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായിരുന്നു. ഇന്ത്യക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും സെഞ്ച്വറി പ്രകടനം നടത്താന്‍ റൂട്ടിനായിരുന്നു.

Story first published: Sunday, August 29, 2021, 17:15 [IST]
Other articles published on Aug 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+