For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2027: ഓസീസിനല്ല!! ഏകദിന ലോകകപ്പ് അവര്‍ക്ക്, വോനിന്റെ പ്രവചനം വൈറല്‍

ടി20 ലോകകപ്പ് സമാപിച്ചതോടെ ഇനി ടീമുകളുടെ ശ്രദ്ധ മുഴുവന്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകിലേക്കാണ്. സൗത്താഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ഈ ടൂര്‍ണമെന്റിനായി തയ്യാറെടുക്കുകയാണ് ഇനി മുന്‍നിര ടീമുകളുടെ ലക്ഷ്യം. ഇന്ത്വ്യന്‍ ടീമടക്കം ഇനി വമ്പന്‍മാരെല്ലാം വരും മാസങ്ങളില്‍ ഇനി കൂടുതലായി കളിക്കുന്നതും ഏകദിനങ്ങളായിരിക്കും.

അതിനിടെ അടുത്ത ഏകദിന ലോകകപ്പിലെ ചാംപ്യന്‍മാരെ കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍, ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം, 2023ലെ അവസാന എഡിഷനില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ്ക്കായിരുന്നു ലോക കിരീടം.

VAUGHAN

ഇന്ത്യയെ പുകഴ്ത്തി വോന്‍

ടി20 ലോക ചാംപ്യന്മാരായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ തങ്ങളുടെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ച ഇന്ത്യ തന്നെയാണ് അടുത്ത ഏകിന ലോകകപ്പിലെയും ഫേവറിറ്റുകളെന്നാണ് മൈക്കല്‍ വോനിന്റെ പ്രവചനം. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിനെ പിടിച്ചുനിര്‍ത്താന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു അഭിഷേക് എങ്കിലും നമുക്കുണ്ടോ? സ്വന്തം ടീമിനെ നന്നാക്കൂ!! ആമിറിനെതിരേ മുന്‍ പാക് താരംഒരു അഭിഷേക് എങ്കിലും നമുക്കുണ്ടോ? സ്വന്തം ടീമിനെ നന്നാക്കൂ!! ആമിറിനെതിരേ മുന്‍ പാക് താരം

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നോക്കിയാല്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ തോറ്റത് ഒരേയൊരു മല്‍സരം മാത്രമാണ്. മൂന്ന് ഐസിസി ട്രോഫികള്‍ അക്കൗണ്ടിലക്കു ചേര്‍ക്കുകയും ചെയ്തു.

2024ല്‍ ടി20 ലോകകപ്പ്, കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ട്രോഫി, ഇത്തവണ ടി20 ലോകകപ്പ് എന്നിവയാണിത്. സമാപിച്ച ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ സൗത്താഫ്രിക്കയോടു തോറ്റതു മാറ്റി നിര്‍ത്തിയാല്‍ മറ്റു രണ്ട് ടൂര്‍ണണമെന്റിലും ഒരു പരാജയം പോലും ഇന്ത്യക്കു നേരിട്ടിട്ടില്ല.

ഒരു കാലത്തു വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ ടീ പുലര്‍ത്തിയിരുന്ന ആധിപത്യത്തോടാണ് ഇന്ത്യന്‍ ടീമിനെ വോന്‍ താരതമ്യം ചെയ്തത്. 1990 മുകല്‍ 2007 വരെ ക്രിക്കറ്റിലെ അനിഷേധ്യ ശക്തികളായിരുന്നു കംഗാരുപ്പട. ഹാട്രിക് ഏകദിന ലോക കിരീടമുള്‍പ്പെടെ ഈ കാലയളവില്‍ അവര്‍ സ്വന്തമാക്കുകയും ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആഴം അദ്ഭുതപ്പെടുത്തുന്നതാണന്നും ജസ്പ്രീത് ബുംറയെ പോലെ ഒന്നോ, രണ്ടോ താരത്തെ കൂട്ടിച്ചേര്‍ത്താല്‍ ഇന്ത്യയുടെ രണ്ടാംനിര ടീമിനു പോലും ലോകകപ്പ് നേടാന്‍ സാധിക്കുമെന്നും വോന്‍ അഭിപ്രായപ്പെട്ടു.

'ഞാന്‍ ജിംക്‌സിനോടു (അജിങ്ക്യ രഹാനെ) ഇക്കാര്യം ചോദിക്കുകയായിരുന്നു. എപ്പോഴായിരിക്കാം ഇന്ത്യയുടെ ഒരു രണ്ടാംനിര ടീം ഒരു റണ്ണറപ്പായിട്ടുണ്ടാവുക? ഇപ്പോഴത്തെ ഈ ടീമിലുള്ള കളിക്കാരുടെം എണ്ണം നിങ്ങളൊന്നു നോക്കൂ.

സഞ്ജുവിന്റെ പേര് പോലുമില്ല!! ലോകകപ്പ് നേട്ടത്തിന് പിറകെ ഗില്ലിന്റെ പോസ്റ്റിങ്ങനെ, ട്രോള്‍സഞ്ജുവിന്റെ പേര് പോലുമില്ല!! ലോകകപ്പ് നേട്ടത്തിന് പിറകെ ഗില്ലിന്റെ പോസ്റ്റിങ്ങനെ, ട്രോള്‍

അതു ചിലപ്പോള്‍ ഒന്നോ, രണ്ടോ ബൗളറോ അല്ലെങ്കില്‍ ജസ്പ്രീത് ബുംറയോ ആണ് ടീമില്‍ വ്യത്യാസമുണ്ടാക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ രണ്ടാംനിര ടീമിനെ തിരഞ്ഞടുത്ത് അതില്‍ ബുംറയെ കൂടി ഉള്‍പ്പെടുത്തിയാല്‍ ലോകകപ്പ് നേടാന്‍ ആ ടീമിനു സാധിക്കും.

അതിശയിപ്പിക്കുന്നതാണ് ഇന്ത്യയുടെ താരസമ്പത്ത്. ഇന്ത്യന്‍ ക്രിക്കറ്റ് സെറ്റ് ചെയ്യേണ്ട അടുത്ത ലക്ഷ്യവും 2027ലെ ലോകകപ്പായിരിക്കണമെന്നും വോന്‍ ആവശ്യപ്പെട്ടു.

ആധുനിക ഇന്ത്യന്‍ ക്രിക്കറ്റിനെ മിനുക്കിയെടുക്കുന്നത് ഐപിഎല്ലാണെന്നും ഓരോ വര്‍ഷവും പുതിയ ക്രിക്കറ്റര്‍മാര്‍ ഇതു വഴി ഉയര്‍ന്നു വരികയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ അവരുടെ മഹത്തായ പാരമ്പര്യം മുന്നോട്ടു കൊണ്ടുപോവാന്‍ സഹായിക്കുന്നതും ഇതാണെന്നും വോന്‍ പറയുന്നു.

INDIAN TEAM

ഫേവറിറ്റുകള്‍ ഇന്ത്യ തന്നെ

2023ലെ കഴിഞ്ഞ ഏകദിന ലോകകപ്പ് ഇന്ത്യ നേടേണ്ടതായിരുന്നു. പക്ഷെ അതിനു സാധിച്ചില്ല. പക്ഷെ അതു കഴിഞ്ഞ് ടി20 ലോകകപ്പ്, ചാംപ്യന്‍ന്‍സ് ട്രോഫി, ഏഷ്യാ കപ്പ്, ഇപ്പോള്‍ വീണ്ടുമൊരു ടി20 ലോകകപ്പ് എന്നിവ ഇന്ത്യ ജയിച്ചിരിക്കുകയാണ്.

2027ലെ അടുത്ത ഏകദിന ലോകകപ്പില്‍ ചംപ്യന്മാരാവുന്നതില്‍ ഇന്ത്യയെ തടയാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്നു എനിക്കു തോന്നുന്നില്ല. 2027ലെ ഏകദിന ലോകിരീടം നേടുക എന്നതായിരിക്കണം ഇനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ലക്ഷ്യമെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, March 11, 2026, 14:04 [IST]
Other articles published on Mar 11, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+