For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ധോണിക്കും അബദ്ധം പറ്റും! സിഎസ്‌കെയുടെ അഞ്ചു വലിയ മണ്ടത്തരങ്ങള്‍

ചില നിര്‍ണായക താരങ്ങളെ സിഎസ്‌കെ നേരത്തേ ഒഴിവാക്കിയിട്ടുണ്ട്

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളള്‍ അടുത്ത മാസം യുഎഇയില്‍ ആരംഭിക്കാനിരിക്കുകയാണ്. സപ്തംബര്‍ പകുതിയോടെയാണ് ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങള്‍ അറബ് നാടില്‍ നടക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്നു തവണ തകിരീടം സ്വന്തമാക്കിയിട്ടുള്ള സിഎസ്‌കെ ഏറ്റവുമധികം തവണ ഫൈനലില്‍ കളിച്ച കൂടിയാണ്. കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന സിഎസ്‌കെയുടെ റെക്കോര്‍ഡ് 2020 വരെ ഇളക്കം തട്ടാതെ നില്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിലായിരുന്നു ചരിത്രത്തിലാദ്യമായി അവര്‍ പ്ലേഓഫ് കാണാതെ മടങ്ങിയത്.

2008ലെ പ്രഥമ സീസണ്‍ മുതല്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് സിഎസ്‌കെയുടെ കപ്പിത്താന്‍. ഈ സീസണിലും നായകസ്ഥാനത്ത് അദ്ദേഹം തന്നെയാണുള്ളത്. അടുത്ത സീസണിലും ധോണി മഞ്ഞക്കുപ്പായത്തിലുണ്ടാവുമോയെന്ന കാര്യമുറപ്പില്ല. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ചില താരങ്ങളെ ഒഴിവാക്കിയത് സിഎസ്‌കെയുടെ വലിയ അബദ്ധങ്ങളായി മാറിയിട്ടുണ്ട്. മറ്റു ഫ്രാഞ്ചൈസികള്‍ക്കൊപ്പം മികച്ച പ്രകടനം നടത്തിയ അവര്‍ സിഎസ്‌കെയുടെ തീരുമാനം തെറ്റാണെന്നു തെളിയിക്കുകയും ചെയ്തു. ഇത്തരത്തില്‍ സിഎസ്‌കെ കാണിച്ച അഞ്ചു വലിയ മണ്ടത്തരങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

 ജോര്‍ജ് ബെയ്‌ലി

ജോര്‍ജ് ബെയ്‌ലി

ഓസ്‌ട്രേലിയയുട മുന്‍ ക്യാപ്റ്റനും പ്രമുഖ ബാറ്റ്‌സ്മാനുമായ ജോര്‍ജ് ബെയ്‌ലിയുടെ ഐപിഎല്‍ കരിയറിനു ദൈര്‍ഘ്യം കുറവായിരുന്നു. 2009 മുതല്‍ സിഎസ്‌കെയുടെ ഭാഗമായിരുന്നെങ്കിലും കൂടുതലും റിസര്‍വ് നിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. 2.46 മില്ല്യണെന്ന താരതമ്യേന ചെറിയ തുകയ്ക്കായിരുന്നു അദ്ദേഹത്തെ ലേലത്തില്‍ സിഎസ്‌കെ വാങ്ങിയത്. സിഎസ്‌കെയ്ക്കു വേണ്ടി വെറും മൂന്നു മല്‍സരങ്ങളിലാണ് ബെയ്‌ലി കളിച്ചത്. 2011ലെ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ സിഎസ്‌കെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ലേലത്തില്‍ 2.3 മില്ല്യണിനു വീണ്ടും ടീമിലേക്കു കൊണ്ടുവന്നു.
പക്ഷെ രണ്ടാം തവണ ടീമിലെത്തിയപ്പോഴും ബെയ്‌ലിയെ സിഎസ്‌കെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല. മൈക്ക് ഹസ്സി, ഡ്വയ്ന്‍ ബ്രാവോ, ആല്‍ബി മോര്‍ക്കല്‍ എന്നിവര്‍ വിദേശ താരങ്ങളുടെ ക്വാട്ട കൈയടക്കിയതോടെ ബെയ്‌ലിക്കു അവസരങ്ങള്‍ കുറയുകയായിരുന്നു. നാലു വര്‍ഷം സിഎസ്‌കെയില്‍ തുടര്‍ന്ന അദ്ദേഹം ആകെ കളിച്ചത് നാലു മല്‍സരങ്ങളിലായിരുന്നു.
2014ലെ ലേലത്തിനു മുമ്പ് സിഎസ്‌കെ ബെയ്‌ലിയെ ഒഴിവാക്കി. തുടര്‍ന്നാണ് 3.2 കോടിക്കു അദ്ദേഹം പഞ്ചാബ് കിങ്‌സിലെത്തിയത്. അവിടെ ക്യാപ്റ്റന്‍സിയും ബെയ്‌ലിക്കു ലഭിച്ചു. 2014, 15 സീസണകളില്‍ 30 മല്‍സരങ്ങളില്‍ നിന്നും 516 റണ്‍സ് നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തീര്‍ച്ചയായും സിഎസ്‌കെയ്ക്കു ഉപയോഗിക്കാന്‍ സാധിക്കാമായിരുന്ന താരം തന്നെയായിരുന്നു ബെയ്‌ലി.

 വൃധിമാന്‍ സാഹ

വൃധിമാന്‍ സാഹ

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയും ഒരിക്കല്‍ സിഎസ്‌കെ ടീമിന്റെ ഭാഗമായിരുന്നു. ക്യാപ്റ്റന്‍ ധോണിയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായിട്ടാണ് 2011ല്‍ സാഹ സിഎസ്‌കെയിലെത്തിയത്. ബാറ്റിങില്‍ ആദ്യ ഏഴില്‍ ഏതു പൊസിഷനിലും കളിക്കാന്‍ മിടുക്കുള്ള ബാറ്റ്‌സ്മാനാണ് അദ്ദേഹം. പക്ഷെ സുരേഷ് റെയ്‌ന, മുരളി വിജയ്, എസ് ബദ്രിനാഥ് എന്നിവര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കിയ ധോണി സാഹയെ പലപ്പോഴും പുറത്തിരുത്തി. 2011-13 വരെയെള്ള മൂന്നു വര്‍ഷത്തെ കാലയളവില്‍ വെറും 11 മല്‍സരങ്ങളിലാണ് താരത്തിനു അവസരം ലഭിച്ചത്. നേടിയത് 144 റണ്‍സുമായിരുന്നു.
13നു ശേഷം സിഎസ്‌കെ ഒഴിവാക്കിയ സാഹയെ 14ലെ ലേലത്തില്‍ പഞ്ചാബ് വാങ്ങിക്കുകയായിരുന്നു. ഇവിടെ അദ്ദേഹം ശ്രദ്ധേയമായ ബാറ്റിങ് കാഴ്ചവച്ചു. 145നടുത്ത് സ്‌ട്രൈക്ക്‌റേറ്റോടെ 32.90 ശരാശരിയില്‍ 362 റണ്‍സ് സാഹ നേടി. 2013ല്‍ ബദ്രിനാഥ് മോശം ഫോമില്‍ നില്‍ക്കെ സിഎസ്‌കെയ്ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കി ടീമില്‍ നിലനിര്‍ത്താമായിരുന്ന താരമായിരുന്നു സാഹ. പക്ഷെ സിഎസ്‌കെ നഷ്ടം പഞ്ചാബിന്റെ നേട്ടമായി മാറി.

 ക്രിസ് മോറിസ്

ക്രിസ് മോറിസ്

സൗത്താഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും ഒരിക്കല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമുണ്ടായിരുന്നു. 2013ലാണ് മോറിസ് സിഎസ്‌കെയുടെ ഭാഗമായത്. അന്നു 3.3 കോടി രൂപ താരത്തിനു വേണ്ടി ഫ്രാഞ്ചൈസി ചെലവഴിച്ചിരുന്നു. തുടക്കത്തിലെ മല്‍സരങ്ങൡ മോറിസിന്റെ ബൗളിങ് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഡഗ് ബൊല്ലിങിനു പകരമായിരുന്നു അദ്ദേഹത്തെ സിഎസ്‌കെ ടീമിലേക്കു കൊണ്ടുവന്നത്. ആദ്യ സീസണിലെ എല്ലാ മല്‍സരങ്ങളിലും മോറിസ് കളിച്ചു. 16 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളും നേടി.
2014ലെ അടുത്ത സീസണില്‍ മോറിസ് കളിച്ചില്ല. പക്ഷെ സീസണിനു ശേഷം താരത്തെ സിഎസ്‌കെ ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്നു 2015ലെ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മോറിസിനെ സ്വന്തമാക്കി. ലേലത്തില്‍ സിഎസ്‌കെയ്ക്കു ദ്ദേഹത്തെ ടീമിലേക്കു തിരികെയെത്തിക്കാമായിരുന്നു. പക്ഷെ ആന്‍ഡ്രു ടൈ, കൈല്‍ഡ അബോട്ട് എന്നീ പേസര്‍മാരെയാണ് ലേലത്തില്‍ സിഎസ്‌കെ വാങ്ങിയത്. മോറിസാവട്ടെ രാജസ്ഥാന്‍ ജഴ്‌സിയില്‍ ശ്രദ്ധേയമായ പ്രകടനമായിരുന്നു നടത്തിയത്. ഡ്വയ്ന്‍ ബ്രാവോ, ആശിഷ് നെഹ്‌റ എന്നിവരിലൊരാളുടെ ബാക്കപ്പായി സിഎസ്‌കെയ്ക്കു വളര്‍ത്തിക്കൊണ്ടാന്‍ കഴിയുമായിരുന്ന താരമാണ് മോറിസ്.

 ആന്‍ഡ്രു ടൈ

ആന്‍ഡ്രു ടൈ

ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രു ടൈ 2015ലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുന്നത്. അടിസ്ഥാനവിലയായ 20 ലക്ഷം രൂപ മാത്രമേ പേസര്‍ക്കായി സിഎസ്‌കെയ്‌കെയ്ക്കു മുടക്കേണ്ടി വന്നുള്ളൂ. പക്ഷെ ഈ സീസണില്‍ ടീമിനു വേണ്ടി ഒരു മല്‍സരത്തില്‍പ്പോലും അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല. ബ്രെന്‍ഡന്‍ മക്കുല്ലം, ഡ്വയ്ന്‍ സ്മിത്ത്, ഫഫ് ഡുപ്ലെസി, ഡ്വയ്ന്‍ ബ്രാവോ എന്നിവരായിരുന്നു സിഎസ്‌കെ ഇലവനിലെ സ്ഥിരം വിദേശ താരങ്ങള്‍. അതിനാല്‍ തന്നെ ടൈയടക്കമുള്ള പല വിദേശ താരങ്ങളും കാഴ്ചക്കാരായി.
പിന്നീട് ടൈയെ സിഎസ്‌കെ ഒഴിവാക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സിഎസ്‌കെ ഐപിഎല്ലിലേക്കു മടങ്ങിയെത്തുമ്പോഴേക്കും ടൈ മികച്ച ടി20 ബൗളറെന്ന പേര് നേടിയെടുത്തിരുന്നു. 18ലെ മെഗാ ലേലത്തില്‍ ടൈയെ സിഎസ്‌കെയ്ക്കു വാങ്ങാമായിരുന്നെങ്കിലും അവര്‍ ശ്രമിച്ചില്ല. തൊട്ടുമുമ്പത്തെ സീസണില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി ആറു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. 2018ല്‍ സിഎസ്‌കെ താല്‍പ്പര്യം കാണിക്കാതിരുന്ന ടൈ പിന്നീട് പഞ്ചാബിലെത്തി. 14 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ കൊയ്ത അദ്ദേഹം പര്‍പ്പിള്‍ ക്യാപ്പിനും അവകാശിയായി.

 ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

സിഎസ്‌കെ ഒരിക്കലും കൈവിടില്ലെന്നു എല്ലാവരും ഉറപ്പിച്ചിരുന്ന താരമായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. 2016ല്‍ രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ ലഭിക്കുന്നതു വരെ സിഎസ്‌കെയുടെ കുന്തമുനയായിരുന്നു അദ്ദേഹം. ടീമിനൊപ്പമുള്ള അവസാന സീസണായ 2015ല്‍ 5.8 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു അദ്ദേഹം പന്തെറിഞ്ഞത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നു അപ്പോള്‍ അശ്വിന്‍.
2018ല്‍ സസ്‌പെന്‍ഷനു ശേഷം ഐപിഎല്ലിലേക്കു മടങ്ങിവന്നപ്പോള്‍ നായകന്‍ ധോണി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ തുടങ്ങിയ ടീമിന്റെ നട്ടെല്ലായവരെയെല്ലാം സിഎസ്‌കെ തിരികെകൊണ്ടു വന്നെങ്കിലും അശ്വിനെ മാത്രം കൈവിട്ടു. ആരാധകര്‍ക്കു മാത്രമല്ല അശ്വിനും ഇതു ഷോക്ക് തന്നെയായിരുന്നു. അദ്ദേഹത്തിനു പകരം കരിയറിന്റെ അസ്തമയത്തില്‍ നില്‍ക്കുന്ന വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെയാണ് സിഎസ്‌കെ ലേലത്തില്‍ വാങ്ങിയത്. അശ്വിനാവട്ടെ പഞ്ചാബിലേക്കു ചേക്കേറുകയും ചെയ്തു. രണ്ടു സീസണില്‍ പഞ്ചാബിനു വേണ്ടി കളിച്ച അദ്ദേഹം ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ്. ഡിസിയുടെ സ്പിന്‍ ബൗളിങിലെ നിര്‍ണായക താരം കൂടിയാണ് അശ്വിന്‍.
ഭാജി മികച്ച പ്രകടനം നടത്തിയെങ്കിലും പ്രായം അദ്ദേഹത്തിന് എതിരായിരുന്നു. മറ്റൊരു സ്പിന്നറായ ഇമ്രാന്‍ താഹിര്‍ വിദേശ താരമായതിനാല്‍ അതു ടീം കോമ്പിനേഷനെ ബാധിക്കുകയും ചെയ്തു. ഉറപ്പായും സിഎസ്‌കെയ്ക്കു ടീമില്‍ നിലനിര്‍ത്താമായിരുന്ന താരമാണ് അശ്വിന്‍.

Story first published: Sunday, August 29, 2021, 19:53 [IST]
Other articles published on Aug 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+