INDvENG: ഏഷ്യക്കാരന്റെ എല്ലാ ദൗര്‍ബല്യവും കോലിക്കുണ്ട്, സ്വിങ്ങില്‍ തിളങ്ങാനാവില്ല- ആക്വിബ് ജാവേദ്
കറാച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഇന്ത്യക്ക് ഏറ്റവും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളിലൊന്ന് നായകന്‍ വിരാട് കോലിയുടെ പ്രകടനം തന്നെയാണ്. പഴയ വിരാട് കോലിയുടെ നിലവാരത്തിലുള്ള ഒരു ബാറ്റിങ് പ്രകടനം അദ്ദേഹത്തില്‍ നിന്ന് കണ്ടിട്ട് രണ്ട് വര്‍ഷത്തിലേറെയായി എന്നതാണ് വാസ്തവം. ലീഡ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും മാച്ച് വിന്നര്‍ നിലവാരത്തിലേക്ക് കോലിക്ക് ഉയരാനാവുന്നില്ല.
സെഞ്ച്വറിയില്ലാത്ത 51 ഇന്നിങ്‌സുകള്‍ കോലി പിന്നിടുമ്പോള്‍ വീരനായകന്‍ ഇനി എന്ന് പഴയ പ്രതാപത്തിലേക്കുയരുമെന്നത് ചോദ്യമായി അവശേഷിക്കുന്നു. ഇംഗ്ലണ്ടിന്റെ പേസിന്റെ ലൈനും ലെങ്തും മനസിലാക്കാന്‍ കോലി പാടുപെടുകയാണ്. പ്രധാനമായും സ്വിങ് ബൗളര്‍മാര്‍ക്ക് മുന്നിലാണ് കോലിക്ക് അടിതെറ്റുന്നത്. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ 24.80 ശരാശരിയില്‍ 124 റണ്‍സാണ് കോലി നേടിയത്. എപ്പോഴിതാ കോലിയുടെ പ്രകടനത്തെക്കുറിച്ച് തന്റെ വിലയിരുത്തല്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ആക്വിബ് ജാവേദ്.

'കോലിയൊരു സാധാരണ ഏഷ്യന്‍ താരമാണ്. അതിന്റെ എല്ലാ ദൗര്‍ബല്യങ്ങളും അവനുണ്ട്.ഓസ്‌ട്രേലിയയില്‍ അവന് തിളങ്ങാന്‍ സാധിക്കും. എന്നാല്‍ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്ക പോലുള്ള സ്വിങ് ചെയ്യിക്കുന്ന സാഹചര്യങ്ങളില്‍ പ്രയാസപ്പെട്ടും. നിയന്ത്രണമുള്ള സ്വിങ്ങില്‍ അവന്‍ ദുര്‍ബലനാണ്'-ആക്വിബ് ജാവേദ് പറഞ്ഞു. കോലിക്ക് പഴയ സാങ്കേതിക മികവില്ല. ആന്‍ഡേഴ്‌സണിന് മുന്നിലാണ് കൂടുതല്‍ തവണയും കോലി പ്രയാസപ്പെട്ടത്.
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് തുടര്‍ച്ചയായി സെഞ്ച്വറികള്‍ അടിച്ചുകൂട്ടുമ്പോള്‍ കോലിയില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത് അതാണ്. എന്നാല്‍ അതിനനുസരിച്ച് അദ്ദേഹത്തിന് ഉയരാനാവുന്നില്ല. ഓവലിലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല. 50 വര്‍ഷത്തിനിടെ ഒരു തവണ പോലും ഇന്ത്യക്ക് ജയിക്കാനാവാത്ത പിച്ചില്‍ കോലിക്ക് എന്ത് അത്ഭുതമാവും കാട്ടാനാവുകയെന്നത് കണ്ടറിയണം.

മൂന്ന് ടെസ്റ്റിലും സെഞ്ച്വറി നേടി മിന്നും ഫോമില്‍ നില്‍ക്കുന്ന റൂട്ടിന്റെ പ്രകടനത്തെ ആക്വിബ് ജാവേദ് പ്രശംസിച്ചു. 126.75 ശരാശരിയില്‍ 507 റണ്‍സാണ് റൂട്ട് നേടിയത്. 'റൂട്ടിന്റെ സാങ്കേതിക മികവ് കോലിയേക്കാള്‍ കേമമാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് പന്തില്‍ വൈകി ഷോട്ട് കളിക്കുന്നതെന്നത് റൂട്ടിനെ കണ്ട് പഠിക്കണം. ഒരു താരത്തിന്റെ വളര്‍ച്ചയില്‍ ടീമിന്റെ അന്തരീക്ഷത്തിന് വളരെ പ്രാധാന്യമുണ്ട്. ഇംഗ്ലണ്ടില്‍ സീസണിന്റെ തുടക്കത്തില്‍ തന്നെ പന്ത് സ്വിങ് ചെയ്യും.
അവസാന ഘട്ടത്തില്‍ സ്പിന്നിനെയും തുണക്കും. അതിനാല്‍ത്തന്നെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ അവര്‍ കളിച്ച് പഠിക്കുന്നു. ഉപഭൂഖണ്ഡത്തിലുള്ള താരങ്ങള്‍ ചലിക്കുന്ന പന്തില്‍ കളിച്ച് അധികം പരിചയമില്ലാത്തവരാണ്. എന്നാല്‍ സെന രാജ്യങ്ങളിലുള്ളവര്‍ നേരത്തെ തന്നെ ചലിക്കുന്ന പന്തില്‍ കളിച്ച് പരിചയസമ്പത്തുണ്ടാക്കുന്നത് കൂടുതല്‍ മികച്ച പ്രകടനത്തിന് സഹായിക്കും'-ആക്വിബ് കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടില്‍ ഇന്ത്യ പ്രതീക്ഷവെച്ച് താരങ്ങളെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുകയാണ്. കോലി, രഹാനെ, പുജാര എന്നിവരുടെ പ്രകടനത്തില്‍ ഇന്ത്യ വളരെയധികം പ്രതീക്ഷവെക്കുന്നു. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവര്‍ ആദ്യ രണ്ട് മത്സരത്തിലും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ രോഹിത് തിളങ്ങിയെങ്കിലും രാഹുലിന് തിളങ്ങാനായില്ല.
ഇംഗ്ലണ്ടിന്റെ പേസ് ബൗളിങ് നിര ശക്തമാണ്. സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്‌സനൊപ്പം ഒല്ലി റോബിന്‍സന്‍,ക്രയ്ഗ് ഓവര്‍ട്ടന്‍ എന്നിവരും ബൗളിങ്ങില്‍ തിളങ്ങുന്നു. ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ പേരും സ്ലിപ്പിലും വിക്കറ്റ് കീപ്പര്‍ക്കും ക്യാച്ച് നല്‍കിയാണ് പുറത്തായത്. ഓഫ്സ്റ്റംപിന് പുറത്തെത്തുന്ന പന്തുകളിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴക്കുന്നത്. ഈ പിഴവ് നികത്താനായാല്‍ മാത്രമെ ശക്തമായ തിരിച്ചുവരവിന് സാധിക്കു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications