T20 World Cup 2021: 'സൂപ്പര്‍ താരങ്ങള്‍, എന്നിട്ടും ഇടം ലഭിച്ചില്ല', വിശ്വസിക്കാനാവാത്ത 10 ഒഴിവാക്കലുകളിതാ

വരാനിരിക്കുന്ന ടി20 ലോകകപ്പിനായുള്ള ടീമുകളെ ഇതിനോടകം എല്ലാവരും പ്രഖ്യാപിച്ച് കഴിഞ്ഞു. എല്ലാവരും റിസര്‍വ് താരങ്ങളെയടക്കം പരിഗണിച്ച് ഏറ്റവും ശക്തമായ ടീമിനെത്തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടബോര്‍ 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. യുഎഇയിലെ പിച്ച് ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ അനുകൂലിക്കുന്നതായതിനാല്‍ കടുത്ത പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കവും അവകാശപ്പെടാനാവില്ല.

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമില്‍ ഉറപ്പായും കാണുമെന്ന് പ്രതീക്ഷിച്ച പല താരങ്ങളും ടീമില്‍ ഇടം പിടിക്കാതെ പോയിട്ടുണ്ട്. പല കാരണങ്ങളാല്‍ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട 10 ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സോറി ബുംറ, റൂട്ടിനോളമെത്തില്ല- ഐസിസി പ്ലെയര്‍ ഓഫ് മന്ത് പുരസ്‌കാരം ഇംഗ്ലീഷ് നായകന്സോറി ബുംറ, റൂട്ടിനോളമെത്തില്ല- ഐസിസി പ്ലെയര്‍ ഓഫ് മന്ത് പുരസ്‌കാരം ഇംഗ്ലീഷ് നായകന്

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

ഇന്ത്യക്കായി ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് യുസ്‌വേന്ദ്ര ചഹാല്‍. ആര്‍സിബിക്കൊപ്പം ശ്രദ്ധേയ പ്രകടനം നടത്തുന്ന ചഹാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിശ്വസ്തനുമായിരുന്നു. എന്നാല്‍ ടി20 ലോകകപ്പിനുള്ള ടീമില്‍ യുസ്‌വേന്ദ്ര ചഹാലിന് ഇടം ലഭിച്ചില്ല. നാല് വര്‍ഷത്തിന് ശേഷം ആര്‍ അശ്വിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ യുവതാരങ്ങളായ വരുണ്‍ ചക്രവര്‍ത്തിയും രാഹുല്‍ ചഹാറും സ്പിന്നര്‍മാരായിത്തന്നെ ടീമില്‍ ഇടം കണ്ടെത്തി. സമീപകാലത്തെ മോശം ഫോമും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തതുമാണ് ചഹാലിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയാനുള്ള കാരണം. എന്തായാലും ആരാധകരെ ഞെട്ടിപ്പിക്കുന്ന ഒഴിവാക്കലായിരുന്നു അത്.

IPL 2021: 'അവന്റെ വരവോടെ ഞങ്ങളുടെ കരുത്ത് ഇരട്ടിച്ചു', രണ്ടാം പാദത്തിലെ പ്രതീക്ഷ പങ്കുവെച്ച് ധവാന്‍

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് പരിഗണിക്കാത്തതും ഒരുകൂട്ടം ആരാധകര്‍ക്ക് നിരാശയുണ്ടാക്കി. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം നിരാശപ്പെടുത്തുകയാണ്. അവസാന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യക്കൊപ്പം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ധവാന്‍ കാഴ്ചവെച്ചത്. സീനിയര്‍ താരമാണ് ധവാനെങ്കിലും അതിവേഗം റണ്‍സുയര്‍ത്താന്‍ പഴയപോലെ മികവില്ല. കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ എന്നിവര്‍ ഓപ്പണര്‍മാരായി ടീമിലുണ്ട്. യുവതാരം ഇഷാന്‍ കിഷനെ ഏത് പൊസിഷനിലും കളിപ്പിക്കാം. അതിനാലാണ് ധവാനെ ഇന്ത്യ പരിഗണിക്കാതിരുന്നത്.

IPL 2021: സച്ചിന്‍ മുംബൈയ്‌ക്കൊപ്പം ചേരും, അര്‍ജുനെ വഴികാണിക്കാന്‍ ഇനി അച്ഛനുണ്ടാവും!

ഷുഹൈബ് മാലിക്

ഷുഹൈബ് മാലിക്

പാകിസ്താന്റെ സീനിയര്‍ താരവും സ്പിന്‍ ഓള്‍റൗണ്ടറുമായ ഷുഹൈബ് മാലിക്കിന് ടീമില്‍ ഇടം ലഭിക്കാതെ പോയതും എല്ലാവരെയും അത്ഭുതപ്പെടുത്തി. ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലെ ശ്രദ്ധേയ താരമായ അദ്ദേഹത്തിന്റെ സമീപകാല ഫോമും വളരെ മികച്ചതാണ്. കൂടാതെ യുഎഇയില്‍ കളിച്ച് പരിചയസമ്പത്തുമുണ്ട്. സ്പിന്‍ ബൗളറായതിനാല്‍ത്തന്നെ പാര്‍ട് ടൈം സ്പിന്നറായും മാലിക്കിനെ പാകിസ്താന് ഉപയോഗിക്കാനാവും. എന്നാല്‍ പാകിസ്താന്‍ ടീമിലേക്ക് മാലിക്കിനെ പരിഗണിക്കാന്‍ തയ്യാറായില്ല.

IPL 2021: രോഹിത് ശര്‍മ ഭയക്കുന്ന ബൗളര്‍മാര്‍ ആരൊക്കെ? കൂടുതല്‍ തവണ പുറത്താക്കിയ മൂന്ന് പേരിതാ

സര്‍ഫറാസ് അഹ്മദ്

സര്‍ഫറാസ് അഹ്മദ്

പാകിസ്താനെ 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിച്ച നായകനാണ് സര്‍ഫറാസ് അഹ്മദ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സര്‍ഫറാസിനെ പാകിസ്താന്‍ ടീമിലേക്ക് പരിഗണിച്ചില്ല. മുഹമ്മദ് റിസ്വാനെയാണ് പാകിസ്താന്‍ ടീമിലേക്ക് വിക്കറ്റ് കീപ്പറായി പരിഗണിച്ചത്. യുഎഇയില്‍ നിരവധി മത്സരങ്ങള്‍ പാകിസ്താനെ നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് സര്‍ഫറാസ് അഹ്മദ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും അദ്ദേഹം സജീവമാണെങ്കിലും ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല.

IPL: ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍മാര്‍, പക്ഷെ ഇതുവരെ ഐപിഎല്‍ കളിച്ചിട്ടില്ല!

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

മുന്‍ നായകന്‍ ഫഫ് ഡുപ്ലെസിസിനെ ദക്ഷിണാഫ്രിക്ക ടീമിലേക്ക് പരിഗണിക്കാത്തത് ഏവരേയും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കുവേണ്ടി ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. ഏത് പിച്ചിലും ഒരുപോലെ തിളങ്ങാന്‍ മികവുള്ള അദ്ദേഹം ഫീല്‍ഡിങ്ങിലും ഗംഭീര പ്രകടനം നടത്തുന്ന താരമാണ്. എന്നാല്‍ ഡുപ്ലെസിനിനെ പൂര്‍ണ്ണമായും തഴയുന്ന നിലപാടാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക സ്വീകരിച്ചത്. ഈ തീരുമാനം അവരെ പ്രതികൂലമായി ബാധിക്കാനും സാധ്യതകളേറെയാണ്.

IPL 2021: രണ്ടാം പാദത്തിന് ഇനി ഏഴ് നാള്‍, ആദ്യ പാദത്തെ റണ്‍വേട്ടക്കാരന്‍, വിക്കറ്റ് വേട്ടക്കാരന്‍ എല്ലാമറിയാം

ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

സീനിയര്‍ സ്പിന്നറായ ഇമ്രാന്‍ താഹിര്‍ വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ ഇപ്പോഴും മികച്ച പ്രകടനം തുടരുന്ന താരമാണ്. 42കാരനായ താരം ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാഗമാണ്. യുഎഇയിലെ സാഹചര്യത്തില്‍ ഇമ്രാന്‍ താഹിറിനെപ്പോലൊരു സ്പിന്നറുടെ സേവനം ടീമിന് കരുത്തേകുന്നതാണ്. എന്നാല്‍ കേശവ് മഹാരാജ്,തബ്രൈസ് ഷംസി എന്നിവരെയാണ് സ്പിന്നര്‍മാരായി ദക്ഷിണാഫ്രിക്ക തിരഞ്ഞെടുത്തത്. എന്നാല്‍ 42കാരനായ താഹിറിന്റെ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ അദ്ദേഹം ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നുവെന്ന് പറയാം. തന്നെ പരിഗണിക്കാത്തതിന്റെ നിരാശ താഹിര്‍ പരസ്യമായി പ്രകടമാക്കിയിട്ടുമുണ്ട്.

ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചിട്ടില്ല! പിന്നില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍- തുറന്നടിച്ച് ഗവാസ്‌കര്‍

കോളിന്‍ മണ്‍റോ

കോളിന്‍ മണ്‍റോ

ന്യൂസീലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചത് കോളിന്‍ മണ്‍റോയുടെ അഭാവമാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ അദ്ദേഹത്തിന് 156ന് മുകളില്‍ സ്‌ട്രൈക്കറേറ്റുണ്ട്. 34കാരനായ താരത്തിന് മികച്ച റെക്കോഡും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റിലുണ്ട്. എന്നാല്‍ ടോപ് ഓഡറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തിയതോടെ ന്യൂസീലന്‍ഡ് ടീമില്‍ നിന്ന് മണ്‍റോ തഴയപ്പെട്ടു. സീനിയര്‍ താരം റോസ് ടെയ്‌ലര്‍ക്കും കിവീസ് ടീമില്‍ ഇടം ലഭിച്ചിട്ടില്ല.

IND vs ENG: 'ഓവലില്‍ കളിച്ചത് അജിന്‍ക്യ രഹാനെയുടെ അവസാന ഇന്നിങ് ആയേക്കും'- പാര്‍ഥിവ് പട്ടേല്‍

ഫഖര്‍ സമാന്‍

ഫഖര്‍ സമാന്‍

പാകിസ്താന്‍ ഇടം കൈയന്‍ ഓപ്പണര്‍ ഫഖര്‍ സമാനെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ല. 2017ല്‍ ടി20 അരങ്ങേറ്റം കുറിച്ച ഫഖര്‍ സമാന്‍ മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. നിലവിലെ ഓപ്പണര്‍മാരില്‍ ശ്രദ്ധേയ സ്ഥാനമുള്ള താരമാണ് ഫഖര്‍. എന്നിട്ടും പാകിസ്താന്‍ ടി20 ടീമില്‍ അവസരം ലഭിച്ചില്ല. 31കാരനായ താരത്തിന്റെ അഭാവം പാക് നിരയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. റിസര്‍വ് താരമായെങ്കിലും ഫഖര്‍ സമാനെ പരിഗണിക്കാമായിരുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

അഫ്ഗാന്‍ ക്രിക്കറ്റിന്റെ പ്രശ്‌നം 'താലിബാനല്ല', എല്ലാത്തിനും കാരണം ക്രിക്കറ്റ് ബോര്‍ഡ്, കാരണങ്ങളിതാ

ഏഞ്ചലോ മാത്യൂസ്

ഏഞ്ചലോ മാത്യൂസ്

സമീപകാലത്തായി വളരെ പ്രതിസന്ധി നേരിടുന്ന ക്രിക്കറ്റ് ടീമാണ് ശ്രീലങ്ക. അതിനാല്‍ത്തന്നെ അനുഭവസമ്പന്നരായ താരങ്ങളുടെ സേവനം അവര്‍ക്ക് ആവിശ്യമാണ്. 34 കാരനായ ഏഞ്ചലോ മാത്യൂസിനെ ശ്രീലങ്കക്ക് പരിഗണിക്കാമായിരുന്നു. എന്നാല്‍ സീനിയര്‍ ഓള്‍റൗണ്ടറെ ശ്രീലങ്ക ടീമിലേക്ക് പരിഗണിച്ചില്ല. ദിനേഷ് ചണ്ഡിമാലിനെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിച്ചെങ്കിലും ഏഞ്ചലോ മാത്യൂസിന് അവസരം നല്‍കാന്‍ തയ്യാറായില്ല.

ദ്രാവിഡും സച്ചിനും ഗാംഗുലിയും കളിച്ചപ്പോഴുള്ള ശക്തി ഇന്നത്തെ ഇന്ത്യന്‍ ടീമിനില്ല- ഷെയ്ന്‍ വോണ്‍

റൂബല്‍ ഹൊസൈന്‍

റൂബല്‍ ഹൊസൈന്‍

ബംഗ്ലാദേശിന്റെ പേസ് നിരയില്‍ റൂബല്‍ സുഹൈനെ ഉള്‍പ്പെടുത്തിയില്ല. ബംഗ്ലാദേശിനൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള താരമാണ് അദ്ദേഹം. റിസര്‍വ് താരമായി അദ്ദേഹത്തെ പരിഗണിച്ചിട്ടുണ്ടെങ്കിലും ആദ്യ 15 അംഗ ടീമില്‍ ഇടം കണ്ടെത്താനായിട്ടില്ല. നിദാഹാസ് ട്രോഫി ഫൈനലില്‍ ദിനേഷ് കാര്‍ത്തിക് അടിച്ചുതകര്‍ത്ത ബൗളറാണ് റൂബലെങ്കിലും മികച്ച ബൗളിങ് പ്രകടനം അദ്ദേഹത്തിന് ടി20 ഫോര്‍മാറ്റില്‍ അവകാശപ്പെടാനാവും.


For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, September 13, 2021, 13:39 [IST]
Other articles published on Sep 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X